Wednesday 29 May 2013


ഇന്നു കടല്‍ ശാന്തം
കനക പ്രഭാ വിതറി
കടലിന്‍റെ മനോഹാരിതക്ക് മാറ്റ്

കൂട്ടുന്നു സൂര്യന്‍,

അവള്‍ മാത്രം തേങ്ങുന്നു, അവളില്‍
നിന്നും കൈമോശം വന്ന മനസ്സിനെ
തിരയുന്നു, വഴുതി വീഴുന്നു, പിച്ചവെക്കുന്ന
കുഞ്ഞിനെ പോല്‍ ഇടറുന്നു, അഗാധമായ
അന്ധകാരത്തിലേക്കു വീഴുന്നു, ആരുടെയോ
കൈകള്‍ തിരയുന്നു, പെട്ടെന്നു നിലാവുദിച്ചു
നക്ഷത്രകുഞ്ഞുങ്ങള്‍ കണ്ണുകള്‍ ചിമ്മി

നക്ഷത്രകൂട്ടങ്ങള്‍ക്കിടയില്‍ മനോഹരമായ
ഒരു നക്ഷത്രം അവളെ മാത്രം നോക്കി
പുഞ്ചിരിതുകുന്നു , ഞാന്‍ ഇവിടെ, നിന്‍റെ അരികില്‍
തന്നെയുണ്ട് എന്നു വിളിച്ചു പറയുന്നു

പെട്ടെന്നു മന്ദമാരുതന്‍ എകിയ കുളിരില്‍
എന്‍റെ മിഴിക്കള്‍ നിദ്രയെ പുല്‍കുന്നു,
ഇനി ഞാന്‍ ഒന്നു ഉറങ്ങട്ടെ,
എല്ലാം മറന്നു, ശാന്തമായി, സൌഖ്യമായി
ഉറങ്ങട്ടെ...!!!

Monday 13 May 2013



ഇനി ഈ വഴി വരുമോ,
ഇണകിളി നീ, ദേശാടന കിളി
എന്ന് അറിയാതെ സ്നേഹിച്ചു പോയി,

എന്‍ ഹ്രദയം കവര്‍നെടുത്തു പറന്നാകന്നു
ഇവിടെ ഈ മരച്ചില്ലയില്‍ , ഞാനും ,
എന്‍റെ സ്വപ്നമോഹങ്ങളും തനിച്ചായി
ഇനി ഈ വഴി വരുമോ
എന്‍ ഇണകിളി നീ

Wednesday 8 May 2013

മകളെ നിനക്കായി

എരിഞ്ഞു എന്‍ ഉള്ളില്‍ അടങ്ങിടുമോ

എനിക്കായി മാത്രം വിരിഞ്ഞ പൂവേ

ഇരുള്‍ മാറി പുലരിയെത്തും മുമ്പേ

പൊലിഞ്ഞുപ്പോയി എന്‍ സ്നേഹപൂകുരുന്നെ

എത്ര കൊതിച്ചു നിന്‍ പൂമുഖം കാണുവാന്‍

എന്‍ സ്വപ്നമോഹതിന്‍ താളമേ

കൊതിതീരുമുമ്പേ മാഞ്ഞുപോയി

എന്‍ അശ്രുബിന്ദുക്കള്‍ സാക്ഷിയാക്കി

ആകാശവീചികളില്‍ തെരഞ്ഞു , ഞാന്‍ നിന്നെ

നക്ഷത്രപൂമുഖം കണ്ടീടുവാന്‍, 

അമ്മിഞ്ഞപാലോന്നു ഊട്ടിടുവാന്‍

നിന്‍ കിളികൊഞ്ചലില്‍ അലിഞ്ഞിടുവാന്‍

നിന്‍ മ്രദുഹാസ്സമെവിടെ..??

നിന്‍ സ്നേഹസ്പര്‍ശമെവിടെ..??

ഒരു നാളും തിരികെ വരില്ലാന്നു അറിയാം

എങ്ങിലും കാത്തിരിക്കുന്നു ഈ അമ്മ..

എങ്ങിലും കാത്തിരിക്കുന്നു ഈ അമ്മ..

Friday 3 May 2013


എന്‍റെ കലാലയത്തിന്റെ ഗയിറ്റ്‌ കടന്നു ചെന്നപ്പോള്‍ , ആദ്യം ഞാന്‍ തിരഞ്ഞത് , ആ ഗുല്‍മോഹര്‍ മരമായിരുന്നു ,എത്രയോ പ്രണയത്തിനും , സൌഹ്രദത്തിനും സാക്ഷിയായി ഇന്നും നിലകൊള്ളുന്നത്‌ കണ്ടു അത്ഭുതപെട്ട് ,അവള്‍ ഇന്നും സൌന്ദര്യത്തിനു ഒരു കോട്ടവും തട്ടാതെ അതിവസുന്ദരിയായി പൂക്കളും വിടര്‍ത്തി നിലകൊള്ളുന്നു.
എനിക്കായി അവള്‍ പൂമെത്ത ഒരുക്കി , ഞാന്‍ പതുകെ അതില്‍മേലിരുന്ന് വിരലുക്കള്‍ ഓടിക്കുവേ ,കഴിഞ്ഞ കാലത്തേക്ക് പറന്നുപോയി .ഈ തണലില്‍ ഇവള്‍ എനിക്കയേകിയ കുളിര്‍ കാറ്റില്‍ പതിഞ്ഞ സ്വരത്തില്‍ എന്‍റെ കാതില്‍ ഓതിയ പ്രണയ അഭ്യര്‍ത്ഥന, തമാശായി എടുത്തു , അവനെ കളിയാക്കി ,ഇന്ന് അവന്‍ എവിടെയാകും , എന്നെ ഓര്‍ക്കുന്നുവോ , അതോ ജീവിതഭാരവും ചുമലിലേന്തി , കുടുംബത്തിന്‍റെ നിത്യചിലവിനായി നെട്ടോട്ടം ഓടുകെയായിരിക്കും , അതോ ഏതെങ്കിലും ശീതികരിച്ച മുറിയിലിരുന്നു കണക്കുകള്‍ കൂട്ടുകെയും കുറക്കുകയുമകാം ..
ഞാന്‍ എന്‍റെ ഗുല്‍മോഹര്‍ പൂകളോട് കുറച്ചു കിന്നാരം പറഞ്ഞു.യാത്ര പറഞ്ഞു പിരിഞ്ഞപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ തുള്ളി പോടിഞ്ഞവോ ...