Monday 7 October 2013

കടല്‍


അലറുന്ന കടലിനെ
തവിപ്പിക്കും തീരത്തെ
തിരയായി വന്നു നീ
ചുംബിക്കുന്നേപ്പോഴും

ഒരു മാത്ര നേരം നീ
മൌനിയായി മാറിയൊന്നുൾവലിഞ്ഞു
നിന്നുള്ളറയിലെ മുത്തുച്ചിപ്പികളില്‍
കൌതുകം തോന്നിയൊരാ ഉണ്ണികൾ
അതു പെറുക്കാനായ്‌ തുനിഞ്ഞീടവേ

അലറി നീ
അടുത്തില്ലേ ,അപഹരിച്ചില്ലേ നീ
കുശലം പറഞ്ഞകന്നൊരു സൗഹൃദത്തേയും,
അമ്മതന്‍ ചൂടേറ്റുറങ്ങിയ കിടാങ്ങളേയും

മനിതർ തൻ സര്‍വ്വ സ്വപ്നങ്ങളും
സംഹാരതാണ്ഡവത്താൽ
കൊഴിച്ചു കളഞ്ഞില്ലെ..

അരുതേ നിൻ കോപമിനി
ഒരിക്കൽ കൂടി
എൻ കടലേ നീ
സര്‍വ്വ സംഹാരണിയാവരുതേ..
( ജീജാ മജീദ്‌ ബുഖാരി)

1 comment:

  1. കടല്‍ കോപിക്കുമ്പോള്‍........
    ആശംസകള്‍
    Word verification മാറ്റിയാല്‍ നന്ന്‌.

    ReplyDelete