Monday, 16 December 2013

ഒരികല്‍ കൂടി വിളിച്ചുകൊള്ളട്ടെ എന്‍റെ ആമിയെന്നു

ഒരികല്‍ കൂടി വിളിച്ചുകൊള്ളട്ടെ എന്‍റെ ആമിയെന്നു
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

സമൃതിയില്‍ ഉണരും നിന്‍ മുഖം
എന്നുമെന്റെ മനധാരിയില്‍ ...

ആദ്രമിഴികളില്‍ മിന്നും പ്രണയവും
ഹൃദയത്തില്‍ നിറയുന്ന സ്നേഹവും
തൂലികയില്‍ വിടരുന്ന നനീര്‍മാതളപൂക്കളായി

ഹൃദയ കൈമാറ്റത്തിനൊരു കരാര്‍പത്രവും
വേണ്ടെന്നു നിന്നിലുടറിഞ്ഞു ഞാൻ

നിന്‍റെ സ്നേഹം കവര്‍ന്നവര്‍
തെറ്റിദ്ധാരണകളുടെ മുഖപടം
അണിഞ്ഞു മറഞ്ഞതല്ലോ.

ഹൃദയത്തില്‍ സ്നേഹത്തിന്‍റെ മഹാസമുദ്രം
വഹിച്ചു പറന്നകന്നൊരു
പഞ്ചവര്‍ണ്ണക്കിളി.... നിന്നെ
ഞാന്‍ ഒരിക്കൽ കൂടി വിളിയ്ക്കുന്നു

എന്റെ പ്രിയപ്പെട്ട ആമിയെന്നു.......

Monday, 9 December 2013


എന്റെ ഹൃദയത്തുടുപ്പുകള്‍
സ്നേഹത്തിന്‍റെ മറുവാക്കുകളായി
മാറുമ്പോഴും ..
അപൂര്‍ണ്ണതയില്‍ തന്നെ നിലകൊള്ളുന്നു.

അപൂര്‍ണ്ണമായ വരികളില്‍ നീ
നിന്‍റെ ഹൃദയം ചേര്‍ത്തു വെക്കുമ്പോള്‍
നക്ഷത്രങ്ങള്‍ പോലെ തിളങ്ങുന്നു.

മാതളയല്ലികള്‍ പോലെ തുടുത്ത
നിന്‍റെ കവിള്‍ത്തടം തലോടി
പാറി വരുന്ന കാറ്റിനോടെന്നും
എനിക്ക് അസൂയായിരുന്നു.

അറിയാതെ പോയ അനുരാഗത്തിന്‍
നാമ്പുകള്‍ തേടിയലയുന്ന മനസ്സേ.
ഒരിയ്ക്കലും പരിഭവിയ്ക്കരുതെ നീ
ഇരുണ്ടമുറിയില്‍ വെള്ളതുണിയില്‍ മൂടി
ഞാന്‍ ഉറങ്ങുമ്പോള്‍ ...
നീ ഉറങ്ങാതെ ഞാന്‍ ഉറങ്ങിപ്പോയതിന്

Saturday, 7 December 2013അലിയുന്ന മനസ്സെ
അറിയുന്നു നിന്‍റെ സ്നേഹം
അകലങ്ങള്‍ തീര്‍ത്താലും
അറിയാതെ അടുക്കുന്നു ഹൃദയങ്ങള്‍

കാലം നമ്മെ ബന്ധിച്ചാലും,
ബന്ധങ്ങളെ ഭേദിച്ചു പായുന്നു
നാം ബാല്യത്തിലേക്ക്

സൂര്യനായി അങ്ങു അകലെ
നീ ഉദിച്ചാലും
പൊന്‍കിരണങ്ങള്‍ വിരിയുന്നതോ
എന്‍റെ ഹൃദയത്തിലും

അതില്‍ അലിയുവാന്‍ മോഹിക്കുന്നു
ഞാനും ....!!!

Saturday, 30 November 2013

അജ്ഞത അകറ്റാന്‍ വന്നൊരു ദേവദൂതരേ..............
ആരാധനക്ക് അര്‍ഹമന്‍ ഏകനാണെന്ന
സന്ദേശം മാനവര്‍ക്ക് ഏകിയ ഹബിബെ
ഖുറേഷി കുടുംബത്തില്‍ ജനിച്ചൊരു ഒളിവെ,
യെത്തിമിനെ തലോടിയ ദേവനെ
യെത്തിമായി ജനിച്ചൊരു മുത്തെ
ആമിനബീവിതന്‍ പോന്മബിളിയായി
മക്കത്തു ഉദിച്ചു നീ...

പ്രിയ മുത്തിന്റെ ആഗമനത്തില്‍
പ്രപഞ്ചം മുഴുവന്‍ ആഘോഷിച്ചു....
സ്വര്‍ഗിയ ഹുറികള്‍ ആനന്ദനൃത്തമാടി
മലക്കുകള്‍ അള്ളാന്റെ ശുക്രുകള്‍ ഓതി
പറവകള്‍ ആനന്ദത്താല്‍ വിണ്ണില്‍ തത്തി കളിച്ചു

ഇത് കണ്ട ഇബിലിസു ഞെട്ടി

ഹൃദയത്തിലെ കറുപ്പു നീക്കംചെയ്യിതവരല്ലോ
അസത്യം ഒന്നുമേ ചൊല്ലിയില്ലവര്‍ ഒരികലും
അതിനാല്‍ അല്‍ -അമിന്‍ പരിവേഷവുമേകി
ആട്ടിടയനായി നടന്ന കൌമാരത്തില്‍
അവര്‍ ആത്മീയതപേറിയതല്ലോ

നാല്പതു വയസ് തികയും നാളില്‍
ഹിറഗുഹയില്‍ വെച്ച് കിട്ടിയതലോ
ജിബ്രിലാല്‍ ആദ്യത്തെ വഹയ്
സ്വര്‍ഗവും ,നരകവും കണ്ടവരെ
നിനക്കായി എന്ത് വരം വേണമെന്ന്
ചോദിച്ച ഉടയോന്‍ .

മറുപടിയായി ഹബിബെ നീ ചൊല്ലി ,
എന്റെ ഉമ്മത്തികളെ കാക്കണേ രക്ഷിതാവേ ,
അഞ്ചുവോക്കത്തും നിസ്ക്കാരം
ഫര്ലാ ക്കിയതല്ലോ ദൈവദൂതരേ..

അബൂജഹലിന്‍ ശല്യം സഹിച്ചുവരല്ലോ നീ,
മക്കള്‍ ഒന്നന്നായിമരണമടഞ്ഞുവെങ്കിലും
മാലോകര്‍ വാഴ്ത്തീ നീ തന്നെ തിരുദൂതര്‍

സൗമ്യത വിടാത്ത തിരുദൂതരെ
അവസാന നാളുകള്‍ എണ്ണപ്പെട്ടപ്പോഴും
അകതാരില്‍ നിറഞ്ഞൊരു വാക്കാണ് നിസ്ക്കാരം
മാലോകര്‍ ഒന്നാകെ വാഴ്ത്തുന്നു നിന്‍ നാമം
എന്നും പാരില്‍ മുഴങ്ങും നിന്‍ നാമം
നിന്‍റെ പദനിസ്വനം എന്‍റെ
അത്മാവവിനെ തൊട്ടുണര്‍ത്തും
നീയേതു വേഷമേകിയാലും
എന്നിലെ സ്നേഹത്തിനു ഒരു
സത്യമുണ്ട് ,അതിനാല്‍ നിന്‍റെ
മൌനം എന്നില്‍ ഭ്രാന്തുപിടിപ്പിക്കും
ചിലപ്പോള്‍ എന്‍റെ ആത്മാവ്
എന്നോടും , നിന്നോടും യാത്ര
പറഞ്ഞന്നിരിക്കും, അപ്പോള്‍
മനസ്സിലാകുമായിരിക്കും നിന്‍റെ
അവഗണന അതിജീവിച്ചു നിന്‍റെ
പുറകെ ഞാന്‍ പിന്തുടര്‍ന്നത്
എന്തിനു എന്നു, നീ എന്നെ
തെരഞ്ഞു അലയുന്ന ദിവസം
ഹൃദയംപൊട്ടി തേങ്ങുന്ന
ഒരു നക്ഷത്രമായി
വാനില്‍ തെളിയുന്നുണ്ടാകും ഞാന്‍ ,

ഒരു ചുവപ്പ് നക്ഷത്രമായി...!!
പതിനാല് സംവത്സരങ്ങള്‍
വിരഹത്തിന്‍ വേദനപേറിയവള്‍
മൂകമായി തേങ്ങിയ നിന്‍
മാനസമൊന്നും
തെളിഞ്ഞതില്ല തൂലികയില്‍
നിന്‍റെ നാമം

നിന്നോടൊപ്പം വനവാസത്തിനു
മുതിര്‍ന്നവളെ തടഞ്ഞതല്ലോ
ജേഷ്ഠസേവകനാം ലക്ഷ്മണ നീ..
നിന്‍റെ കര്മ്മം മാതാപിതാസേവയാണ് പൊന്നെ-
യെന്നോതിയത് പുഞ്ചിരിതൂകി സിരസ്സാവഹിച്ചു

അണിഞ്ഞൊരുങ്ങിയില്ലവള്‍ ,
പട്ടുമെത്തയില്‍ ശയിച്ചില്ലവള്‍
ഉരിയാടിയില്ലവള്‍
പുറംലോകമൊന്നും കണ്ടതില്ലാ..

പതിതന്‍നിദ്ര പതിനാലു കൊല്ലം
തനിക്കേകുവാന്‍
നിദ്രദേവിയോട് യാചിച്ചതും നീ
രാവും പകലും ജെഷ്ടനും പത്നിക്കും
കാവലാളായി മാറുമെല്ലോ തന്‍റെ പതി
എന്ന് നിനച്ചവള്‍ നീയല്ലോ ദേവി

സീതക്കുപരി ത്യാഗിയായിരുന്നല്ലോ നീ..
എന്തെ പിന്നെ മറന്നെല്ലാവരും നിന്നെ .?
ഊര്മ്മിളെ ... സതീരത്നമെ
അബ്ദുള്‍ഹസ്സന്‍തന്‍ പൊന്നോമനയോ
നൂര്‍ജഹാനു പ്രിയയായ്
പേര്‍ഷ്യന്‍ കുടുംബത്തില്‍ റാണിയായി
പിറന്നവൾ

വിദ്യകൊണ്ടു മേന്മ നേടിയൊരു
പെണ്‍കൊടി നീ.
ഷാജഹാന്റെ പ്രിയ പത്നിയായി
സുഖവും ദുഃഖവും സ്നേഹത്തിന്‍
വെണ്ണതൂവലില്‍ തുകി
പ്രിയനേ തഴുകി ഉറക്കിയൊരു
പ്രണയിനി

കരുണയാല്‍ അനാഥന്റെ കരം പിടിച്ചു
കരയുന്ന വിധവതന്‍ കണ്ണുനീര്‍ തുടച്ചവള്‍
പൊരിയുന്ന വയറിനു അന്നമേകിയോൾ.
കാരുണ്യത്തിന്റെ റാണി നീ.. മുംതസെ

അറിവിന്‍റെ അലകളില്‍ അദബോടെ
ജീവിച്ച അന്ബുള്ളവള്‍ നീ മുത്തെ.
യുദ്ധഭൂമിയില്‍ നിറവയറുമായി
കാന്തനെ അനുഗമിച്ചവള്‍
രണഭൂമി മകളുടെ ജന്മത്തിനും
നിന്‍ വിയോഗതിനും സാക്ഷിയായി

അന്ത്യാഭിലാഷമാം കാന്തനോട് ഓതി ,
എന്നും നമ്മുടെ പ്രണയം ഓര്‍ത്തിടുവാന്‍
എനിയ്ക്കായി നീ പണിതിടുമോ
നിത്യ പ്രണയത്തിന്‍ സൌധുകം ,

പ്രിയസിയ്ക്കായി അവന്‍ പണിതതല്ലോ ,
ഇന്നും തിളങ്ങി നില്‍ക്കും താജ്മഹല്‍

Wednesday, 20 November 2013

അവ്യക്തമാം മുഖങ്ങളുമായിവന്ന്,
സ്വര്‍ഗ്ഗപൂന്തോപ്പുകള്‍ കാട്ടി
മാടിവിളിക്കുന്നു നിഴലുകള്‍

കൂടെ കൂടാന്‍ മോഹിക്കുമ്പോഴും
കര്‍മ്മങ്ങള്‍ ബാകിവെച്ചു
എങ്ങനെ ഞാന്‍ യാത്രയാകും

മുളച്ചുവരുന്ന ചിറകുകള്‍ക്ക്
ശക്തിപകരാന്‍ ഞാനില്ലങ്ങില്‍
അവ എങ്ങനെ പറന്നു ഉയരും

അന്നം തേടി അകലേക്ക്‌
പോകുമെന്‍ എന്‍ പ്രിയന്‍
തളര്‍ച്ച മാറ്റാന്‍ എന്‍റെ
മടിത്തട്ട് തേടില്ലേ

ഞാന്‍ എങ്ങനെ യാത്രമൊഴി
ചൊല്ലും..?

