Monday, 20 January 2014
Sunday, 12 January 2014
ജെസ്സി
രചന - കുരീപ്പുഴ
ജെസ്സി നിനക്കെന്ത് തോന്നി
പെത്തഡിന്‍ തുന്നിയ മാന്ത്രിക പട്ടില്‍ നാം
സ്വപ്ന ശൈലങ്ങളില്‍ ചെന്നു ചുംബിയ്ക്കവേ
ഉത്തുംഗകതകളില്‍ പാര്‍വ്വതി ശങ്കര
തൃഷ്ണകള്‍ നേടി കിതച്ചാഴ്ന്നിറങ്ങവേ
തൃപ്തി തീത്ഥങ്ങളില്‍ പാപനാശത്തിന്റെ
വക്കോളമെത്തി തിരിച്ചു നീന്തീടവേ
ലോത്തിന്റെ പെണ്മക്കള്‍
അച്ചനെ പ്രാപിച്ച വാര്‍ത്തയില്‍
കൌമാര ഭാരം നടുങ്ങവേ
കുമ്പസാരക്കൂട്ടില്‍ നഗ്നയായ് നില്‍ക്കവേ
സംഭ്രമപ്പൂവില്‍ ചുവപ്പ് ചാലിയ്ക്കാവേ
ജെസ്സി നിനക്കെന്തു തോന്നി
കാറ്റിന്റെ കാണാ പിയാനോ വിടര്‍ത്തുന്ന
തോറ്റങ്ങള്‍ കേട്ടിന്നു തോറ്റുപായ് പാട്ടുകള്‍
സായന്തനത്തില്‍ പ്രസന്നതിയ്ക്കിപ്പുറം
വാടി വീഴുന്നു വിളഞ്ഞ സുഗന്ധികള്‍
പൊണ്‍ചേരയെപ്പോല്‍ നിറം ചുമന്നെത്തുന്ന
വെണ്‍നുര പാഞ്ഞു കേറുന്നു തീരങ്ങളില്‍
മൂളാത്തതെന്തു നീ ജെസ്സീ
മൂളാത്തതെന്തു നീ ജെസ്സീ
മനസ്സിന്റെ കോണില്‍
കിളീചാര്‍ത്തുറക്കം തുടങ്ങിയോ
വാക്കുകള്‍ മൌനക്കുടക്കയില്‍
പൂട്ടിവെച്ചോര്‍ത്തിരിയ്ക്കാന്‍ മു
ള്‍ക്കിരീടം ധരിയ്ക്കുവാന്‍
നീള്‍വിരല്‍ താളം മറക്കുവാന്‍
ചുണ്ടത്തു മൂകാക്ഷരങ്ങള്‍ മുറുക്കെ കുരുക്കുവാന്‍
ജെസ്സീ നിനക്കെന്തു തോന്നി
ആറ്റു തീരത്തൊരു സംഘഗാനത്തിന്റെ
തോര്‍ച്ചയില്ലാത്ത പ്രവാഹോത്സവങ്ങളില്‍
നോക്കി കുലുങ്ങാതെ നിര്‍വൃതി കൊള്ളുന്ന
നോക്കിക്കുത്തിപ്പാറ നോക്കി നാം നില്‍ക്കവേ
നിദ്രാടനത്തിന്റെ സങ്കീര്‍ണ്ണ സായൂജ്യ
ഗര്‍ഭം ധരിച്ചെന്റെ കാതില്‍ പറഞ്ഞു നീ
കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍
കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കി-
ലോര്‍ക്കുകില്‍ പാട്ടിനു കൂട്ടായിരുന്നു നാം
കല്ലാകുവാനും കഴിഞ്ഞില്ല
നെല്ലോല തമ്മില്‍ പറഞ്ഞു ചിരിയ്ക്കുന്ന കണ്ടുവോ
അക്കങ്ങള്‍ അസ്വസ്ഥമാക്കുന്ന ജീവിത തര്‍ക്കങ്ങളില്‍
പിന്നെ നീ കുഴങ്ങീടവേ
ജന്മം തുലഞ്ഞു തുലഞ്ഞു പോകേ
പുണ്യ കര്‍മ്മകാണ്ഢങ്ങളില്‍ കാട്ടു തീ ചുറ്റവേ
കണ്ടവര്‍ക്കൊപ്പം കടിഞ്ഞാണിളക്കി നീ
ചെണ്ടകൊട്ടനായി ഉറഞ്ഞിറങ്ങീടവേ
മാംസദാഹത്തിന്‍ മഹോന്നതാ വേദിയില്‍
മാലാഖയെത്തുന്ന ഗൂഢസ്ഥലങ്ങളില്‍
നഷ്ടപ്പെടുത്തി തിരുച്ചുവന്നതെന്തിനോ
കഷ്ടകാലത്തിന്‍ കണക്കുകള്‍ നോക്കവേ
എങ്ങും മുഖം മൂടി നിന്നെ നോക്കി
ചിരിച്ചന്ന്യയെന്നോതി പടിയടച്ചീടവേ
ജെസ്സീ നിനക്കെന്ത് തോന്നി
നിന്റെ ആകാശങ്ങളില്‍ ശ്രാന്ത നീലിമ
തെന്നി മാറുന്നുവോ ചെഞ്ചോര വാര്‍ന്നുവോ
കണ്ണീരുറഞ്ഞ കവിളിലെ ഉപ്പു ഞാനെന്‍
