Sunday, 13 October 2013


മേഘക്കീറുകള്‍ക്കുള്ളില്‍ മറഞ്ഞതോ ,
മഞ്ഞിന്‍പുകക്കുള്ളില്‍ മാഞ്ഞതോ
അതോ എന്നിലലിഞ്ഞുവോ നീ ,

എന്‍ താരാട്ടിന്‍ ശ്രുതി പിഴച്ചുവോ
ഒരു മാത്ര നിന്നില്‍ വിരിഞ്ഞ
പാല്‍പുഞ്ചിരി മാഞ്ഞതും
എന്‍റെ സ്വപ്നത്തിന്‍
മോഹക്കൊട്ടാരം വീണുടഞ്ഞതല്ലോ

കാതരേ.....
നിലാവിന്‍റെ നാട്ടില്‍
നിശയുടെ സഖിയാം ,
നിശാഗന്ധിയായി വിരിഞ്ഞുവോ ,,, നീ

എന്‍ കണ്ണേ
അങ്ങു ദൂരെ ...ദൂരെ .
രാരീരം കേട്ടുറങ്ങും
നിന്‍ മിഴിയിണകള്‍ ചിമ്മിയോ ,

വിണ്ണിന്‍ നക്ഷത്രക്കുഞ്ഞുങ്ങളുമായി
വിരുന്നു വന്നുവോ
എന്‍ സ്നേഹമേ.......

ആര്‍ദ്രമാം മൊഴികള്‍
മൌനാനുരാഗ
ഗാനമായി ഉതിര്‍ന്നുവോ ..
കൊഴിഞ്ഞോരോ പനിനീരിതളുകളും

നിനക്കായി ...
ഞാന്‍ കാത്തുവെച്ചിരുന്നു

മറവിയുടെ തടവറയിലാക്കിയോ
നീ, എന്‍ ഓര്‍മ്മകളെ

തളരുമ്പോള്‍ തലചായ്ക്കാന്‍
നിന്‍ ഇടനെഞ്ചില്‍ എനിക്കായി
ഇനിയും ഇടമുണ്ടോ..?

നിന്‍ ചിത്രത്തില്‍ നിറങ്ങള്‍
ചാലിക്കവേ.,തുളുംബിപ്പോയി
നിറക്കൂട്ടുകളൊക്കെയും

ഉലകം ചുറ്റിവരും കാറ്റിനോടും
ഒഴുകും പുഴയോടും,തേടി നിന്നെ

പുലരിയില്‍ വിരുന്നുവരും
ഹിമകണങ്ങളോടും,നിന്‍റെ
പാദങ്ങളെ തഴുകിയിരുന്ന
പുല്‍ക്കൊടിയോടും, ഞാന്‍

നിന്നെ തേടി പ്രിയനെ...!!!

Monday, 7 October 2013

കടല്‍


അലറുന്ന കടലിനെ
തവിപ്പിക്കും തീരത്തെ
തിരയായി വന്നു നീ
ചുംബിക്കുന്നേപ്പോഴും

ഒരു മാത്ര നേരം നീ
മൌനിയായി മാറിയൊന്നുൾവലിഞ്ഞു
നിന്നുള്ളറയിലെ മുത്തുച്ചിപ്പികളില്‍
കൌതുകം തോന്നിയൊരാ ഉണ്ണികൾ
അതു പെറുക്കാനായ്‌ തുനിഞ്ഞീടവേ

അലറി നീ
അടുത്തില്ലേ ,അപഹരിച്ചില്ലേ നീ
കുശലം പറഞ്ഞകന്നൊരു സൗഹൃദത്തേയും,
അമ്മതന്‍ ചൂടേറ്റുറങ്ങിയ കിടാങ്ങളേയും

മനിതർ തൻ സര്‍വ്വ സ്വപ്നങ്ങളും
സംഹാരതാണ്ഡവത്താൽ
കൊഴിച്ചു കളഞ്ഞില്ലെ..

അരുതേ നിൻ കോപമിനി
ഒരിക്കൽ കൂടി
എൻ കടലേ നീ
സര്‍വ്വ സംഹാരണിയാവരുതേ..
( ജീജാ മജീദ്‌ ബുഖാരി)

ഒരു തൂവല്‍സ്പര്‍ശം


ഓര്‍മ്മകളെ നെഞ്ചിലേറ്റി
മിഴിനീരില്‍ നീരാടി
ഈറന്‍ അണിഞ്ഞ
മനസ്സുമായി

സര്‍വ്വശക്ത നിന്‍മുന്നില്‍
കുമ്പിടുമ്പോള്‍
ഒരു തൂവല്‍സ്പര്‍ശത്താല്‍
എന്നെ തഴുകിടുന്നു

നാഥാ.......

അറിയാതെ എന്‍
നയനങ്ങള്‍ മയങ്ങിപ്പോയി
നിദ്രയില്‍ നിന്നുമുണരുമ്പോള്‍
വീണ്ടും കൂട്ടിനായി
എന്‍റെ ഓര്‍മ്മകള്‍ മാത്രം
by: (jeeja majeed bukhar)

Friday, 4 October 2013

സ്നേഹം

പുണ്യം ചെയ്തൊരു പെണ്‍കൊടിയായി
പതിതന്‍ പാദം പിന്തുടരും പത്നിയായി
നിന്‍ പൊന്‍ കിടാങ്ങളെ പെറ്റ് വളര്‍ത്തും
അമ്മയായി,ഭൂമിയില്‍ വെച്ചേറ്റവും
മനോഹരിയായി

പ്രിയനേ നിന്‍ പ്രണയത്തില്‍
അലിഞ്ഞിടുമ്പോള്‍ , ഏകാന്തമാം
അഗ്നിയില്‍നിന്നും മോചിതയായിടുന്നു

അന്യ ദൃഷ്ടിയില്‍ നിന്നുമെന്നെ
മറച്ചീടണം,നിന്‍ മിഴികളില്‍
എന്നെ ആവാഹിച്ചീടണം
സുഖവും ദു:ഖവും പങ്കിടാം
നിന്‍ മേല്‍വിലാസത്തില്‍
വിളങ്ങിടണം

നിറയുമെന്‍ മിഴികള്‍ തുടച്ചീടാന്‍
എന്നും നീയെന്നരികില്‍ വേണം

എന്‍ ഹൃദയം മന്ത്രിക്കുന്നു,

നീ എന്റേതെന്നും.നിന്‍റെ സ്നേഹം
എനിക്കുള്ളതെന്നും
ഞാന്‍ നിന്റേതെന്നും, എന്‍റെ സ്നേഹവും
നിനക്കുള്ളതെന്നും..പ്രിയനേ..............!!!