നിഴലേ എനിക്കായി നറുക്കു
നീ ഇടല്ലെ എന്‍റെ
കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകും വേരെയെങ്ങിലും

Monday, 18 November 2013


ഉരുകുമീ സന്ധ്യയില്‍
ഒഴുകുമെന്‍ മിഴിനീര്‍
ചുംബിച്ചുണക്കിയ ചെഞ്ചുണ്ടിനു
ഒരു വെറ്റില വാസന
അമ്മക്കിളി നീ എന്നെ ചുംബിച്ചുവോ ?

ദൂരെ മരച്ചില്ലയില്‍നിന്നും
ഒഴുകിവരും കിളിപ്പാട്ടിനു
താരാട്ടിന്‍ ഈണം
അമ്മക്കിളി നീ പാടിയതോ ?

തഴുകിയോ നീയെന്‍ കുറുനിരകളില്‍
ഞാന്‍ അറിയുന്നു നിന്‍ കരസ്പര്‍ശനം
ഒരു മയില്‍പ്പീലിത്തുണ്ടു പോലെ
അമ്മക്കിളി.. നീ എന്നെ തഴുകിയോ..?

ചൂടുതേടുന്ന ഒരു കുഞ്ഞുകിളിയെപോല്‍
നിന്‍ ചിറകിനുള്ളില്‍
ഒതുങ്ങുവാന്‍ മോഹം ,
ഇനി ഏതു ജന്മം അമ്മെ.......!!!

Friday, 15 November 2013

കൊല്ലാതെ കൊന്നു എന്നെ ,
പറിച്ചെടുത്ത എന്‍റെ ചങ്കു
നിന്നെ നോക്കി പുഞ്ചിരിച്ചതു
നീ കണ്ടില്ലേ ,

എന്‍റെ കുടല്‍ വലിച്ചു
നീ മാലയണിഞ്ഞു താന്ധവമാടി
എന്നിട്ടും ശമിച്ചില്ലേ
നിന്‍റെ പക......

ഒഴുകും എന്‍റെ മിഴികളിലെ നിണം
ആസ്വദിച്ചു കുടിച്ചു കൊള്ളുക നീ
നിന്‍റെ പക അതിനാല്‍ ശമിക്കുമെങ്കിൽ
നിത്യപ്രണയത്തിന്‍
വര്‍ണ്ണമല്ലോ നീ,
പ്രിയത്തോടെ എന്‍റെ
പ്രിയമായതല്ലോ നീ,

എന്‍റെ ചുവപ്പേ ...

എന്‍റെ സ്നേഹനിലവറയാം
ഹൃദയത്തിനും നിറം ചുവപ്പ് ,

പുലര്‍കാലത്ത് പുന്ചിരിതൂകും
പ്രിയരാം എന്‍റെ ചുവപ്പ് പൂക്കളെ,
പ്രണയത്താല്‍ എന്‍
വാര്‍മുടി കെട്ടില്‍ ചൂടിതന്നല്ലോ
എന്‍ കാന്തന്‍...!

ഇനി,
നിന്‍ചുവപ്പു ദളങ്ങള്‍
എന്‍ ദേഹിയില്‍ വര്‍ഷിച്ചിടു

പൂവേ ,

പ്രണയത്തിന്‍ പരിമളത്താല്‍
അവസാന ചുംബനത്താല്‍
ദേഹത്തില്‍ മൂടുന്നതും
എന്‍ പ്രിയ ചുവപ്പ്
പനിനീര്‍പ്പൂക്കളാലല്ലോ ..!
സ്വപ്‌നങ്ങള്‍ തന്‍ ചിറകിലേറി
വന്നൊരു ഗന്ധര്‍വരാജകുമാര

വേദനയാല്‍ കേഴുമെന്‍ മാനസത്തെ
വെണ്‍ തൂവലാല്‍ തഴുകി ഉറക്കിയതല്ലോ

എവിടെയോ ഒരു നീര്‍മണി പൂവിന്‍റെ
ശോകാര്‍ദ്രഗാനം കേട്ടു ഉണര്‍ന്നവോ
ഞാന്‍ വീണ്ടും

Thursday, 14 November 2013


കണ്ണുകള്‍ മൂടികെട്ടി,
ഞാനൊരു ഗന്ധാരിയായി..!
ആർദ്രമാമെന്‍ മന തിരശ്ശീല നീക്കി,
തേടി നീ എന്നില്‍ നിന്നെ..!
രണ്ടു കൈവരികളിലായി ഒഴുകും,
നമ്മുടെ സ്നേഹ പുണ്യ പ്രവാഹത്തെ,
സംഗമ ഭൂവിനെ, എന്തിനിന്നും നീ,
വരണ്ട താഴ്വാരങ്ങളില്‍, തിരയുന്നു വൃഥാ....!

കൊല്ലാതെ കൊന്നു എന്നെ ,
പറിച്ചെടുത്ത എന്‍റെ ചങ്കു
നിന്നെ നോക്കി പുഞ്ചിരിച്ചതു
നീ കണ്ടില്ലേ ,

എന്‍റെ കുടല്‍ വലിച്ചു
നീ മാലയണിഞ്ഞു താന്ധവമാടി
എന്നിട്ടും ശമിച്ചില്ലേ
നിന്‍റെ പക......

ഒഴുകും എന്‍റെ മിഴികളിലെ നിണം
ആസ്വദിച്ചു കുടിച്ചു കൊള്ളുക നീ
നിന്‍റെ പക അതിനാല്‍ ശമിക്കുമെങ്കിൽ

നിന്‍ മൃദുവാം
വാത്സല്യത്തലോടലില്‍
ഉറങ്ങിയും,
പ്രണയചുംബനത്താല്‍
നാണിച്ചു തലകുമ്പിട്ടും
നിന്നിരുന്നു

നുള്ളിയും ,അടിച്ചും
നീ എന്നെ കുറുമ്പിയാക്കി
എന്‍റെ ചെറുനഖങ്ങളാല്‍
നിന്‍റെ കരങ്ങള്‍ കോറിയതും
നിണം പൊടിഞ്ഞതും
ഞാന്‍ അറിഞ്ഞിരുന്നില്ല

നിന്‍റെ മൂകതയില്‍
തേങ്ങുന്നു എന്‍ ഹൃദയം

നീ എന്നെ ഒന്നു
തൊട്ടിരുന്നെങ്കില്‍

തല കുമ്പിട്ടു
കൈകള്‍ കുപ്പി
ക്ഷമയാചിക്കുമായിരുന്നില്ലേ

ഞാന്‍ നിന്‍റെ പാവം
തൊട്ടാവാടിയല്ലെ..!!

ഞാന്‍ ജന്മമേകുന്ന
ഓരോ അക്ഷരകിടാങ്ങള്‍ക്കും
സ്നേഹവാത്സല്യത്താല്‍
ഒളിവേകും എന്‍റെ സഖിയാം
തൂലിക
എന്‍റെ മേല്‍വിലാസത്തില്‍
തിളങ്ങും എന്‍റെ കിടാങ്ങള്‍
അനാഥരാല്ല

സ്നേഹത്തോടെ കടപ്പാട്
രേഖപ്പെടുത്തി ,ലാളിക്കും
കഴുവേറെയുള്ള മഹാന്മാരുടെ
അക്ഷരകുഞ്ഞുങ്ങളെയും...!!!
പ്രിയ സഖീ നിനക്കായി എഴുതിയ
പ്രണയത്തിൻ വരികൾ സ്നേഹത്തിൻ
മലരായി വിരിയുന്നു - ഗസലിൻ
ഈണമായി അകലുന്നു .

(പ്രിയ സഖീ)

അനുരാഗ ലോലെ നീയെനിയ്ക്കായി
മീട്ടിയ തംബുരുവില്‍ നാദം
അനുരാഗത്തിൻ ലയ താളമോ സഖീ -
നീയറിയൂ ഈ നോവും മനസ്സും .

(പ്രിയ സഖീ)

ഓരോ മൊഴിയും ശ്രുതി ലയമാകാൻ
ഓരോ നിമിക്ഷവും ഹൃദയം നിറയാൻ
പ്രണയമായി പെയ്യൂ ചെറു മഴ പോലെ
മേഘത്തിൻ നോവറിയും മിഴി നീർ പോലെ .....i

(പ്രിയ സഖീ)
നീ തലോടിയുറക്കിയ ചെമ്പകമൊട്ടുകളെ
ഞാൻ ചെറു ചുംബനത്താലുണർത്തി

എന്റെ ഹൃദയനൊമ്പരങ്ങളറിഞ്ഞതിനാലോ
പൂവേ, നിന്റെ ദളങ്ങളിൽ പൊഴിയുമീ
ബാഷ്പകണങ്ങളിലലിഞ്ഞതെന്റെ
ഗതകാല സ്മൃതികൾ....

എന്റെ ഏകാന്തസ്വപ്നങ്ങളിൽ
നിറയും നിൻ മുഖം,
മറഞ്ഞു പ്പോകരുതെന്ന്
മോഹിക്കുന്നു ഞാൻ വ്യഥാ .......

നിന്‍റെ ബോധമനസ്സില്‍
എന്‍റെ മുഖം തെളിയുന്ന കാലം ,
തെളിയണേ നിൻ അധരങ്ങളിൽ
ഒരു ചെറു പുഞ്ചിരി.......!!!!
സുസ്മിതവദനേ , നയനമനോഹരീ
കരിമിഴികോണിലെ നക്ഷത്ര തിളക്കമല്ലോ
എന്നില്‍ അനുരാഗത്തിന്‍
ജാലക വാതില്‍ തുറന്നത്

നിന്‍റെ ഓര്‍മ്മകള്‍ കുളിര്‍ മഴയായി
എന്നില്‍ പെയ്യുമ്പോള്‍
അനുരാഗം വിരഹാർദ്രഗാനമായി
അകലുന്നു.

