Saturday 30 November 2013

അജ്ഞത അകറ്റാന്‍ വന്നൊരു ദേവദൂതരേ..............
ആരാധനക്ക് അര്‍ഹമന്‍ ഏകനാണെന്ന
സന്ദേശം മാനവര്‍ക്ക് ഏകിയ ഹബിബെ
ഖുറേഷി കുടുംബത്തില്‍ ജനിച്ചൊരു ഒളിവെ,
യെത്തിമിനെ തലോടിയ ദേവനെ
യെത്തിമായി ജനിച്ചൊരു മുത്തെ
ആമിനബീവിതന്‍ പോന്മബിളിയായി
മക്കത്തു ഉദിച്ചു നീ...

പ്രിയ മുത്തിന്റെ ആഗമനത്തില്‍
പ്രപഞ്ചം മുഴുവന്‍ ആഘോഷിച്ചു....
സ്വര്‍ഗിയ ഹുറികള്‍ ആനന്ദനൃത്തമാടി
മലക്കുകള്‍ അള്ളാന്റെ ശുക്രുകള്‍ ഓതി
പറവകള്‍ ആനന്ദത്താല്‍ വിണ്ണില്‍ തത്തി കളിച്ചു

ഇത് കണ്ട ഇബിലിസു ഞെട്ടി

ഹൃദയത്തിലെ കറുപ്പു നീക്കംചെയ്യിതവരല്ലോ
അസത്യം ഒന്നുമേ ചൊല്ലിയില്ലവര്‍ ഒരികലും
അതിനാല്‍ അല്‍ -അമിന്‍ പരിവേഷവുമേകി
ആട്ടിടയനായി നടന്ന കൌമാരത്തില്‍
അവര്‍ ആത്മീയതപേറിയതല്ലോ

നാല്പതു വയസ് തികയും നാളില്‍
ഹിറഗുഹയില്‍ വെച്ച് കിട്ടിയതലോ
ജിബ്രിലാല്‍ ആദ്യത്തെ വഹയ്
സ്വര്‍ഗവും ,നരകവും കണ്ടവരെ
നിനക്കായി എന്ത് വരം വേണമെന്ന്
ചോദിച്ച ഉടയോന്‍ .

മറുപടിയായി ഹബിബെ നീ ചൊല്ലി ,
എന്റെ ഉമ്മത്തികളെ കാക്കണേ രക്ഷിതാവേ ,
അഞ്ചുവോക്കത്തും നിസ്ക്കാരം
ഫര്ലാ ക്കിയതല്ലോ ദൈവദൂതരേ..

അബൂജഹലിന്‍ ശല്യം സഹിച്ചുവരല്ലോ നീ,
മക്കള്‍ ഒന്നന്നായിമരണമടഞ്ഞുവെങ്കിലും
മാലോകര്‍ വാഴ്ത്തീ നീ തന്നെ തിരുദൂതര്‍

സൗമ്യത വിടാത്ത തിരുദൂതരെ
അവസാന നാളുകള്‍ എണ്ണപ്പെട്ടപ്പോഴും
അകതാരില്‍ നിറഞ്ഞൊരു വാക്കാണ് നിസ്ക്കാരം
മാലോകര്‍ ഒന്നാകെ വാഴ്ത്തുന്നു നിന്‍ നാമം
എന്നും പാരില്‍ മുഴങ്ങും നിന്‍ നാമം
നിന്‍റെ പദനിസ്വനം എന്‍റെ
അത്മാവവിനെ തൊട്ടുണര്‍ത്തും
നീയേതു വേഷമേകിയാലും
എന്നിലെ സ്നേഹത്തിനു ഒരു
സത്യമുണ്ട് ,അതിനാല്‍ നിന്‍റെ
മൌനം എന്നില്‍ ഭ്രാന്തുപിടിപ്പിക്കും
ചിലപ്പോള്‍ എന്‍റെ ആത്മാവ്
എന്നോടും , നിന്നോടും യാത്ര
പറഞ്ഞന്നിരിക്കും, അപ്പോള്‍
മനസ്സിലാകുമായിരിക്കും നിന്‍റെ
അവഗണന അതിജീവിച്ചു നിന്‍റെ
പുറകെ ഞാന്‍ പിന്തുടര്‍ന്നത്
എന്തിനു എന്നു, നീ എന്നെ
തെരഞ്ഞു അലയുന്ന ദിവസം
ഹൃദയംപൊട്ടി തേങ്ങുന്ന
ഒരു നക്ഷത്രമായി
വാനില്‍ തെളിയുന്നുണ്ടാകും ഞാന്‍ ,

