Thursday 14 November 2013

അഴകേ..
മഴയായി നീ പൊഴിയുമ്പോള്‍
പ്രണയം പുഴയായി ഒഴുകുന്നു
അഴകായി നീയെന്നില്‍ അണയുമ്പോള്‍
നിഴലായി നീ അകലുന്നു..

അഴകേ..

കനവില്‍ നീ ഗസ്സലിന്‍
ലഹരിയാകുമ്പോള്‍
ഉണരാതെ ഞാന്‍ പിടഞ്ഞിടുന്നു
നിന്നില്‍ അണയുവാന്‍ കേഴുന്നു
എന്‍ മാനസം ..
പുണരുവാന്‍ മറന്നതു എന്തെ നീയും

അഴകേ..

നാം ഒന്നിച്ചു കണ്ട കിനാക്കളോക്കെയും
അറിയാതെ ഓര്‍ത്തിടുന്നു ഞാന്‍
നിനവില്‍ നീയെന്‍ അരികിലുണ്ടെന്നാല്‍
നിനക്കായി ഞാന്‍ കുറിച്ച
വരികളോക്കെയും
ഗസ്സലിന്‍ പൂക്കളായി വിടരുന്നു..

അഴകേ..

ഒരു പാടു അടുക്കാതെ
ഒരു പാടു അകലാതെ
ഒരു വാക്കുമൊഴിയാതെ
മൌനത്തില്‍ നീ ഒളിച്ചു

അഴകേ..

അരികില്ലങ്കിലും,അറിയുന്നോ നീ
തേങ്ങുന്നു ഞാനൊരു മഴകാത്ത
വേഴാമ്പലിനെപ്പോലെ..
എവിടെയാണ്.. എവിടെയാണ്..
എവിടെയാണ്.. എവിടെയാണ്.. നീ
എവിടെ പോയി മറഞ്ഞു നില്‍പ്പു...
അഴകേ..

No comments:

Post a Comment