ഞാന്‍ ഒളിപ്പിക്കും നൊമ്പരങ്ങള്‍
വിതുമ്പലായി പൊഴിയുന്നു
ഈ വിജനമാം വീഥിയില്‍
ഏകനായി നിന്‍ പാദസ്വര
ചിരിക്കായി കാതോര്‍ക്കുന്നു
ഉച്ച വെയിലാലസ്യത്തില്‍
ഞാന്‍ ഒന്ന് മയങ്ങിപ്പോയി ,

എന്‍റെ കുറുനിരകള്‍ മാടിയൊതുക്കി ,
എന്‍റെ കവിള്‍ത്തടങ്ങളില്‍ ചുംബിച്ചു ,
എന്‍റെ കാതില്‍ ഒരു സ്വകാര്യം

അവന്‍ ചൊല്ലിയതു എന്തെന്നോ..??

മാമലകള്‍ക്ക് മുകളിലുടെ
കാനനം ചുറ്റി ,
കാട്ടാറിലൊന്നു മതിച്ചു ,
കടല്‍ താണ്ടി ,
പൂചില്ലയെ തഴുകി ,

നിന്‍റെ അരികില്‍ ഞാന്‍
വന്നത് എന്തിനെന്നോ..?

നിന്നെ ഒന്നു ചുംബിച്ചു
ഉണര്‍ത്താനല്ലോ സഖി..!!!
വിശുദ്ധിയുടെ തട്ടമിട്ട ഒരു സുഹറായിരുന്നു അവള്‍ ,എന്നും മിത്രത്തിന്റെ പരിശുദ്ധമായ സ്നേഹമായിരുന്നു അവള്‍ക്കു , കളഞ്ഞു പോയ മിത്രത്തെ തേടുന്ന മുറുവേറ്റ ഹൃദ്യയമായി അവള്‍ ..
ഒരേ ഗര്‍ഭപാത്രത്തില്‍ ജന്മംകൊണ്ടവര്‍ അല്ലായിരുന്നു അവര്‍ ,എങ്ങിലും ലോകത്തിനു ഒരു മാതൃകയായിരുന്നു അവരുടെ ബന്ധം, അവളുടെ ഉള്‍തുടുപ്പുകള്‍ അറിയുന്നവനായിരുന്നു അവളുടെ മിത്രം, അവനു അവള്‍ ഒരു സ്പടിക വിഗ്രഹമായിരുന്നു, പരിശുദ്ധമറിയമായിയും , ദേവിയായിയുമൊക്കെ അവന്‍ അവളെ കണ്ടിരുന്നു...അവന്‍റെ പ്രിയ സഹോദരിയെ

പക്ഷെ ഒരു ദിവസം യാത്രപോലും പറയാതെ അവന്‍ എവിടെയോ മറഞ്ഞു, ഇന്നു അവളുടെ നീറുന്ന മനസ്സിനു ഒരു സാന്ത്വനത്തില്‍ പൊതിഞ്ഞ ,ഒരു തൂവല്‍സ്പര്‍ശം , അവളുടെ മിഴി നീര്‍ തുടക്കാന്‍ അവന്‍ അരികില്‍ ഉണ്ടായിരുന്നുയെങ്ങിലെന്നു അവള്‍ ആഗ്രഹിച്ചുപോകുന്നു..
കുത്തികീറിയ ഹൃദയത്തില്‍ വീണ്ടും വീണ്ടും കൂര്‍ത്ത മുള്ളിനാല്‍ ,കുത്തികീറുമ്പോള്‍ ആഹ്ലാദിക്കുന്നവര്‍ ,അറിയുന്നോ നിണം ഒഴുകുന്ന ഹൃദയത്തിന്‍റെ നീറ്റല്‍

സുഹറ എന്നും ബഹുമാനത്തോടെ സ്നേഹത്തോടെ പൂജിച്ചിരുന്ന അവളുടെ പ്രിയ മിത്രത്തിന്റെ ഒരു മോഴിക്കായി കാതോര്‍ക്കുന്നു , ആരും അറിയാതെ അകലെ നിന്ന് ഒരു നോക്കു കാണുവാന്‍ അവള്‍ ആഗ്രഹിക്കുന്നു
ഇതാണ് അവള്‍ വിശുദ്ധിയുടെ തട്ടമിട്ട ആ പാവം സുഹറ

സമയവും ,സ്നേഹവും ആര്‍ക്കുംവേണ്ടി കാത്തുനില്‍ക്കുകയില്ല , സ്നേഹം യഥാ സമയത്ത് നമ്മുടെ കൈയില്‍ വരുമ്പോള്‍ , അതു കാത്തുസുക്ഷിക്കാന്‍ കഴിയാതെ വരുമ്പോള്‍ നമ്മെ വിട്ടു അകന്നുപോകുന്നു..ഒരിക്കലും കൈയെത്തി പിടിക്കാന്‍ കഴിയാത്ത വിധം അകന്നു പോകും, ഇന്നലകളിലെ പാളിച്ചകളെ ഓര്‍ത്തു പിന്നീട് ദുഃഖിക്കും
എരിയും അഗ്നിയാല്‍ എന്‍റെ
അകകണ്ണ് തുറപ്പികരുത് ,
തവിഞ്ഞു ഉറങ്ങുന്ന എന്‍റെ
കോപത്തെ തൊട്ടുണര്‍ത്തരുത്
ദഹിക്കും നിന്‍റെ മുഖംമൂടി
മാളോരുടെ മുന്നില്‍
അവളെ ഞാന്‍ എണ്ണ തേപ്പിച്ചു കുളിപ്പിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു , അവളുടെ തലചരിച്ചുള്ള ആ വികൃതിചിരി..ഈ ചിരി അവള്‍ ജനിക്കുന്നതിനു എത്രയോ കാലം മുമ്പേ
എനിക്ക് പരിചിതമാണ്.. ബാല്യത്തില്‍ എന്‍റെ പാവകുട്ടികളില്‍ .. പിന്നീട് ഒരു ഭാര്യയായപ്പോള്‍ എന്‍റെ സ്വപ്നത്തില്‍ ..ഇപ്പോള്‍ ദേ..ഞാന്‍ ഒരു അമ്മായപ്പോള്‍ , എന്‍റെ അരികില്‍ ..ഈ വികൃതി ചിരിയുമായി അവള്‍ , എന്‍റെ സ്വപ്‌നങ്ങള്‍ ചിറകടിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നു..സുമംഗലീയായ അവളുടെ ഒക്കത്ത് ഒരു വികൃതി ചിരിയുമായി .. ഒരു വികൃതിയെ ഞാന്‍ കാണുന്നു...ഞാന്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക്..വിരാമം ഇടുന്നില്ല.. പറന്നു ഉയരട്ടെ.. അതിന്‍റെ ചിറകുകള്‍ തളരുന്നതു വെരയും...എന്‍റെ മിഴികള്‍ എന്നെന്നേക്കുമായി അടയുന്നത് വെരയും....
( എന്‍റെ ഡയറിയില്‍ നിന്നും)
അഴകേ..
മഴയായി നീ പൊഴിയുമ്പോള്‍
പ്രണയം പുഴയായി ഒഴുകുന്നു
അഴകായി നീയെന്നില്‍ അണയുമ്പോള്‍
നിഴലായി നീ അകലുന്നു..

അഴകേ..

കനവില്‍ നീ ഗസ്സലിന്‍
ലഹരിയാകുമ്പോള്‍
ഉണരാതെ ഞാന്‍ പിടഞ്ഞിടുന്നു
നിന്നില്‍ അണയുവാന്‍ കേഴുന്നു
എന്‍ മാനസം ..
പുണരുവാന്‍ മറന്നതു എന്തെ നീയും

അഴകേ..

നാം ഒന്നിച്ചു കണ്ട കിനാക്കളോക്കെയും
അറിയാതെ ഓര്‍ത്തിടുന്നു ഞാന്‍
നിനവില്‍ നീയെന്‍ അരികിലുണ്ടെന്നാല്‍
നിനക്കായി ഞാന്‍ കുറിച്ച
വരികളോക്കെയും
ഗസ്സലിന്‍ പൂക്കളായി വിടരുന്നു..

അഴകേ..

ഒരു പാടു അടുക്കാതെ
ഒരു പാടു അകലാതെ
ഒരു വാക്കുമൊഴിയാതെ
മൌനത്തില്‍ നീ ഒളിച്ചു

അഴകേ..

അരികില്ലങ്കിലും,അറിയുന്നോ നീ
തേങ്ങുന്നു ഞാനൊരു മഴകാത്ത
വേഴാമ്പലിനെപ്പോലെ..
എവിടെയാണ്.. എവിടെയാണ്..
എവിടെയാണ്.. എവിടെയാണ്.. നീ
എവിടെ പോയി മറഞ്ഞു നില്‍പ്പു...
അഴകേ..

ഇഷ്ടമോടെന്നും പൂജിച്ചിരുന്നതല്ലേ നിന്നെ
പ്രണയമായി പിന്നെ വിടർ ന്നതല്ലേ
ഹൃദയത്തില്‍ നിറയുന്ന ആത്മപ്രണയത്തിന്‍
വേരുകള്‍ മുറിക്കാന്‍ നിനക്കിനിയാകുമോ

(ഇഷ്ടമോടെന്നും)

ഇനിയൊരു ജന്മത്തിലായാലും മറക്കാനാകുമോ
നിന്‍ നീലമിഴികളില്‍ലിന്റെ രൂപം
നിൻ ഹൃദയതാളം താരാട്ടായി മാറിയാൽ
അതിന്ന്‍ൻ ശ്രുതിലയ രാഗമായി ഞാൻ മാറും

(ഇഷ്ടമോടെന്നും)

ഓതിടാം ഇനിയെന്നുമെൻ ഗ്രീഷ്മമാം
ഉള്‍ ത്തുടുപ്പോക്കെയും നിന്നോടായി,
ഹിമമായി പൊഴിയുമെൻ സ്നേഹമീ
സന്ധ്യയിൽ അലിഞ്ഞിടു നേര

(ഇഷ്ടമോടെന്നും)

താങ്ങായി നിന്‍ കരങ്ങളെന്നുമെൻ തോളില്‍ അമരുവേ ,
നിന്‍ മാറിന്‍ ചൂടിലേക്ക് അണയും ഞാൻ പ്രിയനെ,
എന്‍ കുറുമ്പോക്കെയും നിന്‍ചിരിയില്‍ അലിയുമ്പോള്‍ ,
നിന്‍നിന്‍ പ്രണയമായി മാറും പ്രിയനേ ഞാന്‍

(ഇഷ്ടമോടെന്നും)

Sunday, 13 October 2013


മേഘക്കീറുകള്‍ക്കുള്ളില്‍ മറഞ്ഞതോ ,
മഞ്ഞിന്‍പുകക്കുള്ളില്‍ മാഞ്ഞതോ
അതോ എന്നിലലിഞ്ഞുവോ നീ ,

എന്‍ താരാട്ടിന്‍ ശ്രുതി പിഴച്ചുവോ
ഒരു മാത്ര നിന്നില്‍ വിരിഞ്ഞ
പാല്‍പുഞ്ചിരി മാഞ്ഞതും
എന്‍റെ സ്വപ്നത്തിന്‍
മോഹക്കൊട്ടാരം വീണുടഞ്ഞതല്ലോ

കാതരേ.....
നിലാവിന്‍റെ നാട്ടില്‍
നിശയുടെ സഖിയാം ,
നിശാഗന്ധിയായി വിരിഞ്ഞുവോ ,,, നീ

എന്‍ കണ്ണേ
അങ്ങു ദൂരെ ...ദൂരെ .
രാരീരം കേട്ടുറങ്ങും
നിന്‍ മിഴിയിണകള്‍ ചിമ്മിയോ ,

വിണ്ണിന്‍ നക്ഷത്രക്കുഞ്ഞുങ്ങളുമായി
വിരുന്നു വന്നുവോ
എന്‍ സ്നേഹമേ.......

