Thursday 2 January 2014



ഗതകാല സ്മൃതിയില്‍
മയങ്ങിപോയ മനസ്സിന്റെ
മനോനിലതെറ്റുമെന്നു ഭയന്നു
നെഞ്ചോടു ചേര്‍ത്തു പിടിച്ചു
"ഞാനില്ലെ ഉമ്മ" യെന്നു ചെവില്‍
മന്ത്രിക്കുമ്പോഴും
എന്നെന്നേക്കുമായി ഉറങ്ങിപ്പോയ
വാപ്പയെ ഓര്‍ത്തു പൊട്ടിക്കരയാന്‍
കഴിയാതെ പോയ ഒരു
കൌമാരക്കാരിയായിരുന്നു അന്നു
ഞാന്‍,

ഉറഞ്ഞകണ്ണുനീര്‍ ചൂടിനാല്‍
ഉരുകുന്നു എന്റെ മനസ്സ് ലാവപോല്‍
ചിതലെടുത്തു മങ്ങിയയെന്റെ
സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാലിക്കാന്‍
ഇനിയാ കരങ്ങളില്ലയെന്നു അറിയുമ്പോഴും
നഷ്ടങ്ങളെ ചിറകിലൊതുക്കി
പറന്നുയരാന്‍ ശ്രമ്മിക്കുന്നു ഞാന്‍

കനവുറും കണ്ണുകളിലെ കാരുണ്യവും
പുഞ്ചിരിതൂകും ചുണ്ടിലെ സൗമ്യത്തെയും
പൂപോലെ നിര്‍മ്മലമാം
ഹൃദയത്തിലെ സ്നേഹവും ,
നിറയെ തരുന്നതു കണ്ടു
ദൈവത്തിനും അസൂയ തോന്നിയോ

പാഠങ്ങള്‍ ചൊല്ലി തന്നും,
സഹജീവിയെ സ്നേഹിക്കാനും
പഠിപ്പിച്ചതുമല്ലോ

കനവില്‍ കണ്ടുവെങ്കിലും,
നിനവില്‍ ചെയ്യുന്നു പുണ്യകര്‍മ്മങ്ങളെന്നും
എന്റെ കുരുന്നുകള്‍ ,
പുണ്യം ചെയ്തവരല്ലോ വാപ്പ നിങ്ങള്‍

എന്നും അവിടുത്തെ.. അരുമമകളായി
അറിയപ്പെടുന്നതാണു എനിക്കു പ്രിയം

ചെയ്തിടാം പുണ്യകര്‍മ്മങ്ങളെന്നും
പ്രിയ വാപ്പയ്ക്കായി,
വര്‍ഷിക്കട്ടെ പ്രകാശം ആ ഖബര്‍സ്ഥാനില്‍ ,
സ്വര്‍ഗ്ഗിയ പൂന്തോപ്പായി വിടരട്ടെ
ഒരുമിച്ചു കൂട്ടണേ ഞങ്ങളെ
ജന്നത്തുൽ ഫിര്‍ദൗസ്സില്‍
യാ........റബ്ബനാ......

2 comments:

  1. വര്‍ഷിക്കട്ടെ പ്രകാശം ആ ഖബര്‍സ്ഥാനില്‍....

    ReplyDelete