ഒരു ചുവപ്പ് നക്ഷത്രമായി...!!
പതിനാല് സംവത്സരങ്ങള്‍
വിരഹത്തിന്‍ വേദനപേറിയവള്‍
മൂകമായി തേങ്ങിയ നിന്‍
മാനസമൊന്നും
തെളിഞ്ഞതില്ല തൂലികയില്‍
നിന്‍റെ നാമം

നിന്നോടൊപ്പം വനവാസത്തിനു
മുതിര്‍ന്നവളെ തടഞ്ഞതല്ലോ
ജേഷ്ഠസേവകനാം ലക്ഷ്മണ നീ..
നിന്‍റെ കര്മ്മം മാതാപിതാസേവയാണ് പൊന്നെ-
യെന്നോതിയത് പുഞ്ചിരിതൂകി സിരസ്സാവഹിച്ചു

അണിഞ്ഞൊരുങ്ങിയില്ലവള്‍ ,
പട്ടുമെത്തയില്‍ ശയിച്ചില്ലവള്‍
ഉരിയാടിയില്ലവള്‍
പുറംലോകമൊന്നും കണ്ടതില്ലാ..

പതിതന്‍നിദ്ര പതിനാലു കൊല്ലം
തനിക്കേകുവാന്‍
നിദ്രദേവിയോട് യാചിച്ചതും നീ
രാവും പകലും ജെഷ്ടനും പത്നിക്കും
കാവലാളായി മാറുമെല്ലോ തന്‍റെ പതി
എന്ന് നിനച്ചവള്‍ നീയല്ലോ ദേവി

സീതക്കുപരി ത്യാഗിയായിരുന്നല്ലോ നീ..
എന്തെ പിന്നെ മറന്നെല്ലാവരും നിന്നെ .?
ഊര്മ്മിളെ ... സതീരത്നമെ
അബ്ദുള്‍ഹസ്സന്‍തന്‍ പൊന്നോമനയോ
നൂര്‍ജഹാനു പ്രിയയായ്
പേര്‍ഷ്യന്‍ കുടുംബത്തില്‍ റാണിയായി
പിറന്നവൾ

വിദ്യകൊണ്ടു മേന്മ നേടിയൊരു
പെണ്‍കൊടി നീ.
ഷാജഹാന്റെ പ്രിയ പത്നിയായി
സുഖവും ദുഃഖവും സ്നേഹത്തിന്‍
വെണ്ണതൂവലില്‍ തുകി
പ്രിയനേ തഴുകി ഉറക്കിയൊരു
പ്രണയിനി

കരുണയാല്‍ അനാഥന്റെ കരം പിടിച്ചു
കരയുന്ന വിധവതന്‍ കണ്ണുനീര്‍ തുടച്ചവള്‍
പൊരിയുന്ന വയറിനു അന്നമേകിയോൾ.
കാരുണ്യത്തിന്റെ റാണി നീ.. മുംതസെ

അറിവിന്‍റെ അലകളില്‍ അദബോടെ
ജീവിച്ച അന്ബുള്ളവള്‍ നീ മുത്തെ.
യുദ്ധഭൂമിയില്‍ നിറവയറുമായി
കാന്തനെ അനുഗമിച്ചവള്‍
രണഭൂമി മകളുടെ ജന്മത്തിനും
നിന്‍ വിയോഗതിനും സാക്ഷിയായി

അന്ത്യാഭിലാഷമാം കാന്തനോട് ഓതി ,
എന്നും നമ്മുടെ പ്രണയം ഓര്‍ത്തിടുവാന്‍
എനിയ്ക്കായി നീ പണിതിടുമോ
നിത്യ പ്രണയത്തിന്‍ സൌധുകം ,

പ്രിയസിയ്ക്കായി അവന്‍ പണിതതല്ലോ ,
ഇന്നും തിളങ്ങി നില്‍ക്കും താജ്മഹല്‍

Wednesday 20 November 2013

അവ്യക്തമാം മുഖങ്ങളുമായിവന്ന്,
സ്വര്‍ഗ്ഗപൂന്തോപ്പുകള്‍ കാട്ടി
മാടിവിളിക്കുന്നു നിഴലുകള്‍

