Monday, 30 September 2013

പ്രണയം

ഇഷ്ടത്തോടെയെന്നും പൂജിച്ചൊരു
സൗഹൃദം, പ്രണയമായി വിടര്‍ന്നു
അരുതേയെന്നു കേഴുന്നു എന്‍ മാനസം.

ഹൃദയത്തില്‍ ആഴന്നിറങ്ങിയ
ആത്മപ്രണയത്തിന്‍ വേരുകള്‍ ഛേദിക്കാന്‍
നിന്‍ കരങ്ങള്‍ താങ്ങായി തരുമോ പ്രിയനേ

ഇനി ഒരു ജന്മത്തിലും നാം
അപരിചിതരാകുമോ എന്‍റെ പ്രണയമേ
മിഴിനീര്‍ വറ്റിയ എന്‍റെ മിഴികളിലേക്ക്
നീ ആഴന്നിറങ്ങരുതേ യെന്‍റെ പ്രണയമേ

പ്രിയനേ നിന്‍ മിഴികളിലെ നീലാലകളിലേക്ക്
എന്നെ വലിച്ചടിപ്പിക്കരുതെ..
നിന്‍ മിഴിനീരാല്‍ തീര്‍ത്ത
നീല സാഗരത്തിലെ നീലിമയിലേക്ക്
ഞാന്‍ താണു പോകുന്നു

പ്രാണവായു നിഷേധിക്കും
ആഴിലേക്ക് ഞാന്‍ താണു പോകുന്നു
താണു പോകുന്നു ,
എന്‍റെ പ്രണയമേ
നീയും അത്മഹുതി ചെയിതുവോ

Sunday, 29 September 2013

നിനക്കായി ഒരു പ്രണയഗീതം

പ്രിയെ നിനക്കായി എഴുതിയ വരികളോക്കയും ..
ഗസ്സ്ലാലായി വിരിയുന്നു ..
നീ യെനിക്കായ്‌ ക്കായി മീട്ടിയ തംബുരുവില്‍
അനുരാഗത്തിന്‍ രാഗമുതിരുന്നു

ഓരോ മൊഴിയും ശ്രുതിയാകുന്നു
ഓരോ സ്പന്തനവും ലയമാകുന്നു .
പ്രണയമായി പെയ്യിതിറങ്ങിയ
മേഘഹര്‍ഷത്തില്‍

ഒന്നായി ലയിച്ചു രാവില്‍
തിളങ്ങും സുറുമകണ്ണുകളിലെ നാണം
ഗസലായ്‌ പൊഴിഞ്ഞിടുന്നു സഖി
ഗസലായ്‌ പൊഴിഞ്ഞിടുന്നു

Friday, 27 September 2013

ഓര്‍മ്മകളെ നിങ്ങള്‍ പിണങ്ങരുതേ

നിന്‍ ഉണ്ണികളേ കരങ്ങളിലൊതുക്കി
സ്നേഹവാത്സല്യമൊക്കെയും നെഞ്ചിലേറ്റി
നീ നെയ്യിതുകൂട്ടിയ കിനാവുകള്‍ക്ക്‌
നിറങ്ങള്‍ ചാര്‍ത്താന്‍ ശ്രമ്മിക്കുവേ
വിധിതന്‍ മൃത്യു തച്ചുടച്ചോക്കെയും

എന്നോടായി മൊഴിയാന്‍
ബാക്കിവെച്ച നിന്‍ മൊഴികളെ
തേടുകയാണ് ഞാന്‍ ,
യെന്‍ പ്രിയ മിത്രമേ

നമ്മള്‍ നീന്തികുളിച്ച കുളകടവില്‍
തെളിനീരില്‍ ,ഞാന്‍ നോക്കിയിരിക്കെ
നിന്‍ മുഖമൊന്നു തെളിഞ്ഞരുന്നങ്ങിലെന്നു
ഒരു മാത്ര ഞാന്‍ മോഹിച്ചുപോയി

ആര്‍ത്തലച്ചു കരയെയണയും
തിരമാലകളെ പോലെ
എന്‍റെ മനസ്സും നിന്‍ ഓര്‍മ്മകളെ തേടുന്നു
ഓര്‍മ്മകളെ എന്നോട് പിണങ്ങരുതേ
അകലരുതെ നിങ്ങള്‍ മറയരുതെ