ആര്‍ദ്രമാം മൊഴികള്‍
മൌനാനുരാഗ
ഗാനമായി ഉതിര്‍ന്നുവോ ..
കൊഴിഞ്ഞോരോ പനിനീരിതളുകളും

നിനക്കായി ...
ഞാന്‍ കാത്തുവെച്ചിരുന്നു

മറവിയുടെ തടവറയിലാക്കിയോ
നീ, എന്‍ ഓര്‍മ്മകളെ

തളരുമ്പോള്‍ തലചായ്ക്കാന്‍
നിന്‍ ഇടനെഞ്ചില്‍ എനിക്കായി
ഇനിയും ഇടമുണ്ടോ..?

നിന്‍ ചിത്രത്തില്‍ നിറങ്ങള്‍
ചാലിക്കവേ.,തുളുംബിപ്പോയി
നിറക്കൂട്ടുകളൊക്കെയും

ഉലകം ചുറ്റിവരും കാറ്റിനോടും
ഒഴുകും പുഴയോടും,തേടി നിന്നെ

പുലരിയില്‍ വിരുന്നുവരും
ഹിമകണങ്ങളോടും,നിന്‍റെ
പാദങ്ങളെ തഴുകിയിരുന്ന
പുല്‍ക്കൊടിയോടും, ഞാന്‍

നിന്നെ തേടി പ്രിയനെ...!!!

Monday, 7 October 2013

കടല്‍


അലറുന്ന കടലിനെ
തവിപ്പിക്കും തീരത്തെ
തിരയായി വന്നു നീ
ചുംബിക്കുന്നേപ്പോഴും

ഒരു മാത്ര നേരം നീ
മൌനിയായി മാറിയൊന്നുൾവലിഞ്ഞു
നിന്നുള്ളറയിലെ മുത്തുച്ചിപ്പികളില്‍
കൌതുകം തോന്നിയൊരാ ഉണ്ണികൾ
അതു പെറുക്കാനായ്‌ തുനിഞ്ഞീടവേ

അലറി നീ
അടുത്തില്ലേ ,അപഹരിച്ചില്ലേ നീ
കുശലം പറഞ്ഞകന്നൊരു സൗഹൃദത്തേയും,
അമ്മതന്‍ ചൂടേറ്റുറങ്ങിയ കിടാങ്ങളേയും

മനിതർ തൻ സര്‍വ്വ സ്വപ്നങ്ങളും
സംഹാരതാണ്ഡവത്താൽ
കൊഴിച്ചു കളഞ്ഞില്ലെ..

അരുതേ നിൻ കോപമിനി
ഒരിക്കൽ കൂടി
എൻ കടലേ നീ
സര്‍വ്വ സംഹാരണിയാവരുതേ..
( ജീജാ മജീദ്‌ ബുഖാരി)

ഒരു തൂവല്‍സ്പര്‍ശം


ഓര്‍മ്മകളെ നെഞ്ചിലേറ്റി
മിഴിനീരില്‍ നീരാടി
ഈറന്‍ അണിഞ്ഞ
മനസ്സുമായി

സര്‍വ്വശക്ത നിന്‍മുന്നില്‍
കുമ്പിടുമ്പോള്‍
ഒരു തൂവല്‍സ്പര്‍ശത്താല്‍
എന്നെ തഴുകിടുന്നു

നാഥാ.......

അറിയാതെ എന്‍
നയനങ്ങള്‍ മയങ്ങിപ്പോയി
നിദ്രയില്‍ നിന്നുമുണരുമ്പോള്‍
വീണ്ടും കൂട്ടിനായി
എന്‍റെ ഓര്‍മ്മകള്‍ മാത്രം
by: (jeeja majeed bukhar)

Friday, 4 October 2013

സ്നേഹം

പുണ്യം ചെയ്തൊരു പെണ്‍കൊടിയായി
പതിതന്‍ പാദം പിന്തുടരും പത്നിയായി
നിന്‍ പൊന്‍ കിടാങ്ങളെ പെറ്റ് വളര്‍ത്തും
അമ്മയായി,ഭൂമിയില്‍ വെച്ചേറ്റവും
മനോഹരിയായി

പ്രിയനേ നിന്‍ പ്രണയത്തില്‍
അലിഞ്ഞിടുമ്പോള്‍ , ഏകാന്തമാം
അഗ്നിയില്‍നിന്നും മോചിതയായിടുന്നു

അന്യ ദൃഷ്ടിയില്‍ നിന്നുമെന്നെ
മറച്ചീടണം,നിന്‍ മിഴികളില്‍
എന്നെ ആവാഹിച്ചീടണം
സുഖവും ദു:ഖവും പങ്കിടാം
നിന്‍ മേല്‍വിലാസത്തില്‍
വിളങ്ങിടണം

നിറയുമെന്‍ മിഴികള്‍ തുടച്ചീടാന്‍
എന്നും നീയെന്നരികില്‍ വേണം

എന്‍ ഹൃദയം മന്ത്രിക്കുന്നു,

നീ എന്റേതെന്നും.നിന്‍റെ സ്നേഹം
എനിക്കുള്ളതെന്നും
ഞാന്‍ നിന്റേതെന്നും, എന്‍റെ സ്നേഹവും
നിനക്കുള്ളതെന്നും..പ്രിയനേ..............!!!

Monday, 30 September 2013

പ്രണയം

ഇഷ്ടത്തോടെയെന്നും പൂജിച്ചൊരു
സൗഹൃദം, പ്രണയമായി വിടര്‍ന്നു
അരുതേയെന്നു കേഴുന്നു എന്‍ മാനസം.

ഹൃദയത്തില്‍ ആഴന്നിറങ്ങിയ
ആത്മപ്രണയത്തിന്‍ വേരുകള്‍ ഛേദിക്കാന്‍
നിന്‍ കരങ്ങള്‍ താങ്ങായി തരുമോ പ്രിയനേ

ഇനി ഒരു ജന്മത്തിലും നാം
അപരിചിതരാകുമോ എന്‍റെ പ്രണയമേ
മിഴിനീര്‍ വറ്റിയ എന്‍റെ മിഴികളിലേക്ക്
നീ ആഴന്നിറങ്ങരുതേ യെന്‍റെ പ്രണയമേ

പ്രിയനേ നിന്‍ മിഴികളിലെ നീലാലകളിലേക്ക്
എന്നെ വലിച്ചടിപ്പിക്കരുതെ..
നിന്‍ മിഴിനീരാല്‍ തീര്‍ത്ത
നീല സാഗരത്തിലെ നീലിമയിലേക്ക്
ഞാന്‍ താണു പോകുന്നു

പ്രാണവായു നിഷേധിക്കും
ആഴിലേക്ക് ഞാന്‍ താണു പോകുന്നു
താണു പോകുന്നു ,
എന്‍റെ പ്രണയമേ
നീയും അത്മഹുതി ചെയിതുവോ

Sunday, 29 September 2013

നിനക്കായി ഒരു പ്രണയഗീതം

പ്രിയെ നിനക്കായി എഴുതിയ വരികളോക്കയും ..
ഗസ്സ്ലാലായി വിരിയുന്നു ..
നീ യെനിക്കായ്‌ ക്കായി മീട്ടിയ തംബുരുവില്‍
അനുരാഗത്തിന്‍ രാഗമുതിരുന്നു

ഓരോ മൊഴിയും ശ്രുതിയാകുന്നു
ഓരോ സ്പന്തനവും ലയമാകുന്നു .
പ്രണയമായി പെയ്യിതിറങ്ങിയ
മേഘഹര്‍ഷത്തില്‍

ഒന്നായി ലയിച്ചു രാവില്‍
തിളങ്ങും സുറുമകണ്ണുകളിലെ നാണം
ഗസലായ്‌ പൊഴിഞ്ഞിടുന്നു സഖി
ഗസലായ്‌ പൊഴിഞ്ഞിടുന്നു

Friday, 27 September 2013

ഓര്‍മ്മകളെ നിങ്ങള്‍ പിണങ്ങരുതേ

നിന്‍ ഉണ്ണികളേ കരങ്ങളിലൊതുക്കി
സ്നേഹവാത്സല്യമൊക്കെയും നെഞ്ചിലേറ്റി
നീ നെയ്യിതുകൂട്ടിയ കിനാവുകള്‍ക്ക്‌
നിറങ്ങള്‍ ചാര്‍ത്താന്‍ ശ്രമ്മിക്കുവേ
വിധിതന്‍ മൃത്യു തച്ചുടച്ചോക്കെയും

എന്നോടായി മൊഴിയാന്‍
ബാക്കിവെച്ച നിന്‍ മൊഴികളെ
തേടുകയാണ് ഞാന്‍ ,
യെന്‍ പ്രിയ മിത്രമേ

നമ്മള്‍ നീന്തികുളിച്ച കുളകടവില്‍
തെളിനീരില്‍ ,ഞാന്‍ നോക്കിയിരിക്കെ
നിന്‍ മുഖമൊന്നു തെളിഞ്ഞരുന്നങ്ങിലെന്നു
ഒരു മാത്ര ഞാന്‍ മോഹിച്ചുപോയി

ആര്‍ത്തലച്ചു കരയെയണയും
തിരമാലകളെ പോലെ
എന്‍റെ മനസ്സും നിന്‍ ഓര്‍മ്മകളെ തേടുന്നു
ഓര്‍മ്മകളെ എന്നോട് പിണങ്ങരുതേ
അകലരുതെ നിങ്ങള്‍ മറയരുതെ

Thursday, 29 August 2013

അരിമുല്ലപ്പൂവേ


അരിമുല്ലപ്പൂവേ ,

നിന്‍ഹൃദയമാം സ്നേഹഗന്ധത്തില്‍,
അലിഞ്ഞിരുന്നവോ സഖി ഞാന്‍ ,

കാലങ്ങളേറെ കഴിഞ്ഞൊരു സംഗമത്തില്‍
കൈമാറി സ്നേഹചുംബനങ്ങളും , ചെറുനൊമ്പരങ്ങളും

വിടരാന്‍വെമ്പുന്ന നിന്‍ ചെറു മുകളതിന്‍ ,
നെറുകയില്‍ ഞാന്‍ വാത്സല്യ തലോടലേകി

ചൊല്ലികൊടുക്കും കുറുമ്പുകള്‍ തെല്ലും
തെറ്റാ തേറ്റു ചൊല്ലും പച്ചക്കിളി കൊഞ്ചലും
ഇളം തെന്നലിന്റെ മര്‍മ്മരത്തില്‍
ശബ്ദമുകരിതമാക്കി നിന്‍ പുഷ്പമേട

തുള്ളിതുള്ളി ചാടും നിന്‍ പൈകിടാവിനു
പിന്നാലെ പായും എന്‍ കുഞ്ഞാറ്റയെ
വാരിയെടുക്കാന്‍ മത്സരിച്ച നിന്‍ ഉണ്ണികളുടെ
സ്നേഹത്തില്‍ ആനന്ദിച്ചു നാം

കണ്ണുകള്‍ തമ്മില്‍ കോര്‍ത്തു ,
കണ്ണുകളില്‍ മൊട്ടിട്ട
കണ്ണുനീര്‍ത്തുള്ളിയില്‍
ഇനി ഒരിക്കല്‍ കാണാം എന്നു
ശുഭയാത്ര നേര്‍ന്നു പിരിഞ്ഞു നാം

Wednesday, 28 August 2013

കണ്ണാ നിന്‍ ഓടക്കുഴല്‍ വിളി കേട്ടുണര്‍ന്നു ഞാന്‍..!
കാര്‍വര്‍ണ്ണമേനിയില്‍ പൂശും,
ഹരിചന്ദനത്തിന്‍ ഗന്ധം തേടി അലഞ്ഞു.
കണ്ണാ നിന്‍ മാറിലെ കൌസ്തുഭത്തെ
ചുംബിക്കും വനമാലിയായിരുന്നെങ്കില്‍.....!