കൂടെ കൂടാന്‍ മോഹിക്കുമ്പോഴും
കര്‍മ്മങ്ങള്‍ ബാകിവെച്ചു
എങ്ങനെ ഞാന്‍ യാത്രയാകും

മുളച്ചുവരുന്ന ചിറകുകള്‍ക്ക്
ശക്തിപകരാന്‍ ഞാനില്ലങ്ങില്‍
അവ എങ്ങനെ പറന്നു ഉയരും

അന്നം തേടി അകലേക്ക്‌
പോകുമെന്‍ എന്‍ പ്രിയന്‍
തളര്‍ച്ച മാറ്റാന്‍ എന്‍റെ
മടിത്തട്ട് തേടില്ലേ

ഞാന്‍ എങ്ങനെ യാത്രമൊഴി
ചൊല്ലും..?

നിഴലേ എനിക്കായി നറുക്കു
നീ ഇടല്ലെ എന്‍റെ
കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകും വേരെയെങ്ങിലും

Monday 18 November 2013


ഉരുകുമീ സന്ധ്യയില്‍
ഒഴുകുമെന്‍ മിഴിനീര്‍
ചുംബിച്ചുണക്കിയ ചെഞ്ചുണ്ടിനു
ഒരു വെറ്റില വാസന
അമ്മക്കിളി നീ എന്നെ ചുംബിച്ചുവോ ?

ദൂരെ മരച്ചില്ലയില്‍നിന്നും
ഒഴുകിവരും കിളിപ്പാട്ടിനു
താരാട്ടിന്‍ ഈണം
അമ്മക്കിളി നീ പാടിയതോ ?

തഴുകിയോ നീയെന്‍ കുറുനിരകളില്‍
ഞാന്‍ അറിയുന്നു നിന്‍ കരസ്പര്‍ശനം
ഒരു മയില്‍പ്പീലിത്തുണ്ടു പോലെ
അമ്മക്കിളി.. നീ എന്നെ തഴുകിയോ..?

ചൂടുതേടുന്ന ഒരു കുഞ്ഞുകിളിയെപോല്‍
നിന്‍ ചിറകിനുള്ളില്‍
ഒതുങ്ങുവാന്‍ മോഹം ,
ഇനി ഏതു ജന്മം അമ്മെ.......!!!

Friday 15 November 2013

കൊല്ലാതെ കൊന്നു എന്നെ ,
പറിച്ചെടുത്ത എന്‍റെ ചങ്കു
നിന്നെ നോക്കി പുഞ്ചിരിച്ചതു
നീ കണ്ടില്ലേ ,

എന്‍റെ കുടല്‍ വലിച്ചു
നീ മാലയണിഞ്ഞു താന്ധവമാടി
എന്നിട്ടും ശമിച്ചില്ലേ
നിന്‍റെ പക......

ഒഴുകും എന്‍റെ മിഴികളിലെ നിണം
ആസ്വദിച്ചു കുടിച്ചു കൊള്ളുക നീ
നിന്‍റെ പക അതിനാല്‍ ശമിക്കുമെങ്കിൽ
നിത്യപ്രണയത്തിന്‍
വര്‍ണ്ണമല്ലോ നീ,
പ്രിയത്തോടെ എന്‍റെ
പ്രിയമായതല്ലോ നീ,

എന്‍റെ ചുവപ്പേ ...

എന്‍റെ സ്നേഹനിലവറയാം
ഹൃദയത്തിനും നിറം ചുവപ്പ് ,

പുലര്‍കാലത്ത് പുന്ചിരിതൂകും
പ്രിയരാം എന്‍റെ ചുവപ്പ് പൂക്കളെ,
പ്രണയത്താല്‍ എന്‍
വാര്‍മുടി കെട്ടില്‍ ചൂടിതന്നല്ലോ
എന്‍ കാന്തന്‍...!

