Thursday 18 April 2013


സ്നേഹസാഗരത്തില്‍ പൂത്ത പനിനീര്‍പൂവ്'
...................................................

നിനച്ചിരിക്കാത്ത നേരത്ത്
സ്വന്തനമേകി എന്‍ അരികില്‍
വന്നത് അല്ലെ നീ,
എന്‍റ്റെ പ്രിയപ്പെട്ട പനനീര്‍പൂവേ,

എന്‍ മടിത്തട്ടില്‍ തലചായിച്ചു
നിന്‍ മിഴികള്‍ എന്‍ മുഖത്തേക്ക്
പായിച്ചു, മെല്ലെ നീ ചൊല്ലിയില്ലേ,
ഞാന്‍ നിന്‍റെ മിത്രം, നിന്‍റെ
മനസ്സിലെ വാടിയ പനനീര്‍പൂക്കള്‍ വലിച്ചെറിയു
പകരം വസന്തത്തിന്‍റെ, ആനന്തതിന്റെ
പൂക്കള്‍ നിനകുയെകാം എന്നും ഞാന്‍

സന്തോഷത്താല്‍ എന്‍ മിഴികള്‍ നിറഞ്ഞപ്പോള്‍
പുഞ്ചിരിതൂകി നീ പറഞ്ഞില്ലേ,
വെസനതാല്‍ നിറയെരുത് ഈ
മിഴികള്‍ ഒരുകാലത്തും

നമ്മള്‍ ഒരേ കുടുംബം,
മിത്രങ്ങളും, മൈത്രികളാലും
സ്നേഹത്തിന്‍റെ, സന്തോഷത്തിന്‍റെ
പൂത്തിരികള്‍ കൊളുതാം,
ഈ സ്നേഹസാഗരത്തില്‍
ആറാടാം വരിക സഖി...!!!

1 comment:

  1. Akhila Balakrishnan
    Jeeja Majeed Bukhari........ആരവങ്ങള്‍ ഒഴിഞ്ഞു ഇനി *******
    ആദ്യമായി കണ്ട നിമിഷം തന്നെ, എന്നെ നിന്‍റെ പൂന്തോട്ടത്തിലെ പനിനീര്‍പ്പൂവാക്കി ........പിന്നെപ്പോളോ ആഞ്ഞുവീശിയ കാറ്റില്‍ ആടിയുലഞ്ഞ നിന്‍റെ നനുത്ത സ്വപ്‌നങ്ങള്‍ ,അന്നു നിന്നില്‍ നിന്നും പൊഴിഞ്ഞ കണ്ണുനീര്‍ തുള്ളികള്‍ എന്റെ മനസ്സില്‍ കനലായി നീറയുകയായിരുന്നു ..നീയൊരു വസന്തം ആയിരുന്നിട്ടു കൂടി വിടരാതെ, സൌരഭം നിറക്കാതെ നിന്നിലേക്കൊതുങ്ങാന്‍ തുടങ്ങിയ നിമിഷങ്ങളില്‍ ഞാനെന്‍റെ പനിനീര്‍പ്പൂവിതളുകള്‍ നിനക്കായി അടര്‍ത്തി നല്‍കി.......അതിനു പകരം നിന്‍റെ സ്നേഹത്തിന്‍റെ ആഴങ്ങളില്‍ നിന്നു എനിക്കായി എത്രയെത്ര മുത്തുകള്‍....... കോര്‍ത്തു നല്കി............
    ഒത്തിരി സ്നേഹത്തോടെ സ്വന്തം പനിനീര്‍പ്പൂ.

    ReplyDelete