Sunday 5 January 2014

നിയന്ത്രണം തെറ്റിയ വാക്കുക്കള്‍ കൂര്‍ത്ത അമ്പുകളായി അവളുടെ ഹൃദയത്തില്‍ തറച്ചത്.
അവളെ ദുഃഖത്തിന്‍റെ പടകുഴിയില്‍ തള്ളിയിട്ടു മറഞ്ഞുനിന്നത് എന്തിനു...അടുത്തു കൂടിയവര്‍
പൊട്ടിയ കണ്ണാടികളില്‍ വികൃത്താം കോലങ്ങള്‍ കാട്ടി നിന്നെ തെറ്റിദ്ധരിപ്പിച്ചത് എന്തിനു
വേണ്ടിയെന്നു ഇപ്പോഴും മനസ്സിലാകുന്നില്ല കാലംതെളിക്കെണ്ടാതാണ് തെളിയണമെല്ലോ
പക്ഷെ അപ്പോഴും അവളുണ്ടാകുമോ..?ഒന്നു ഉറങ്ങാന്‍ ഉറക്കഗുളികക്കളെ ചെങ്ങാതിമാരക്കുമ്പോഴും..അര്‍ത്ഥമയകത്തിലും നിന്‍റെ കാലൊച്ചകള്‍ക്കായി അവള്‍ കാതുകള്‍ കൂര്‍പ്പിക്കുമായിരുന്നു ,നിന്‍റെ സ്വരം അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നു
പുഞ്ചിരിച്ചിരുന്ന ചുണ്ടുകള്‍ക്കു പിന്നില്‍ അവള്‍ ഒളിപ്പിച്ചിരുന്ന വിതുമ്പല്‍ ആരും അറിഞ്ഞിരുന്നില്ല

നീ എന്തിനു അവളെ വാനോളം പൊക്കി മോഹങ്ങളും സ്വപ്നങ്ങളും നല്‍കി.. എന്നിട്ട് ഒരു ദയയും നല്‍കാതെ പടകുഴിയിലേക്ക് വലിച്ചെറിഞ്ഞു..തലയോട്ടി പൊട്ടി ചിതറി കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ രക്തമായി ഒഴുകി.. ഒരു യാത്രപോലും നിന്നോട് പറയാതെ അവള്‍ പോയതും നീ അറിഞ്ഞില്ലെ

ഒന്നു ചോദിച്ചുകൊള്ളട്ടെ ഉത്തരം പറയാന്‍ നീ ബാദ്ധ്യസ്ഥനാണ്....
എന്ത് തെറ്റാണു അവള്‍ നിന്നോട് ചെയ്യിത്തത്..??
നിന്നെ അഗാതമായി സ്നേഹിച്ചതോ..? അതു തെറ്റാണോ..?
എങ്കില്‍പ്പിന്നെ എന്തിനു നീ അവളെ ഉള്ളം കൈയില്‍ ഒതുക്കി പിടിച്ചു.....ഞാന്‍ പറയും നീ
ഭീരുവാണ്..ഒന്നു ഓര്‍ത്തുകൊള്ളുക നിന്‍റെ ക്രൂരമായ വാക്കുകള്‍ ക്ഷമിച്ചടുണ്ടാകും ആ പാവം പക്ഷെ മറന്നിട്ടുണ്ടാകില്ല അവളുടെ ആത്മാവ് പോലും...!!

No comments:

Post a Comment