ഇനി,
നിന്‍ചുവപ്പു ദളങ്ങള്‍
എന്‍ ദേഹിയില്‍ വര്‍ഷിച്ചിടു

പൂവേ ,

പ്രണയത്തിന്‍ പരിമളത്താല്‍
അവസാന ചുംബനത്താല്‍
ദേഹത്തില്‍ മൂടുന്നതും
എന്‍ പ്രിയ ചുവപ്പ്
പനിനീര്‍പ്പൂക്കളാലല്ലോ ..!
സ്വപ്‌നങ്ങള്‍ തന്‍ ചിറകിലേറി
വന്നൊരു ഗന്ധര്‍വരാജകുമാര

വേദനയാല്‍ കേഴുമെന്‍ മാനസത്തെ
വെണ്‍ തൂവലാല്‍ തഴുകി ഉറക്കിയതല്ലോ

എവിടെയോ ഒരു നീര്‍മണി പൂവിന്‍റെ
ശോകാര്‍ദ്രഗാനം കേട്ടു ഉണര്‍ന്നവോ
ഞാന്‍ വീണ്ടും

Thursday 14 November 2013


കണ്ണുകള്‍ മൂടികെട്ടി,
ഞാനൊരു ഗന്ധാരിയായി..!
ആർദ്രമാമെന്‍ മന തിരശ്ശീല നീക്കി,
തേടി നീ എന്നില്‍ നിന്നെ..!
രണ്ടു കൈവരികളിലായി ഒഴുകും,
നമ്മുടെ സ്നേഹ പുണ്യ പ്രവാഹത്തെ,
സംഗമ ഭൂവിനെ, എന്തിനിന്നും നീ,
വരണ്ട താഴ്വാരങ്ങളില്‍, തിരയുന്നു വൃഥാ....!

കൊല്ലാതെ കൊന്നു എന്നെ ,
പറിച്ചെടുത്ത എന്‍റെ ചങ്കു
നിന്നെ നോക്കി പുഞ്ചിരിച്ചതു
നീ കണ്ടില്ലേ ,

എന്‍റെ കുടല്‍ വലിച്ചു
നീ മാലയണിഞ്ഞു താന്ധവമാടി
എന്നിട്ടും ശമിച്ചില്ലേ
നിന്‍റെ പക......

ഒഴുകും എന്‍റെ മിഴികളിലെ നിണം
ആസ്വദിച്ചു കുടിച്ചു കൊള്ളുക നീ
നിന്‍റെ പക അതിനാല്‍ ശമിക്കുമെങ്കിൽ

നിന്‍ മൃദുവാം
വാത്സല്യത്തലോടലില്‍
ഉറങ്ങിയും,
പ്രണയചുംബനത്താല്‍
നാണിച്ചു തലകുമ്പിട്ടും
നിന്നിരുന്നു

നുള്ളിയും ,അടിച്ചും
നീ എന്നെ കുറുമ്പിയാക്കി
എന്‍റെ ചെറുനഖങ്ങളാല്‍
നിന്‍റെ കരങ്ങള്‍ കോറിയതും
നിണം പൊടിഞ്ഞതും
ഞാന്‍ അറിഞ്ഞിരുന്നില്ല

നിന്‍റെ മൂകതയില്‍
തേങ്ങുന്നു എന്‍ ഹൃദയം

നീ എന്നെ ഒന്നു
തൊട്ടിരുന്നെങ്കില്‍

തല കുമ്പിട്ടു
കൈകള്‍ കുപ്പി
ക്ഷമയാചിക്കുമായിരുന്നില്ലേ

ഞാന്‍ നിന്‍റെ പാവം
തൊട്ടാവാടിയല്ലെ..!!

ഞാന്‍ ജന്മമേകുന്ന
ഓരോ അക്ഷരകിടാങ്ങള്‍ക്കും
സ്നേഹവാത്സല്യത്താല്‍
ഒളിവേകും എന്‍റെ സഖിയാം
തൂലിക
എന്‍റെ മേല്‍വിലാസത്തില്‍
തിളങ്ങും എന്‍റെ കിടാങ്ങള്‍
അനാഥരാല്ല

സ്നേഹത്തോടെ കടപ്പാട്
രേഖപ്പെടുത്തി ,ലാളിക്കും
കഴുവേറെയുള്ള മഹാന്മാരുടെ
അക്ഷരകുഞ്ഞുങ്ങളെയും...!!!
പ്രിയ സഖീ നിനക്കായി എഴുതിയ
പ്രണയത്തിൻ വരികൾ സ്നേഹത്തിൻ
മലരായി വിരിയുന്നു - ഗസലിൻ
ഈണമായി അകലുന്നു .