വസുദേവ പുത്രനായി ത്യാഗമേറെ സഹിച്ചു ,
പാമരന്‍തന്‍ തോഴാനായി ,
കാളിയന്‍തന്‍ ഗര്‍വ്വ്‌ തീര്‍ത്തു വീരനായി..
ഗോക്കളെ രക്ഷിയ്ക്കാന്‍ ഗോവര്‍ദ്ധനനായി

നീ വെണ്ണക്കൊതി പൂണ്ട് കുറുമ്പനായി ,
നീ മണ്‍കുടമൊക്കെയും തച്ചുടച്ചു ,
നീ രാസലീലകള്‍കാട്ടി മറയുമെങ്കിലും
നീ ഗോപികമാരുടെ പ്രിയനല്ലോ ,
നീ രാധതന്‍ നിത്യ പ്രണയമല്ലോ...

Sunday, 18 August 2013

അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ , മുഖം മൂടി അണിഞ്ഞു അവളുടെ സ്നേഹത്തെ അപഹരിച്ചവളുടെ ,ചതിക്കപെട്ടവളുടെ ഹൃദയതില്‍ നിന്നും ഉയരുന്ന തീഷ്ണമായ അഗ്നിയില്‍ നിന്നും ഉയരും പെണ്‍കരുത്ത് അതിനു ഒരു സമകാലിക രാഷ്ട്രിയത്തിന്റെ പിന്‍ബലം വേണ്ട.. പുതുതലമുറക്കു ജീവിക്കാന്‍ ഒരു തെരിവുചട്ടമ്പിയാകുവാനും സ്ത്രീ മടിക്കില്ല..അവളെ ഓമനപ്പേരിട്ടു .."ചട്ടമ്പി കല്യാണി "എന്നു നിങ്ങള്‍ വിളിചുകൊള്ളൂ

സ്വപ്നാടനം

കണ്ണുകളില്‍ നിന്നും മറയുന്ന 
പ്രിയകരമാം കാഴ്ചകള്‍
 പലതും തേടുകെയാണ്...
 കടലെത്ര താണ്ടണം മറുകരയെത്താന്‍; 
വന്നണയുമോയെന്‍ പ്രിയസ്വപ്നങ്ങളെ 
ഞാനൊന്നു പ്രണയിച്ചോട്ടെ 
ആരാരുമറിയാതെ എന്‍റെ ഹൃദയത്തില്‍  
 ഒളിപ്പിച്ചോട്ടെ നിന്നെ ഞാന്‍;

 

Friday, 2 August 2013

ഭ്രഷട്


വീണ്ടും ഒരു പ്രളയമായി ഒഴുകി എന്‍ കണ്ണുകള്‍ ,
ചെയിതില്ല തെറ്റുകളോന്നുമേ നിന്നോടായി
എങ്ങിലും അറിയാതെ എപ്പോഴെങ്ങിലും
വേദനിച്ചോ ആ മനമെങ്ങില്‍ മാപ്പ് നീ തരിക
കേള്‍കെണ്ട നിന്‍ സ്വരമെന്നു
ഗര്‍ജ്ജിച്ചു നീ ഭ്രഷട്കല്പിച്ചു..
മനസ്സിന്‍റെ പടിവാതല്‍ കൊട്ടിയടച്ചപോഴും
ഒരു പിന്‍വിളിക്കായി ഞാന്‍ കാത്തു ,
പിന്നിട് എന്‍റെ മനസ്സും
ഞാന്‍ പടിയടച്ചു നിന്റെ മുന്നില്‍
ഇനി ഈ ജന്മത്തില്‍ തമ്മില്‍ അറിയരുത്
എന്ന് ഞാന്‍ ഉറപ്പിചപ്പോഴും
അറിയാതെ ഞാന്‍ തേങ്ങി പോയി
ഈ കണ്ണുനീര്‍കയത്തില്‍ മുങ്ങിപോയി
ഞാന്‍ ഒരു അത്ഭുതലോകത്തായിരുന്നു , മൂടല്‍മഞ്ഞിനുള്ളിലായിരുന്നു , അവിടെ കണ്ട അവെക്തമായ കാഴ്ചകള്‍ യഥാര്‍ത്ഥമാണ് എന്ന് ഉറച്ചു വിശ്വസിച്ചു , നിഴലിനു പിന്നാലെ പായുകയായിരുന്നു , യഥാര്‍ത്ഥത്തിലേക്ക് വന്നപോഴാണ് താന്‍ എത്ര വിഡ്ഢിയായിരുന്നു , അപഹസ്യായിരുന്നു , കോമാളിയായിരുന്നു എന്നു മനസ്സിലായതു ,കാണാത്ത സ്വര്‍ഗ്ഗം കാണാന്‍ ശ്രമിച്ചു , കിട്ടാത്ത സ്നേഹത്തിന്‍റെ പിറകെ ഓടി തളര്‍ന്ന ഒരു പമ്പരവിഡ്ഢി ,ആരെയും ദ്രോഹിച്ചട്ടില്ല ,ആരുടെയും ജീവിതം ദുഖതിലാഴിത്തിയില്ല .തെറ്റുകള്‍ ചെയ്യിതിട്ടില്ല എന്നു പൂര്‍ണബോധമുണ്ട് , അതുകൊണ്ട് തന്നെ ആരുടെയും മുന്നില്‍ തലകുനിയെണ്ട എന്നു ഉറച്ചു തിരുമാനിച്ചു ,സ്നേഹത്തിനു വേണ്ടി മാത്രം തലകുനിച്ചു , ഇനി എന്‍റെ വെക്തിത്വം അതിനു അനുവദിക്കുന്നില്ല. ഞാന്‍ ഒരു ഭീരു അല്ലാ മറഞ്ഞിരിക്കാനും, പ്രിയരെ വിശ്വസിക്കാം ഞാന്‍ ഒറ്റുകാരിയല്ല..!!

Wednesday, 24 July 2013


എന്‍റെ സ്വപ്നത്തിന്‍
കാനനചോലയില്‍
നീരാടുവാന്‍ വന്നൊരു അഴകെ
നിന്‍ പാദസ്പര്‍ശനമേറ്റു ,കുളിര്‍
കോരിപോയി മണ്‍തരികള്‍പോലും

നാസികതുമ്പില്‍ വിളങ്ങും
മുകുത്തി കല്ലിന്‍റെ വശ്യത
നിന്‍റെ മുഖകാന്തി ഇരട്ടിച്ചു

അഴകെ അഴിഞ്ഞുലഞ്ഞു
വീണ നിന്‍ കാര്‍കുന്തലില്‍
തിരികിയ ഒരു കാട്ടുചെമ്പകതിന്‍
വാസന പടര്‍ന്നു പാരിലാകെ

തിരികെ വരും എന്നു
പറഞ്ഞു പിരിഞ്ഞവരെയാരോ
തിരയുന്ന നിന്‍ നീലകണ്ണുകളിലെ
വിരഹവും ഞാന്‍ അറിഞ്ഞു .

Tuesday, 23 July 2013

ഹിമകണങ്ങള്‍ പൊഴിയും
താഴ്വാരതിന്‍ പുകമറയില്‍
മറയാന്‍ ഒരു മോഹം
ഒളിഞ്ഞും , തെളിഞ്ഞും വരും
ചന്ദ്രനെ പോലെ ,നക്ഷത്രങ്ങള്‍
വിളയാടും വിണ്ണിലെ ഒരു
ഏകാന്ത നക്ഷത്രമായി മാറാന്‍
ഒരു മോഹം ,നിലാപൂപന്തലില്‍
മയങ്ങാന്‍ കഴിഞ്ഞങ്ങില്‍ .ആ
വെള്ളിതിങ്കളെ സ്വന്തമാക്കാന്‍ കഴിഞ്ഞങ്ങില്‍
മരലാരാണ്യത്തില്‍ അവന്‍ ജീവിതം
പടവെട്ടി നേടി , ശീതികരണമുറിയില്‍
ലാപ്ടോപ്പുമായി, ഇന്റര്‍നെറ്റില്‍ കിട്ടി
അവനു സഖിമാര്‍ ധാരാളം,
മദ്യവും പെണ്ണുമാണ് ലോകം എന്ന് തെറ്റിധരിച്ചു
അവനു സഖിമാരരോ നല്‍കി മറക്കാനാവാത്ത
ഒരു സമ്മാനം ,ജോലിയുംപോയി , ജീവിതവുംപോയി
ജീവിതസഖിയുടെ അരികിലേക്ക് ഓടിയണഞ്ഞു
സഖി കൊടുത്ത സമ്മാനം ജീവിതസഖികും ,
ഭൂമി കാണാന്‍ തുടിക്കുന്നജീവിന്‍റെ
നിഷ്കളങ്ങമായ ഒരു മുകളതിനും നല്‍കി

കൈവിട്ടുപോയി അവനു ജീവനും , ജീവിതവും
പിന്നെ സഖിമാരും , ബന്ധുമിത്രാതികളും
സുഹൃത്തുക്കളും, അവനു അവന്‍റെ
തലയ്ക്കു വെക്കാന്‍ അവന്‍റെ രണ്ടു കൈകള്‍ മാത്രം

എല്ലാവരാലും കൈവെടിഞ്ഞ അവനെ
സ്നേഹിക്കാന്‍ പുല്‍കാന്‍ ഒരു സഖി
മാത്രം വന്നു , മരണമെന്ന സഖി

ഭൂമിയാണ്സ്വര്‍ഗ്ഗമെന്നു നാം കരുതി
ആനന്ദത്തില്‍ ആറാടുമ്പോള്‍
കബര്‍ എന്ന ഭയങ്കര വീട്
നാം ജന്മംകൊണ്ടുകാലം
ലോകനാഥന്‍ പണിതത് മറകരുത്
ലോകനാഥന്റെ കോടതില്‍ വിചാരണ
ചെയ്യിതിടും ഒരികല്‍ ,നന്മകള്‍
ചെയ്യിത് ജീവിച്ചിടാം , നാഥാ
നിന്‍റെ അനുഗ്രഹങ്ങള്‍ ഞങ്ങളില്‍
വര്‍ഷിച്ചിടനെ ..!!
മരവിച്ചുപോയി എന്‍ മനം
അറക്കും ക്രൂരചെയ്തികള്‍
മിണ്ടാപ്രാണിക്കു പോലും
ഭൂമിയില്‍ സുരക്ഷിതമില്ലാ
പിശാചുക്കളുടെ മനസുമായി
ബോധമില്ലാതായി ജനത്തിന്
ഗര്‍ഭസ്ഥശിശുവിനു ഭൂമികാണാന്‍ ഭയം
ചുഴിഞ്ഞു നോക്കും വേട്ട നായകളെ
അവളും അറക്കുന്നു ,അമിഞ്ഞ നുണഞ്ഞു
ഉറങ്ങിയ അമ്മതന്‍ നെഞ്ചിലെ ചൂടാണ്
തനിക്ക് സുരക്ഷിതം കരുതി അവള്‍ക്കും തെറ്റി
കടിച്ചുകിറി അവളുടെ അമിഞ്ഞമണം മാറത്തെ ചുണ്ടുകളെ
പള്ളികുടം തന്‍റെ മറ്റൊരു ഗ്രഹമെന്നു കരുതി
അദ്യപകന്‍ വഴികാട്ടി എന്ന് നിനചിരുന്ന
കാലവും കഴിഞ്ഞു പോയി ,
കുഞ്ഞമ്മ അമ്മതന്‍ പാതി എന്നും
അപ്പന്‍ പാതി അപ്പച്ചി എന്ന്
വിശ്വസിക്കാന്‍ ,മടിക്കുന്നു
നമ്മുടെ കുഞ്ഞുങ്ങള്‍ .
കാലമേ.. നീ തന്നെ സാക്ഷി ..!!!

