Thursday, 29 August 2013

അരിമുല്ലപ്പൂവേ


അരിമുല്ലപ്പൂവേ ,

നിന്‍ഹൃദയമാം സ്നേഹഗന്ധത്തില്‍,
അലിഞ്ഞിരുന്നവോ സഖി ഞാന്‍ ,

കാലങ്ങളേറെ കഴിഞ്ഞൊരു സംഗമത്തില്‍
കൈമാറി സ്നേഹചുംബനങ്ങളും , ചെറുനൊമ്പരങ്ങളും

വിടരാന്‍വെമ്പുന്ന നിന്‍ ചെറു മുകളതിന്‍ ,
നെറുകയില്‍ ഞാന്‍ വാത്സല്യ തലോടലേകി

ചൊല്ലികൊടുക്കും കുറുമ്പുകള്‍ തെല്ലും
തെറ്റാ തേറ്റു ചൊല്ലും പച്ചക്കിളി കൊഞ്ചലും
ഇളം തെന്നലിന്റെ മര്‍മ്മരത്തില്‍
ശബ്ദമുകരിതമാക്കി നിന്‍ പുഷ്പമേട

തുള്ളിതുള്ളി ചാടും നിന്‍ പൈകിടാവിനു
പിന്നാലെ പായും എന്‍ കുഞ്ഞാറ്റയെ
വാരിയെടുക്കാന്‍ മത്സരിച്ച നിന്‍ ഉണ്ണികളുടെ
സ്നേഹത്തില്‍ ആനന്ദിച്ചു നാം

കണ്ണുകള്‍ തമ്മില്‍ കോര്‍ത്തു ,
കണ്ണുകളില്‍ മൊട്ടിട്ട
കണ്ണുനീര്‍ത്തുള്ളിയില്‍
ഇനി ഒരിക്കല്‍ കാണാം എന്നു
ശുഭയാത്ര നേര്‍ന്നു പിരിഞ്ഞു നാം

Wednesday, 28 August 2013

കണ്ണാ നിന്‍ ഓടക്കുഴല്‍ വിളി കേട്ടുണര്‍ന്നു ഞാന്‍..!
കാര്‍വര്‍ണ്ണമേനിയില്‍ പൂശും,
ഹരിചന്ദനത്തിന്‍ ഗന്ധം തേടി അലഞ്ഞു.
കണ്ണാ നിന്‍ മാറിലെ കൌസ്തുഭത്തെ
ചുംബിക്കും വനമാലിയായിരുന്നെങ്കില്‍.....!

വസുദേവ പുത്രനായി ത്യാഗമേറെ സഹിച്ചു ,
പാമരന്‍തന്‍ തോഴാനായി ,
കാളിയന്‍തന്‍ ഗര്‍വ്വ്‌ തീര്‍ത്തു വീരനായി..
ഗോക്കളെ രക്ഷിയ്ക്കാന്‍ ഗോവര്‍ദ്ധനനായി

നീ വെണ്ണക്കൊതി പൂണ്ട് കുറുമ്പനായി ,
നീ മണ്‍കുടമൊക്കെയും തച്ചുടച്ചു ,
നീ രാസലീലകള്‍കാട്ടി മറയുമെങ്കിലും
നീ ഗോപികമാരുടെ പ്രിയനല്ലോ ,
നീ രാധതന്‍ നിത്യ പ്രണയമല്ലോ...

Sunday, 18 August 2013

അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ , മുഖം മൂടി അണിഞ്ഞു അവളുടെ സ്നേഹത്തെ അപഹരിച്ചവളുടെ ,ചതിക്കപെട്ടവളുടെ ഹൃദയതില്‍ നിന്നും ഉയരുന്ന തീഷ്ണമായ അഗ്നിയില്‍ നിന്നും ഉയരും പെണ്‍കരുത്ത് അതിനു ഒരു സമകാലിക രാഷ്ട്രിയത്തിന്റെ പിന്‍ബലം വേണ്ട.. പുതുതലമുറക്കു ജീവിക്കാന്‍ ഒരു തെരിവുചട്ടമ്പിയാകുവാനും സ്ത്രീ മടിക്കില്ല..അവളെ ഓമനപ്പേരിട്ടു .."ചട്ടമ്പി കല്യാണി "എന്നു നിങ്ങള്‍ വിളിചുകൊള്ളൂ