(പ്രിയ സഖീ)

അനുരാഗ ലോലെ നീയെനിയ്ക്കായി
മീട്ടിയ തംബുരുവില്‍ നാദം
അനുരാഗത്തിൻ ലയ താളമോ സഖീ -
നീയറിയൂ ഈ നോവും മനസ്സും .

(പ്രിയ സഖീ)

ഓരോ മൊഴിയും ശ്രുതി ലയമാകാൻ
ഓരോ നിമിക്ഷവും ഹൃദയം നിറയാൻ
പ്രണയമായി പെയ്യൂ ചെറു മഴ പോലെ
മേഘത്തിൻ നോവറിയും മിഴി നീർ പോലെ .....i

(പ്രിയ സഖീ)
നീ തലോടിയുറക്കിയ ചെമ്പകമൊട്ടുകളെ
ഞാൻ ചെറു ചുംബനത്താലുണർത്തി

എന്റെ ഹൃദയനൊമ്പരങ്ങളറിഞ്ഞതിനാലോ
പൂവേ, നിന്റെ ദളങ്ങളിൽ പൊഴിയുമീ
ബാഷ്പകണങ്ങളിലലിഞ്ഞതെന്റെ
ഗതകാല സ്മൃതികൾ....

എന്റെ ഏകാന്തസ്വപ്നങ്ങളിൽ
നിറയും നിൻ മുഖം,
മറഞ്ഞു പ്പോകരുതെന്ന്
മോഹിക്കുന്നു ഞാൻ വ്യഥാ .......

നിന്‍റെ ബോധമനസ്സില്‍
എന്‍റെ മുഖം തെളിയുന്ന കാലം ,
തെളിയണേ നിൻ അധരങ്ങളിൽ
ഒരു ചെറു പുഞ്ചിരി.......!!!!
സുസ്മിതവദനേ , നയനമനോഹരീ
കരിമിഴികോണിലെ നക്ഷത്ര തിളക്കമല്ലോ
എന്നില്‍ അനുരാഗത്തിന്‍
ജാലക വാതില്‍ തുറന്നത്

നിന്‍റെ ഓര്‍മ്മകള്‍ കുളിര്‍ മഴയായി
എന്നില്‍ പെയ്യുമ്പോള്‍
അനുരാഗം വിരഹാർദ്രഗാനമായി
അകലുന്നു.

ഞാന്‍ ഒളിപ്പിക്കും നൊമ്പരങ്ങള്‍
വിതുമ്പലായി പൊഴിയുന്നു
ഈ വിജനമാം വീഥിയില്‍
ഏകനായി നിന്‍ പാദസ്വര
ചിരിക്കായി കാതോര്‍ക്കുന്നു
ഉച്ച വെയിലാലസ്യത്തില്‍
ഞാന്‍ ഒന്ന് മയങ്ങിപ്പോയി ,

എന്‍റെ കുറുനിരകള്‍ മാടിയൊതുക്കി ,
എന്‍റെ കവിള്‍ത്തടങ്ങളില്‍ ചുംബിച്ചു ,
എന്‍റെ കാതില്‍ ഒരു സ്വകാര്യം

അവന്‍ ചൊല്ലിയതു എന്തെന്നോ..??

മാമലകള്‍ക്ക് മുകളിലുടെ
കാനനം ചുറ്റി ,
കാട്ടാറിലൊന്നു മതിച്ചു ,
കടല്‍ താണ്ടി ,
പൂചില്ലയെ തഴുകി ,

നിന്‍റെ അരികില്‍ ഞാന്‍
വന്നത് എന്തിനെന്നോ..?

നിന്നെ ഒന്നു ചുംബിച്ചു
ഉണര്‍ത്താനല്ലോ സഖി..!!!
വിശുദ്ധിയുടെ തട്ടമിട്ട ഒരു സുഹറായിരുന്നു അവള്‍ ,എന്നും മിത്രത്തിന്റെ പരിശുദ്ധമായ സ്നേഹമായിരുന്നു അവള്‍ക്കു , കളഞ്ഞു പോയ മിത്രത്തെ തേടുന്ന മുറുവേറ്റ ഹൃദ്യയമായി അവള്‍ ..
ഒരേ ഗര്‍ഭപാത്രത്തില്‍ ജന്മംകൊണ്ടവര്‍ അല്ലായിരുന്നു അവര്‍ ,എങ്ങിലും ലോകത്തിനു ഒരു മാതൃകയായിരുന്നു അവരുടെ ബന്ധം, അവളുടെ ഉള്‍തുടുപ്പുകള്‍ അറിയുന്നവനായിരുന്നു അവളുടെ മിത്രം, അവനു അവള്‍ ഒരു സ്പടിക വിഗ്രഹമായിരുന്നു, പരിശുദ്ധമറിയമായിയും , ദേവിയായിയുമൊക്കെ അവന്‍ അവളെ കണ്ടിരുന്നു...അവന്‍റെ പ്രിയ സഹോദരിയെ