ചുണ്ടുകൊണ്ട് നുണഞ്ഞുമാറ്റാന്‍ വന്നതിന്നാണ്
സ്നേഹം പുതപ്പിയ്ക്കുവാന്‍ വന്നതിന്നാണ്
പിന്നെ അബോധ സമുദ്രത്തിലെന്തോണിയില്‍
നമ്മളൊന്നായി അഗാധതയ്ക്കന്ത്യം കുറിയ്ക്കുവാന്‍
തുഴഞ്ഞു നീ നീങ്ങിടവേ കണ്ടോ പരസ്പരം ജെസ്സീ
കണ്ടോ പരസ്പരം ജെസ്സീ ജഡങ്ങളാല്‍
മിണ്ടാട്ടമില്ലാതെ വീണ മോഹങ്ങളെ
അസ്ഥികൂടങ്ങളെ മഞ്ജയില്ലാത്തൊരാ ദുഃഖകീടങ്ങളെ
തെറ്റിന്‍ തരങ്ങളെ
താളവട്ടങ്ങള്‍ ചിലമ്പവേ
ഒക്ടോബര്‍ നാലു നേത്രങ്ങളില്‍ നിന്നു പെയ്തീടവേ
ഞെഞ്ചോടു നെഞ്ചു കുടുങ്ങി അവസാനം
മുന്തിരി പാത്രം കുടിച്ചുടച്ചീടവേ
വ്യഗ്രഥവെച്ച വിഷം തിന്നീടവേ
എന്റെ ജെസ്സി നിനക്കെന്തു തോന്നി
ജെസ്സി നിനക്കെന്തു തോന്നി
Sunday, 5 January 2014
കാറ്റുമൂളി വരുംപ്പോലെ
ഒരു പ്രണയം പറന്നു വന്നു
പനിനീര്‍പൂവിന്റെ ഇദളാര്‍ന്ന
മിഴികളെ ചുംബിച്ചുനര്‍ത്തി
വിടരാന്‍ കൊതിക്കും ,പൂവിനുള്ളില്‍
മധുവിന്‍ മധുരമായി നിറഞ്ഞു
മൊഴിയാന്‍ ആയിരംകഥകളുമായി
കാത്തുനിന്നു, കണ്ടിട്ടും മിണ്ടാതെ
നാം മറഞ്ഞു ,
അരികിലായി നീ വന്നപ്പോള്‍
വരികളും മുറിഞ്ഞു പോയി
ഇനി ഒന്നും മൊഴിയാനാകില്ല എനിക്കു
മുറിഞ്ഞു പോയ വരികള്‍
വിരഹമായി പ്രണയമായി
നിനക്കായി എന്നും എന്‍റെ മിഴികള്‍
ഈറനണിയുന്നു .... പ്രിയനെ.....!!!
നിയന്ത്രണം തെറ്റിയ വാക്കുക്കള്‍ കൂര്‍ത്ത അമ്പുകളായി അവളുടെ ഹൃദയത്തില്‍ തറച്ചത്.
അവളെ ദുഃഖത്തിന്‍റെ പടകുഴിയില്‍ തള്ളിയിട്ടു മറഞ്ഞുനിന്നത് എന്തിനു...അടുത്തു കൂടിയവര്‍
പൊട്ടിയ കണ്ണാടികളില്‍ വികൃത്താം കോലങ്ങള്‍ കാട്ടി നിന്നെ തെറ്റിദ്ധരിപ്പിച്ചത് എന്തിനു
വേണ്ടിയെന്നു ഇപ്പോഴും മനസ്സിലാകുന്നില്ല കാലംതെളിക്കെണ്ടാതാണ് തെളിയണമെല്ലോ
പക്ഷെ അപ്പോഴും അവളുണ്ടാകുമോ..?ഒന്നു ഉറങ്ങാന്‍ ഉറക്കഗുളികക്കളെ ചെങ്ങാതിമാരക്കുമ്പോഴും..അര്‍ത്ഥമയകത്തിലും നിന്‍റെ കാലൊച്ചകള്‍ക്കായി അവള്‍ കാതുകള്‍ കൂര്‍പ്പിക്കുമായിരുന്നു ,നിന്‍റെ സ്വരം അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നു
പുഞ്ചിരിച്ചിരുന്ന ചുണ്ടുകള്‍ക്കു പിന്നില്‍ അവള്‍ ഒളിപ്പിച്ചിരുന്ന വിതുമ്പല്‍ ആരും അറിഞ്ഞിരുന്നില്ല
നീ എന്തിനു അവളെ വാനോളം പൊക്കി മോഹങ്ങളും സ്വപ്നങ്ങളും നല്‍കി.. എന്നിട്ട് ഒരു ദയയും നല്‍കാതെ പടകുഴിയിലേക്ക് വലിച്ചെറിഞ്ഞു..തലയോട്ടി പൊട്ടി ചിതറി കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ രക്തമായി ഒഴുകി.. ഒരു യാത്രപോലും നിന്നോട് പറയാതെ അവള്‍ പോയതും നീ അറിഞ്ഞില്ലെ
ഒന്നു ചോദിച്ചുകൊള്ളട്ടെ ഉത്തരം പറയാന്‍ നീ ബാദ്ധ്യസ്ഥനാണ്....