സ്വപ്നാടനം

കണ്ണുകളില്‍ നിന്നും മറയുന്ന 
പ്രിയകരമാം കാഴ്ചകള്‍
 പലതും തേടുകെയാണ്...
 കടലെത്ര താണ്ടണം മറുകരയെത്താന്‍; 
വന്നണയുമോയെന്‍ പ്രിയസ്വപ്നങ്ങളെ 
ഞാനൊന്നു പ്രണയിച്ചോട്ടെ 
ആരാരുമറിയാതെ എന്‍റെ ഹൃദയത്തില്‍  
 ഒളിപ്പിച്ചോട്ടെ നിന്നെ ഞാന്‍;

 

Friday, 2 August 2013

ഭ്രഷട്


വീണ്ടും ഒരു പ്രളയമായി ഒഴുകി എന്‍ കണ്ണുകള്‍ ,
ചെയിതില്ല തെറ്റുകളോന്നുമേ നിന്നോടായി
എങ്ങിലും അറിയാതെ എപ്പോഴെങ്ങിലും
വേദനിച്ചോ ആ മനമെങ്ങില്‍ മാപ്പ് നീ തരിക
കേള്‍കെണ്ട നിന്‍ സ്വരമെന്നു
ഗര്‍ജ്ജിച്ചു നീ ഭ്രഷട്കല്പിച്ചു..
മനസ്സിന്‍റെ പടിവാതല്‍ കൊട്ടിയടച്ചപോഴും
ഒരു പിന്‍വിളിക്കായി ഞാന്‍ കാത്തു ,
പിന്നിട് എന്‍റെ മനസ്സും
ഞാന്‍ പടിയടച്ചു നിന്റെ മുന്നില്‍
ഇനി ഈ ജന്മത്തില്‍ തമ്മില്‍ അറിയരുത്
എന്ന് ഞാന്‍ ഉറപ്പിചപ്പോഴും
അറിയാതെ ഞാന്‍ തേങ്ങി പോയി
ഈ കണ്ണുനീര്‍കയത്തില്‍ മുങ്ങിപോയി
ഞാന്‍ ഒരു അത്ഭുതലോകത്തായിരുന്നു , മൂടല്‍മഞ്ഞിനുള്ളിലായിരുന്നു , അവിടെ കണ്ട അവെക്തമായ കാഴ്ചകള്‍ യഥാര്‍ത്ഥമാണ് എന്ന് ഉറച്ചു വിശ്വസിച്ചു , നിഴലിനു പിന്നാലെ പായുകയായിരുന്നു , യഥാര്‍ത്ഥത്തിലേക്ക് വന്നപോഴാണ് താന്‍ എത്ര വിഡ്ഢിയായിരുന്നു , അപഹസ്യായിരുന്നു , കോമാളിയായിരുന്നു എന്നു മനസ്സിലായതു ,കാണാത്ത സ്വര്‍ഗ്ഗം കാണാന്‍ ശ്രമിച്ചു , കിട്ടാത്ത സ്നേഹത്തിന്‍റെ പിറകെ ഓടി തളര്‍ന്ന ഒരു പമ്പരവിഡ്ഢി ,ആരെയും ദ്രോഹിച്ചട്ടില്ല ,ആരുടെയും ജീവിതം ദുഖതിലാഴിത്തിയില്ല .തെറ്റുകള്‍ ചെയ്യിതിട്ടില്ല എന്നു പൂര്‍ണബോധമുണ്ട് , അതുകൊണ്ട് തന്നെ ആരുടെയും മുന്നില്‍ തലകുനിയെണ്ട എന്നു ഉറച്ചു തിരുമാനിച്ചു ,സ്നേഹത്തിനു വേണ്ടി മാത്രം തലകുനിച്ചു , ഇനി എന്‍റെ വെക്തിത്വം അതിനു അനുവദിക്കുന്നില്ല. ഞാന്‍ ഒരു ഭീരു അല്ലാ മറഞ്ഞിരിക്കാനും, പ്രിയരെ വിശ്വസിക്കാം ഞാന്‍ ഒറ്റുകാരിയല്ല..!!