പക്ഷെ ഒരു ദിവസം യാത്രപോലും പറയാതെ അവന്‍ എവിടെയോ മറഞ്ഞു, ഇന്നു അവളുടെ നീറുന്ന മനസ്സിനു ഒരു സാന്ത്വനത്തില്‍ പൊതിഞ്ഞ ,ഒരു തൂവല്‍സ്പര്‍ശം , അവളുടെ മിഴി നീര്‍ തുടക്കാന്‍ അവന്‍ അരികില്‍ ഉണ്ടായിരുന്നുയെങ്ങിലെന്നു അവള്‍ ആഗ്രഹിച്ചുപോകുന്നു..
കുത്തികീറിയ ഹൃദയത്തില്‍ വീണ്ടും വീണ്ടും കൂര്‍ത്ത മുള്ളിനാല്‍ ,കുത്തികീറുമ്പോള്‍ ആഹ്ലാദിക്കുന്നവര്‍ ,അറിയുന്നോ നിണം ഒഴുകുന്ന ഹൃദയത്തിന്‍റെ നീറ്റല്‍

സുഹറ എന്നും ബഹുമാനത്തോടെ സ്നേഹത്തോടെ പൂജിച്ചിരുന്ന അവളുടെ പ്രിയ മിത്രത്തിന്റെ ഒരു മോഴിക്കായി കാതോര്‍ക്കുന്നു , ആരും അറിയാതെ അകലെ നിന്ന് ഒരു നോക്കു കാണുവാന്‍ അവള്‍ ആഗ്രഹിക്കുന്നു
ഇതാണ് അവള്‍ വിശുദ്ധിയുടെ തട്ടമിട്ട ആ പാവം സുഹറ

സമയവും ,സ്നേഹവും ആര്‍ക്കുംവേണ്ടി കാത്തുനില്‍ക്കുകയില്ല , സ്നേഹം യഥാ സമയത്ത് നമ്മുടെ കൈയില്‍ വരുമ്പോള്‍ , അതു കാത്തുസുക്ഷിക്കാന്‍ കഴിയാതെ വരുമ്പോള്‍ നമ്മെ വിട്ടു അകന്നുപോകുന്നു..ഒരിക്കലും കൈയെത്തി പിടിക്കാന്‍ കഴിയാത്ത വിധം അകന്നു പോകും, ഇന്നലകളിലെ പാളിച്ചകളെ ഓര്‍ത്തു പിന്നീട് ദുഃഖിക്കും
എരിയും അഗ്നിയാല്‍ എന്‍റെ
അകകണ്ണ് തുറപ്പികരുത് ,
തവിഞ്ഞു ഉറങ്ങുന്ന എന്‍റെ
കോപത്തെ തൊട്ടുണര്‍ത്തരുത്
ദഹിക്കും നിന്‍റെ മുഖംമൂടി
മാളോരുടെ മുന്നില്‍
അവളെ ഞാന്‍ എണ്ണ തേപ്പിച്ചു കുളിപ്പിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു , അവളുടെ തലചരിച്ചുള്ള ആ വികൃതിചിരി..ഈ ചിരി അവള്‍ ജനിക്കുന്നതിനു എത്രയോ കാലം മുമ്പേ
എനിക്ക് പരിചിതമാണ്.. ബാല്യത്തില്‍ എന്‍റെ പാവകുട്ടികളില്‍ .. പിന്നീട് ഒരു ഭാര്യയായപ്പോള്‍ എന്‍റെ സ്വപ്നത്തില്‍ ..ഇപ്പോള്‍ ദേ..ഞാന്‍ ഒരു അമ്മായപ്പോള്‍ , എന്‍റെ അരികില്‍ ..ഈ വികൃതി ചിരിയുമായി അവള്‍ , എന്‍റെ സ്വപ്‌നങ്ങള്‍ ചിറകടിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നു..സുമംഗലീയായ അവളുടെ ഒക്കത്ത് ഒരു വികൃതി ചിരിയുമായി .. ഒരു വികൃതിയെ ഞാന്‍ കാണുന്നു...ഞാന്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക്..വിരാമം ഇടുന്നില്ല.. പറന്നു ഉയരട്ടെ.. അതിന്‍റെ ചിറകുകള്‍ തളരുന്നതു വെരയും...എന്‍റെ മിഴികള്‍ എന്നെന്നേക്കുമായി അടയുന്നത് വെരയും....
( എന്‍റെ ഡയറിയില്‍ നിന്നും)
അഴകേ..
മഴയായി നീ പൊഴിയുമ്പോള്‍
പ്രണയം പുഴയായി ഒഴുകുന്നു
അഴകായി നീയെന്നില്‍ അണയുമ്പോള്‍
നിഴലായി നീ അകലുന്നു..