Monday, 15 July 2013

ഓര്‍മ്മകള്‍

മനമുരുകും വേദനയാല്‍
വഴി പിരിയും വേഴാമ്പല്‍ നാം
അറിയാത്ത വീചികളില്‍ കണ്ടുമുട്ടിയാല്‍
അപരിചിതരാകുമോ നാം സഖി ..??

അറിയില്ലന്നു നടിച്ചാലും, അറിയാതെ ഓര്‍മ്മകള്‍
എന്‍ ആത്മാവില്‍ ഓടിയെത്തും
മറകണമെന്നു ശാസിച്ചാലും, അനുസരിക്കാത്ത
കുറുമ്പിയാമെന്‍ മനം ,
മനസ്സിന്‍റെ നാലുകെട്ടില്‍ ബന്ധിതെയാക്കി നിന്‍ ഓര്‍മ്മകളെ .


ഓര്‍മ്മകളെ പ്രണയിക്കും എന്നെ ഓര്‍ത്തു
നീ എന്തിനു വ്യസനിക്കുന്നു എന്ന
എന്‍റെ ഹൃദയതിന്‍ മറുചോദ്യത്തിനു
മുന്നില്‍ തോറ്റുപോയി ഞാന്‍ സഖേ ...!!

Friday, 5 July 2013

ദക്ഷിണ

ദക്ഷിണ
....................

ജീവിതയാത്രയുടെ ഇടവേളയില്‍ 
എപ്പോഴോ
അമ്മതന്‍ വിരല്‍ത്തുമ്പില്‍ നിന്നും ഒറ്റപ്പെട്ടു
പോയൊരു പിഞ്ചു പൈതലിന്‍ തേങ്ങലിന്‍
   സ്വാന്തനമായി വന്നൊരു മിത്രം
 
നിന്‍  സ്നേഹപൂങ്കാവനത്തില്‍ പാറിപറയുന്നൊരു
  വര്‍ണ്ണശലഭം ഞാന്‍ ,
വരകളും , വരികളുമാല്‍ കൊട്ടാരം നീ പണിതു
അക്ഷരസഖിമാരയുംകൂട്ടായിയെനിയേകി
 
  മറുമൊഴി ചൊല്ലാതെ  മറഞ്ഞൊര
പ്രിയ മിത്രതിന്‍ പാദങ്ങളില്‍ ആര്‍പ്പിക്കട്ടെ
എന്‍ ദക്ഷണ ,അദൃഷ്ടിയായിരുന്നാലും
വര്‍ഷികണെ  നിന്‍ സ്നേഹാനുഗ്രഹങ്ങളോക്കെയും
 
 
 
 

പ്രണയത്തിന്‍ ഈരടികള്‍


എന്‍റെ മനസ്സിന്‍ ജാലകവാതലില്‍
വന്നിരുന്നു കുറുകുംവെള്ളരിപ്രാവിന്‍
കണ്ണുകളില്‍ തിളങ്ങുന്നു
പ്രണയത്തിന്‍ ഈരടികള്‍

കൈയെത്തിപ്പിടിക്കാന്‍ ഒരുങ്ങുവേ
ചിറകടിച്ചു പറന്നകന്നൊരു പ്രണയത്തിനു
വിരഹത്തിന്‍ നോവോ..?

ഹ്രദയത്തില്‍ ജാലകവാതില്‍
പാതിയടച്ചു ഞാന്‍ നില്‍ക്കുവേ
ദൂരെയുള്ള കാറ്റില്‍ നിന്നും
ഒഴുകിയെത്തി വീണ്ടും ഒരു
പ്രണയത്തിന്‍ ഈരടികള്‍

Thursday, 4 July 2013

സ്നേഹം

അക്ഷരങ്ങളുടെ കല്‍പടവില്‍
വെച്ച് അന്ന് ആദ്യമായി നാം കണ്ടുമുട്ടി
അക്ഷരങ്ങളെ പടവാളാക്കി നാം കലഹിച്ചു
ചിരിച്ചും പരിഭവിച്ചും നാം അറിയാതെ അടുത്തു
സ്നേഹമോഴിയുമായി നീ
എന്‍റെ സ്നേഹത്തെ അപഹരിച്ചപോഴും
പിന്നീട് ഒരു ദയയും കൂടാതെ
എന്‍റെ സ്നേഹത്തെ നീ ചവട്ടിയരച്ചു
നീ നടന്നകന്നപ്പോഴും ,സ്നേഹത്തോടെ
കണ്ണുനീര്‍ വാര്‍ത്തു നില്‍കാനെ കഴിഞ്ഞുള്ളൂ
സഖി.........നീ തിരികെ വരും എന്നാ
പ്രതിക്ഷയുമായി ഞാനും , എന്‍റെ സ്നേഹവും
എന്നും നിനക്കായി .....

Tuesday, 2 July 2013

ചെല്ലതിങ്കളെ

കൊഞ്ചി കൊഞ്ചി മറയും
ചെല്ലതിങ്കളെ ,നിലാവിന്‍റെ
നാട്ടിലെ കൂട്ടുക്കാരിയോ , നക്ഷ്ത്രകുഞ്ഞുങ്ങളുടെ
കാവല്‍ക്കാരിയോ നീ, എന്‍റെ കുഞ്ഞാറ്റക്കിളിയോടൊപ്പം
ഒന്ന് കളിക്കാന്‍ വരുമോ ,വെണ്ണകല്ല്‌ കൊട്ടാരം
പണിതു തരാം , വെള്ളി കിണ്ണത്തില്‍ പാലും തരാം
പൂ നിലാവ് പൊഴിയും രാവില്‍
പൊന്നിന്‍ ഊഞ്ഞാലില്‍ ആട്ടിടാം
ചെല്ല തിങ്ങളെ എന്‍റെ കുഞ്ഞാറ്റക്കിളിയോടൊപ്പം
കളിക്കാന്‍ വാ.

വെണ്ണകല്ല്‌ കൊട്ടാരം വേണ്ട
വെള്ളി കിണ്ണത്തില്‍ പാലും വേണ്ട
ഇനി ഒരികല്‍ ഞാന്‍ വരാം
പൂ നിലാവ് പൊഴിയും രാവില്‍
പൊന്നിന്‍ ഊഞ്ഞാലില്‍
കുഞ്ഞട്ടകിളിയോടൊപ്പം ആടിടാം..!

കൃഷ്ണ എന്തെ നീ എന്നെ അറിഞ്ഞില്ല.

ഒരു മൂകപ്രണയം

ഒരു വേള ഞാന്‍ നിന്‍ രാധായായിരുന്നെങ്ങില്‍
കണ്ണാ നിന്‍ മാറില്‍ മയങ്ങും തുളസിയായിരുന്നങ്ങില്‍
നിന്‍ ചുണ്ടുകളെ ചുംബിക്കും മുരളിയായിരുന്നങ്ങില്‍ 
നിന്‍ ചുരുള്‍ മുടികെട്ടിനെ തഴുകും മെയില്‍പീലിയായിരുന്നങ്ങില്‍

 കൃഷ്ണ...എന്തെ എനിക്കായി വേണു മീട്ടിയില്ല
എന്‍റെ സങ്കല്പബിന്ദുവിലെ പ്രണയമേ
എന്‍റെ മൂകപ്രണയത്തിന്‍ നാദമെ.
നിന്നില്‍ അലിഞ്ഞു ചേര്‍ന്നങ്ങില്‍ 

നാഥ.. എന്തെ നീ  എന്നെ അറിഞ്ഞില്ല ..?
മൂകയായി നിന്‍ അരികില്‍ നിന്നിരുന്നു
ഒളികണ്ണേറിഞ്ഞു നീ മറഞ്ഞതല്ലേ
എനിക്കായി നീ എഴുതിയ പ്രണയകാവ്യമെവിടെ  

എന്തെ നീ വന്നില്ലാ കണ്ണാ ..
എന്‍റെ മിഴിനീര്‍ നീ തുടച്ചില്ലാ
ഗോപികമാരുടെ സ്നേഹത്തില്‍ എന്‍റെ
പ്രണയം നീ മറന്നോ ,എന്തെ നീ
എന്‍റെ സ്നേഹമറിഞ്ഞില്ല ..Wednesday, 26 June 2013

Changambuzha kavithakal

Changambuzha kavithakal

സ്നേഹിച്ചു തീരുമുന്നെ ,
നീ പോയ വഴിതേടിമനസ്സിന്‍റെ ചിറകിലേറി
  നിന്‍ ചാരെ വന്നൊരു അമ്മ ,
അകലാന്‍ വയ്യാ മകളെ നിന്നില്‍ നിന്നും ഒരുകാലത്തും ,
നിന്നിലേക്ക് അണയാന്‍ വെമ്പിയ മനസ്സ്
മിഴിനീരാല്‍ നിറഞ്ഞു പോയി,

അകലെ നിന്നും നിന്‍റെ പുതിയ ലോകത്തിന്‍
നിറങ്ങള്‍ ഞാന്‍ കണ്ടു മുത്തെ
തിരികെ വിളികരുത് അമ്മെ
ഞാന്‍ ഈ വര്‍ണ്ണചിറകുകലുള്ള
തുമ്പികളോടോത്തു കളിചോട്ടെ

ഈ മേഘപാളികളില്‍ നിന്നും ,
അഗാധഗര്ദ്ധമാം ഭൂമിലേക്ക് ഒന്ന് നോക്കമ്മേ
തീകാറ്റാല്‍ വിണ്ടുകീറിയ ഭൂമിയില്‍
വൃക്ഷലതാതികള്‍ കരിയുന്നു ,
പക്ഷിതന്‍ ചിറകുകള്‍ കൊഴിയുന്നു ,
മൃഗത്തെപോലെ മനുഷ്യനും,