എന്ത് തെറ്റാണു അവള്‍ നിന്നോട് ചെയ്യിത്തത്..??
നിന്നെ അഗാതമായി സ്നേഹിച്ചതോ..? അതു തെറ്റാണോ..?
എങ്കില്‍പ്പിന്നെ എന്തിനു നീ അവളെ ഉള്ളം കൈയില്‍ ഒതുക്കി പിടിച്ചു.....ഞാന്‍ പറയും നീ
ഭീരുവാണ്..ഒന്നു ഓര്‍ത്തുകൊള്ളുക നിന്‍റെ ക്രൂരമായ വാക്കുകള്‍ ക്ഷമിച്ചടുണ്ടാകും ആ പാവം പക്ഷെ മറന്നിട്ടുണ്ടാകില്ല അവളുടെ ആത്മാവ് പോലും...!!

Thursday, 2 January 2014
ഗതകാല സ്മൃതിയില്‍
മയങ്ങിപോയ മനസ്സിന്റെ
മനോനിലതെറ്റുമെന്നു ഭയന്നു
നെഞ്ചോടു ചേര്‍ത്തു പിടിച്ചു
"ഞാനില്ലെ ഉമ്മ" യെന്നു ചെവില്‍
മന്ത്രിക്കുമ്പോഴും
എന്നെന്നേക്കുമായി ഉറങ്ങിപ്പോയ
വാപ്പയെ ഓര്‍ത്തു പൊട്ടിക്കരയാന്‍
കഴിയാതെ പോയ ഒരു
കൌമാരക്കാരിയായിരുന്നു അന്നു
ഞാന്‍,
ഉറഞ്ഞകണ്ണുനീര്‍ ചൂടിനാല്‍
ഉരുകുന്നു എന്റെ മനസ്സ് ലാവപോല്‍
ചിതലെടുത്തു മങ്ങിയയെന്റെ
സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാലിക്കാന്‍
ഇനിയാ കരങ്ങളില്ലയെന്നു അറിയുമ്പോഴും
നഷ്ടങ്ങളെ ചിറകിലൊതുക്കി
പറന്നുയരാന്‍ ശ്രമ്മിക്കുന്നു ഞാന്‍
കനവുറും കണ്ണുകളിലെ കാരുണ്യവും
പുഞ്ചിരിതൂകും ചുണ്ടിലെ സൗമ്യത്തെയും
പൂപോലെ നിര്‍മ്മലമാം
ഹൃദയത്തിലെ സ്നേഹവും ,
നിറയെ തരുന്നതു കണ്ടു
ദൈവത്തിനും അസൂയ തോന്നിയോ
പാഠങ്ങള്‍ ചൊല്ലി തന്നും,
സഹജീവിയെ സ്നേഹിക്കാനും
പഠിപ്പിച്ചതുമല്ലോ
കനവില്‍ കണ്ടുവെങ്കിലും,
നിനവില്‍ ചെയ്യുന്നു പുണ്യകര്‍മ്മങ്ങളെന്നും
എന്റെ കുരുന്നുകള്‍ ,
പുണ്യം ചെയ്തവരല്ലോ വാപ്പ നിങ്ങള്‍
എന്നും അവിടുത്തെ.. അരുമമകളായി
അറിയപ്പെടുന്നതാണു എനിക്കു പ്രിയം
ചെയ്തിടാം പുണ്യകര്‍മ്മങ്ങളെന്നും
പ്രിയ വാപ്പയ്ക്കായി,
വര്‍ഷിക്കട്ടെ പ്രകാശം ആ ഖബര്‍സ്ഥാനില്‍ ,
സ്വര്‍ഗ്ഗിയ പൂന്തോപ്പായി വിടരട്ടെ
ഒരുമിച്ചു കൂട്ടണേ ഞങ്ങളെ
ജന്നത്തുൽ ഫിര്‍ദൗസ്സില്‍
യാ........റബ്ബനാ......

Subscribe to:
Posts (Atom)