അഴകേ..

കനവില്‍ നീ ഗസ്സലിന്‍
ലഹരിയാകുമ്പോള്‍
ഉണരാതെ ഞാന്‍ പിടഞ്ഞിടുന്നു
നിന്നില്‍ അണയുവാന്‍ കേഴുന്നു
എന്‍ മാനസം ..
പുണരുവാന്‍ മറന്നതു എന്തെ നീയും

അഴകേ..

നാം ഒന്നിച്ചു കണ്ട കിനാക്കളോക്കെയും
അറിയാതെ ഓര്‍ത്തിടുന്നു ഞാന്‍
നിനവില്‍ നീയെന്‍ അരികിലുണ്ടെന്നാല്‍
നിനക്കായി ഞാന്‍ കുറിച്ച
വരികളോക്കെയും
ഗസ്സലിന്‍ പൂക്കളായി വിടരുന്നു..

അഴകേ..

ഒരു പാടു അടുക്കാതെ
ഒരു പാടു അകലാതെ
ഒരു വാക്കുമൊഴിയാതെ
മൌനത്തില്‍ നീ ഒളിച്ചു

അഴകേ..

അരികില്ലങ്കിലും,അറിയുന്നോ നീ
തേങ്ങുന്നു ഞാനൊരു മഴകാത്ത
വേഴാമ്പലിനെപ്പോലെ..
എവിടെയാണ്.. എവിടെയാണ്..
എവിടെയാണ്.. എവിടെയാണ്.. നീ
എവിടെ പോയി മറഞ്ഞു നില്‍പ്പു...
അഴകേ..

ഇഷ്ടമോടെന്നും പൂജിച്ചിരുന്നതല്ലേ നിന്നെ
പ്രണയമായി പിന്നെ വിടർ ന്നതല്ലേ
ഹൃദയത്തില്‍ നിറയുന്ന ആത്മപ്രണയത്തിന്‍
വേരുകള്‍ മുറിക്കാന്‍ നിനക്കിനിയാകുമോ

(ഇഷ്ടമോടെന്നും)

ഇനിയൊരു ജന്മത്തിലായാലും മറക്കാനാകുമോ
നിന്‍ നീലമിഴികളില്‍ലിന്റെ രൂപം
നിൻ ഹൃദയതാളം താരാട്ടായി മാറിയാൽ
അതിന്ന്‍ൻ ശ്രുതിലയ രാഗമായി ഞാൻ മാറും

(ഇഷ്ടമോടെന്നും)

ഓതിടാം ഇനിയെന്നുമെൻ ഗ്രീഷ്മമാം
ഉള്‍ ത്തുടുപ്പോക്കെയും നിന്നോടായി,
ഹിമമായി പൊഴിയുമെൻ സ്നേഹമീ
സന്ധ്യയിൽ അലിഞ്ഞിടു നേര

(ഇഷ്ടമോടെന്നും)

താങ്ങായി നിന്‍ കരങ്ങളെന്നുമെൻ തോളില്‍ അമരുവേ ,
നിന്‍ മാറിന്‍ ചൂടിലേക്ക് അണയും ഞാൻ പ്രിയനെ,
എന്‍ കുറുമ്പോക്കെയും നിന്‍ചിരിയില്‍ അലിയുമ്പോള്‍ ,
നിന്‍നിന്‍ പ്രണയമായി മാറും പ്രിയനേ ഞാന്‍

(ഇഷ്ടമോടെന്നും)