ഇന്നു കടല്‍ ശാന്തം കനക പ്രഭാ വിതറി കടലിന്‍റെ മനോഹാരിതക്ക് മാറ്റ്
കൂട്ടുന്നു സൂര്യന്‍, അവള്‍ മാത്രം തേങ്ങുന്നു, അവളില്‍ നിന്നും കൈമോശം വന്ന മനസ്സിനെ തിരയുന്നു, വഴുതി വീഴുന്നു, പിച്ചവെക്കുന്ന കുഞ്ഞിനെ പോല്‍ ഇടറുന്നു, അഗാധമായ അന്ധകാരത്തിലേക്കു വീഴുന്നു, ആരുടെയോ കൈകള്‍ തിരയുന്നു, പെട്ടെന്നു നിലാവുദിച്ചു നക്ഷത്രകുഞ്ഞുങ്ങള്‍ കണ്ണുകള്‍ ചിമ്മി
നക്ഷത്രകൂട്ടങ്ങള്‍ക്കിടയില്‍ മനോഹരമായ ഒരു നക്ഷത്രം അവളെ മാത്രം നോക്കി പുഞ്ചിരിതുകുന്നു , ഞാന്‍ ഇവിടെ, നിന്‍റെ അരികില്‍ തന്നെയുണ്ട് എന്നു വിളിച്ചു പറയുന്നു
പെട്ടെന്നു മന്ദമാരുതന്‍ എകിയ കുളിരില്‍ എന്‍റെ മിഴിക്കള്‍ നിദ്രയെ പുല്‍കുന്നു, ഇനി ഞാന്‍ ഒന്നു ഉറങ്ങട്ടെ, എല്ലാം മറന്നു, ശാന്തമായി, സൌഖ്യമായി ഉറങ്ങട്ടെ...!!!
No comments:
Post a Comment