നിര്‍മലമാം സ്നേഹം നഷ്ട്ടപെട്ട
ഭൂമിലേക്ക് ഞാന്‍ ഇല്ലാ അമ്മെ
ഈ ലോകത്ത് ഞാന്‍ സുരക്ഷിതയാണ്
ഇവിടെ എനിക്ക് സുഖം സ്വസ്തി
സ്നേഹിച്ചു തീരുമുന്നെ ,
നീ പോയ വഴിതേടിമനസ്സിന്‍റെ ചിറകിലേറി
, നിന്‍ ചാരെ വന്നൊരു അമ്മ ,
അകലാന്‍ വയ്യാ മകളെ നിന്നില്‍ നിന്നും ഒരുകാലത്തും ,
നിന്നിലേക്ക് അണയാന്‍ വെമ്പിയ മനസ്സ്
മിഴിനീരാല്‍ നിറഞ്ഞു പോയി,
അകലെ നിന്നും നിന്‍റെ പുതിയ ലോകത്തിന്‍റെ
നിറങ്ങള്‍ ഞാന്‍ കണ്ടു മുത്തെ
തിരികെ വിളികരുത് അമ്മെ
ഞാന്‍ ഈ വര്‍ണ്ണചിറകുകലുള്ള
തുമ്പികളോടോത്തു കളിചോട്ടെ
ഈ മേഘപാളികളില്‍ നിന്നും ,
അഗാധഗര്ദ്ധമാം ഭൂമിലേക്ക് ഒന്ന് നോക്കമ്മേ
തീകാറ്റാല്‍ വിണ്ടുകീറിയ ഭൂമിയില്‍
വ്രക്ഷലതാതികള്‍ കരിയുന്നു ,
പക്ഷിതന്‍ ചിറകുകള്‍ കൊഴിയുന്നു ,
മ്രഗത്തെപോലെ മനുഷ്യനും,
നിര്‍മലമാം സ്നേഹം നഷ്ട്ടപെട്ട
ഭൂമിലേക്ക് ഞാന്‍ ഇല്ലാ അമ്മെ
ഈ ലോകത്ത് ഞാന്‍ സുരക്ഷിതയാണ് അമ്മെ,
ഇവിടെ എനിക്ക് സുഖം സ്വസ്തി

Tuesday, 11 June 2013


നീലാകാശത്തെ വാരി പുണരും സമുദ്രമേ-
മത്സ്യകന്യകയ്ക്ക് വശ്യസൗന്ദര്യം-
നല്‍കിയത് നീയോ...?
ആഴിതന്‍ വെണ്ണക്കല്‍ കൊട്ടാരത്തിലെ-
ബന്ധിതയാം മത്സ്യകന്യകേ-
ചിപ്പിക്കുള്ളിലെ മുത്തായി വന്നു പിറന്നത് -
നിന്‍റെ കണ്ണുനീര്‍ തുള്ളികളോ...?
അതോ, വിണ്ണ് നല്‍കും സ്നേഹാശ്രുകളോ...!

Sunday, 9 June 2013

ഓര്‍മ്മകള്‍ക്ക് ഒരു വിടവാങ്ങലുണ്ടോ..??
എങ്കില്‍ എന്‍റെ ബോധമണ്ഡലത്തില്‍
ഒരു തിരശീല പുതച്ചിരുന്നുങ്ങില്‍
സ്നേഹിച്ചവരെ വെര്‍ക്കാന്‍ കഴിയുമോ..??
എങ്കില്‍ വെറുപ്പിന്റെ കറുപ്പ്
എന്‍റെ ഹ്രദയത്തില്‍ തന്നിരുന്നങ്ങില്‍
ഞാന്‍ ഒരു അഭിനയത്രിയാവണമായിരുന്നു
സാഹചര്യത്തിനു അനുസരിച്ച്
അഭിനയിച്ചു തകര്‍ക്കമായിരുന്നു

Saturday, 8 June 2013

മുഖംമൂടികള്‍:

എന്‍റെ ഹ്രദയത്തില്‍ നിനക്കു
ഞാന്‍ ഏകിയ സ്ഥാനം
എത്ര ഉയരത്തിലാണ് ,
നിന്‍റെ ഒറ്റ വാക്കിനാല്‍
എന്‍റെ ഹ്രദയത്തിലേറ്റ മുറുവാകാം
കണ്ണുകളില്‍ രക്തതുള്ളികളായി പൊഴിയുന്നത്
അവ നിന്‍റെ മുഖമൂടി ചുവപ്പുവര്‍ണ്ണമാകിയത്
ഇനി നിന്നെ സഹോദര എന്ന് വിളിക്കുന്നതിനു
അര്‍ത്ഥമില്ല...നിഴലിന്‍റെ പിന്നാലെ
യാത്ര ചെയ്യിത പാവം ഞാന്‍
ഹ്രദയം പൊട്ടുന്ന ശാപം
നിന്നില്‍ പതികാതെ ഞാന്‍
നോക്കാം , ജീവിതയാത്രയില്‍
എപ്പോഴെങ്ങിലും നീ തിരിഞ്ഞു
നോക്കുമായിരിക്കും ,ഉണ്ടാവില്ലാ
സഹോദരി എന്നാ അവകാശവാദവുമായി
ഞാന്‍ ഇനി ഒരുകാലത്തും

Wednesday, 29 May 2013


ഇന്നു കടല്‍ ശാന്തം
കനക പ്രഭാ വിതറി
കടലിന്‍റെ മനോഹാരിതക്ക് മാറ്റ്

കൂട്ടുന്നു സൂര്യന്‍,

അവള്‍ മാത്രം തേങ്ങുന്നു, അവളില്‍
നിന്നും കൈമോശം വന്ന മനസ്സിനെ
തിരയുന്നു, വഴുതി വീഴുന്നു, പിച്ചവെക്കുന്ന
കുഞ്ഞിനെ പോല്‍ ഇടറുന്നു, അഗാധമായ
അന്ധകാരത്തിലേക്കു വീഴുന്നു, ആരുടെയോ
കൈകള്‍ തിരയുന്നു, പെട്ടെന്നു നിലാവുദിച്ചു
നക്ഷത്രകുഞ്ഞുങ്ങള്‍ കണ്ണുകള്‍ ചിമ്മി

നക്ഷത്രകൂട്ടങ്ങള്‍ക്കിടയില്‍ മനോഹരമായ
ഒരു നക്ഷത്രം അവളെ മാത്രം നോക്കി
പുഞ്ചിരിതുകുന്നു , ഞാന്‍ ഇവിടെ, നിന്‍റെ അരികില്‍
തന്നെയുണ്ട് എന്നു വിളിച്ചു പറയുന്നു

പെട്ടെന്നു മന്ദമാരുതന്‍ എകിയ കുളിരില്‍
എന്‍റെ മിഴിക്കള്‍ നിദ്രയെ പുല്‍കുന്നു,
ഇനി ഞാന്‍ ഒന്നു ഉറങ്ങട്ടെ,
എല്ലാം മറന്നു, ശാന്തമായി, സൌഖ്യമായി
ഉറങ്ങട്ടെ...!!!

Monday, 13 May 2013ഇനി ഈ വഴി വരുമോ,
ഇണകിളി നീ, ദേശാടന കിളി
എന്ന് അറിയാതെ സ്നേഹിച്ചു പോയി,

എന്‍ ഹ്രദയം കവര്‍നെടുത്തു പറന്നാകന്നു
ഇവിടെ ഈ മരച്ചില്ലയില്‍ , ഞാനും ,
എന്‍റെ സ്വപ്നമോഹങ്ങളും തനിച്ചായി
ഇനി ഈ വഴി വരുമോ
എന്‍ ഇണകിളി നീ

Wednesday, 8 May 2013

മകളെ നിനക്കായി

എരിഞ്ഞു എന്‍ ഉള്ളില്‍ അടങ്ങിടുമോ

എനിക്കായി മാത്രം വിരിഞ്ഞ പൂവേ

ഇരുള്‍ മാറി പുലരിയെത്തും മുമ്പേ

പൊലിഞ്ഞുപ്പോയി എന്‍ സ്നേഹപൂകുരുന്നെ

എത്ര കൊതിച്ചു നിന്‍ പൂമുഖം കാണുവാന്‍

എന്‍ സ്വപ്നമോഹതിന്‍ താളമേ

കൊതിതീരുമുമ്പേ മാഞ്ഞുപോയി

എന്‍ അശ്രുബിന്ദുക്കള്‍ സാക്ഷിയാക്കി

ആകാശവീചികളില്‍ തെരഞ്ഞു , ഞാന്‍ നിന്നെ

നക്ഷത്രപൂമുഖം കണ്ടീടുവാന്‍, 

അമ്മിഞ്ഞപാലോന്നു ഊട്ടിടുവാന്‍

നിന്‍ കിളികൊഞ്ചലില്‍ അലിഞ്ഞിടുവാന്‍

നിന്‍ മ്രദുഹാസ്സമെവിടെ..??

നിന്‍ സ്നേഹസ്പര്‍ശമെവിടെ..??

ഒരു നാളും തിരികെ വരില്ലാന്നു അറിയാം

എങ്ങിലും കാത്തിരിക്കുന്നു ഈ അമ്മ..

എങ്ങിലും കാത്തിരിക്കുന്നു ഈ അമ്മ..

Friday, 3 May 2013


എന്‍റെ കലാലയത്തിന്റെ ഗയിറ്റ്‌ കടന്നു ചെന്നപ്പോള്‍ , ആദ്യം ഞാന്‍ തിരഞ്ഞത് , ആ ഗുല്‍മോഹര്‍ മരമായിരുന്നു ,എത്രയോ പ്രണയത്തിനും , സൌഹ്രദത്തിനും സാക്ഷിയായി ഇന്നും നിലകൊള്ളുന്നത്‌ കണ്ടു അത്ഭുതപെട്ട് ,അവള്‍ ഇന്നും സൌന്ദര്യത്തിനു ഒരു കോട്ടവും തട്ടാതെ അതിവസുന്ദരിയായി പൂക്കളും വിടര്‍ത്തി നിലകൊള്ളുന്നു.
എനിക്കായി അവള്‍ പൂമെത്ത ഒരുക്കി , ഞാന്‍ പതുകെ അതില്‍മേലിരുന്ന് വിരലുക്കള്‍ ഓടിക്കുവേ ,കഴിഞ്ഞ കാലത്തേക്ക് പറന്നുപോയി .ഈ തണലില്‍ ഇവള്‍ എനിക്കയേകിയ കുളിര്‍ കാറ്റില്‍ പതിഞ്ഞ സ്വരത്തില്‍ എന്‍റെ കാതില്‍ ഓതിയ പ്രണയ അഭ്യര്‍ത്ഥന, തമാശായി എടുത്തു , അവനെ കളിയാക്കി ,ഇന്ന് അവന്‍ എവിടെയാകും , എന്നെ ഓര്‍ക്കുന്നുവോ , അതോ ജീവിതഭാരവും ചുമലിലേന്തി , കുടുംബത്തിന്‍റെ നിത്യചിലവിനായി നെട്ടോട്ടം ഓടുകെയായിരിക്കും , അതോ ഏതെങ്കിലും ശീതികരിച്ച മുറിയിലിരുന്നു കണക്കുകള്‍ കൂട്ടുകെയും കുറക്കുകയുമകാം ..
ഞാന്‍ എന്‍റെ ഗുല്‍മോഹര്‍ പൂകളോട് കുറച്ചു കിന്നാരം പറഞ്ഞു.യാത്ര പറഞ്ഞു പിരിഞ്ഞപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ തുള്ളി പോടിഞ്ഞവോ ...

Sunday, 28 April 2013


Song Aaro Paranju ( ആരോ പറഞ്ഞു )
Movie Name Mercara ( മെര്‍ക്കാറ )
Year 1999
Singer(s) KS Chithra ( കെ എസ്‌ ചിത്ര )

Aaro.....aaro.....
Aaro paranju arayalin kombil
Pakalake kuyilukal paadumennu
Aaro paranju arayalin kombil
Pakalake kuyilukal paadumennu
Pathivaayi njaan poyi pala naalirunnittum
Avayonnum oru chindum mooliyilla
Avayonnum oru chindum mooliyilla

Aaro.....aaro.....
Eeran mizhi pothi maayunna pakalum
Thoraathe peyyunna varsha raavum
Eeran mizhi pothi maayunna pakalum
Thoraathe peyyunna varsha raavum
Pulkkodithumbil punjiri thookiya
Kannerkkanamayirunnu baalyam
Ennum thanichayirunnu njaanum
Aaro.....aaro.....
Aaro paranju arayalin kombil
Pakalake kuyilukal paadumennu
Ee neela raavin thaarapathathil
Ekantha dukhathin tharakam njaan
Ee neela raavin thaarapathathil
Ekantha dukhathin tharakam njaan
Poonilaakkayalil paathiyil veenoru
Paathiraappovaanenikku swapnam
Ekakiniyallo ennu njaanum
Aaro.....aaro.....
Aaro paranju arayalin kombil
Pakalake kuyilukal paadumennu
Pathivaayi njaan poyi pala naalirunnittum
Avayonnum oru chindum mooliyilla
Avayonnum oru chindum mooliyilla
Aaro.....aaro.....aaro.....aaro.....

