Thursday, 14 November 2013


നിന്‍ മൃദുവാം
വാത്സല്യത്തലോടലില്‍
ഉറങ്ങിയും,
പ്രണയചുംബനത്താല്‍
നാണിച്ചു തലകുമ്പിട്ടും
നിന്നിരുന്നു

നുള്ളിയും ,അടിച്ചും
നീ എന്നെ കുറുമ്പിയാക്കി
എന്‍റെ ചെറുനഖങ്ങളാല്‍
നിന്‍റെ കരങ്ങള്‍ കോറിയതും
നിണം പൊടിഞ്ഞതും
ഞാന്‍ അറിഞ്ഞിരുന്നില്ല

നിന്‍റെ മൂകതയില്‍
തേങ്ങുന്നു എന്‍ ഹൃദയം

നീ എന്നെ ഒന്നു
തൊട്ടിരുന്നെങ്കില്‍

തല കുമ്പിട്ടു
കൈകള്‍ കുപ്പി
ക്ഷമയാചിക്കുമായിരുന്നില്ലേ

ഞാന്‍ നിന്‍റെ പാവം
തൊട്ടാവാടിയല്ലെ..!!

No comments:

Post a Comment