Saturday, 27 April 2013

അനുജത്തി


അനുജതിയായി പിറവിയെടുത്തു

എങ്ങിലും മകളായി എന്‍ ,

ആത്മാവില്‍ ലയിച്ചതല്ലേ നീ

ഇന്നു നിന്‍റെ സ്നേഹാദ്രമായ മൊഴിയില്‍

മരുഭൂമിയില്‍ കുളിര്‍തെന്നല്‍ 

വീശുന്ന അനുഭൂതി,

കുഞ്ഞേ....കളവുപോയ നിന്‍റെ സ്നേഹത്തെ

തിരികെ കിട്ടിയപ്പോള്‍ എന്‍റെ ഹ്രദയത്തില്‍

അമുല്യ നിധിപോല്‍ ഞാന്‍ സുക്ഷിക്കുന്നു

ഇനി ഒരു ദുഷ്ട ശക്തിയും നിന്നെ കവര്‍ന്നുയെടുകെരുത്

എന്ന് നിനച്ചു ഉറങ്ങാതെ ഉണ്ണാതെ കാവല്‍നില്‍ക്കുന്നു

എങ്ങിലും ഭയമാണ്  മുത്തെ , ഈ ജീവിതം തീരുവോളം

നമ്മെ എതിരേല്‍ക്കാന്‍ , ജന്മം തന്ന സ്നേഹതാരകങ്ങള്‍

പോലിഞ്ഞു പോയില്ലേ, സ്നേഹദ്രനായ ജേഷ്ഠന്‍

മറുവാക്ക് ചൊല്ലാതെ സ്വപ്‌നങ്ങള്‍ ബാകി വെച്ച് മറഞ്ഞില്ലേ

ഇനി നീ  എന്നിലേക്ക് ലയിക്കു, എന്‍റെ ആത്മാവിലേക്ക് തന്നെ ലയിക്കു

അപ്പോള്‍ ഞാന്‍ നീയായി മാറും , നീ ഞാനും....


തൊടിയിലെ തേന്മാവിന്‍ കൊമ്പത്ത്
കുയില്‍ പെണ്ണ് പാടുന്നു
അത് ഞാനെറ്റുപാടിയാതിനാല്‍
അവള്‍ പിണങ്ങി പറന്നാകന്നു

അതിനാല്‍ , തെന്മാവിനെ പുണരുന്ന മുല്ലവള്ളി

മുകളങ്ങള്‍ വിടര്‍ത്താതെ, എന്നെ
ഒന്ന് നോകാതെ പരിഭവതാല്‍ തലകുമ്പിട്ടു നിന്നു

പുല്‍ക്കൊടി തുമ്പിലെ മഞ്ഞുതുള്ളികളെ
എന്തേ,...നിങ്ങള്‍ മഴവില്‍ വിടര്‍ത്താന്‍ മറന്നു

സാഗരത്തില്‍ ലയിച്ചു ഇല്ലാതാകുന്ന
സൂര്യനെ നോക്കി, ഈ തീരത്ത്
എന്‍റെ മൌനനൊമ്പരങ്ങളില്‍
ലയിച്ചു  ഏകാകിയായി
നിന്‍റെ വരവും പ്രതിക്ഷിച്ചു
ഇരിക്കുന്നു, വരികില്ലേ , നീ
നിന്‍റെ കുയില്‍ നാദത്തില്‍
എന്‍റെ  മൌനനൊമ്പരങ്ങള്‍ പാടുകെയില്ലേ...


Thursday, 25 April 2013

ആത്മാഹുതി ചെയ്ത മനസ്സിനെ
തിരികെ പിടിക്കാന്‍ കഴിയില്ല
ഇനി ഒരു കാലത്തും  സഖി,
മാപ്പ് തരിക,
നിങ്ങളിലേകിയ പുഞ്ചിരി
ഇനി ഒരുകാലത്തും എന്‍റെ
ആദരങ്ങളില്‍ വിരിയില്ല....
എന്ന് അറിയികെ , നിറഞ്ഞു
തുളുമ്പും എന്‍ മിഴികളിലെ
അശ്രുബിന്ദുക്കള്‍ നിങ്ങളില്‍
മഴവില്‍ വിരിയെട്ടെ, ആ മഴവില്ലില്‍
എന്‍റെ ഓര്‍മ്മകള്‍ വിരിയുണ്ടാക്കും..

Wednesday, 24 April 2013

പുനര്‍ജന്മം

ആടി തീര്‍ത്ത ഈ വേഷഭൂഷാദികള്‍

അഴിച്ചുവെക്കാം ,ഇനി ഒരു പുനര്‍ജന്മതിനായി

കണ്ടുമുട്ടാം നമ്മള്‍ക്ക് ആ സ്നേഹതീരത്ത്

എന്‍റെ മിഴിനീര്‍ അന്ന് പുഷ്പങ്ങളായി

വിരിയട്ടെ അവ ഞാന്‍ നിന്‍റെ

പാദങ്ങളില്‍ സ്നേഹപൂക്കളായി ആര്‍പ്പിക്കാം

ഇന്നു എനിക്ക് നിന്നോട് ഒന്നേ ചൊല്ലേണ്ടു

വിട പറയാം നമ്മള്‍ക്ക് ,ഇനി ഒരു ജന്മത്തില്‍

കണ്ടുമുട്ടാം, ദുഷ്ട്ടസക്തികളാല്‍

വലയം വെക്കാതെ ഒരേ,

അമ്മ തന്‍ ഗ്രഭപാത്രത്തില്‍ ജന്മം കൊള്ളാം

ഇന്നു നീ എനിക്ക് വിട തരു


Tuesday, 23 April 2013

നിനക്കായി:

ഇനി രണ്ടു വാക്ക് ഞാന്‍ കുറിക്കാം

നിനക്കായി എന്‍ ആത്മാവില്‍

തൊട്ടുണര്‍ത്തിയ വരികള്‍ ,കരയാന്‍

മാത്രം ഓര്‍മ്മകളെ  തന്നു യാത്രചൊല്ലി

പിരിഞ്ഞപ്പോള്‍ അനാഥമായി പോയ

സഹോദരഹ്രദയതിനു സ്വാന്തനമായി

വന്നതല്ലേ നീ ,പരിശുദ്ധമായ സ്നേഹമുത്തിനു

കണ്ണേര്‍  തട്ടുമെന്നു ഭയന്നു 

നിധിപോലെ സുക്ഷിച്ചു,ദുഷ്ടകണ്ണുകള്‍

കൊത്തി വലിക്കുന്നത് അറിയാതെ

ഈ പാവം ഞാന്‍,

സ്പടികവിഗ്രഹം പോലെ കാത്തു

സുക്ഷിച്ച എന്‍റെ സ്നേഹം ,കൈവഴുതി

ഉടഞ്ഞുപോയി ,ഇനി  ആ മനോഹാരിത

ഉണ്ടാകുമൊ..?ഉടഞ്ഞു പോയ എന്‍റെ

മനസ്സും എന്‍റെ സ്നേഹവും 

ഇനി മണ്ണിട്ട്‌ മൂടുകെവേണ്ടു , നമ്മള്‍ക്ക്

യാത്ര പറഞ്ഞു പിരിയാം ഇവിടെ

ഈ തീരത്ത്, ഇനി ഒരു ജന്മത്തില്‍

ഒരേ ഗര്‍ഭപാത്രത്തില്‍, ഒരേ മനസ്സും

സ്നേഹവുമായി ജന്മം കൊള്ളാം

വേട്ടകണ്ണുകള്‍ക്ക് ഇടം കൊടുക്കാതെ

എന്റേതുന്നു ഞാന്‍ ഉറകെ വിളിച്ചുപറയാം

എവിടെയായിരുന്നാലും സുഖമായിരിക്കട്ടെ

പ്രിയ മിത്രമേ നിനക്കായി എന്‍റെ

യാത്ര മൊഴി...

Sunday, 21 April 2013

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ദൂരം അജ്ഞാതം. എപ്പോള്‍ നിന്നു പോകും എന്ന് അറിയാതെ നെഞ്ചിടുപ്പും പേറി ഒരു ചക്രം പോലെ ഉരണ്ടു കൊണ്ടിരിക്കുന്നു ജീവിതം. പൂവിതള്‍ പോലെ കോഴിയും ഓരോ ദിനവും. പെട്ടന്ന് ഒരു ശൂന്യമാക്കി പോകുമ്പോള്‍ , ചിലരുടെയെങ്കിലും മനസ്സില്‍ ഒരു വിങ്ങലുണ്ടാകും, പിന്നീട് കാഴ്ചക്ക് അപ്പുറമായിരിക്കും ഞാന്‍ , പതുകെ പതുകെ ഞാന്‍ ഇല്ലാതെയാകും ഓരോ മനസ്സിലും,

എങ്ങിലും എന്‍റെ ജീവിന്‍റെ അംശംപേറുന്നവര്‍ ആരെങ്കിലും, ആരും അറിയാതെ ഉള്ളില്‍വിങ്ങലും പേറി നടക്കുന്നുണ്ടാകും, ഒരുമ്മിച്ചു കൂടും ആ ദിനവും കാത്തു കേഴുന്നു നാഥനോട് "സ്വര്‍ഗ്ഗവാതല്‍ തുറന്നു തരണേ , ഒരുമ്മിച്ചു കൂട്ടണേ ഞങ്ങളെ ആ ദിനത്തില്‍ ..

Friday, 19 April 2013

കുശിനഗരത്തില്‍നിന്നു
വടകോട്ടു നീണ്ടു പാത
കടുകുപാടങ്ങളുടെ നടുവിലുടെ

കപിലവസ്തുവിലേക്കു
കാല്‍നട പോകുന്ന ഭിക്ഷു
കനലെരിവെയിലത്തു തളര്‍ന്നുപോയി

പുല്ലുമേഞ്ഞ കുടിലോന്നിന്‍
മുന്നിലെത്തിനിന്നു _ചുറ്റും
ഇല്ലോരാളും..ഉള്ളിലേക്ക് നോക്കി വിളിച്ചു:

"ജീവിതത്തിന്‍ ഗുഡസത്യം
തേടും ലോകപാന്ഥനീ ഞാന്‍
ദാഹം മാറ്റാനൊരുകുമ്പിള്‍ വെള്ളം തരണേ"

കുടിലിന്നകത്തുനിന്നും, കുയിലോച്ചപോലെയൊരു
തരുണിതന്‍ മറുമൊഴിയോഴുകിവന്നു

"നാണം മറയ്ക്കുവനൊരു കീറത്തുണി
പോലുമില്ല, ഞാനെങ്ങനെ മുന്നില്‍വന്നു
വെള്ളം താരെണ്ടു?"

പരക്ലേശവിവെകിയാം ശരണസഞ്ചാരിയുടെ
മിഴിയില്‍ വൈശാഖസൂര്യന്‍ കരിഞ്ഞുപോയി..

ബാലചന്ദ്രന്‍ ചുള്ളിക്കാട്: