Saturday 30 November 2013

അബ്ദുള്‍ഹസ്സന്‍തന്‍ പൊന്നോമനയോ
നൂര്‍ജഹാനു പ്രിയയായ്
പേര്‍ഷ്യന്‍ കുടുംബത്തില്‍ റാണിയായി
പിറന്നവൾ

വിദ്യകൊണ്ടു മേന്മ നേടിയൊരു
പെണ്‍കൊടി നീ.
ഷാജഹാന്റെ പ്രിയ പത്നിയായി
സുഖവും ദുഃഖവും സ്നേഹത്തിന്‍
വെണ്ണതൂവലില്‍ തുകി
പ്രിയനേ തഴുകി ഉറക്കിയൊരു
പ്രണയിനി

കരുണയാല്‍ അനാഥന്റെ കരം പിടിച്ചു
കരയുന്ന വിധവതന്‍ കണ്ണുനീര്‍ തുടച്ചവള്‍
പൊരിയുന്ന വയറിനു അന്നമേകിയോൾ.
കാരുണ്യത്തിന്റെ റാണി നീ.. മുംതസെ

അറിവിന്‍റെ അലകളില്‍ അദബോടെ
ജീവിച്ച അന്ബുള്ളവള്‍ നീ മുത്തെ.
യുദ്ധഭൂമിയില്‍ നിറവയറുമായി
കാന്തനെ അനുഗമിച്ചവള്‍
രണഭൂമി മകളുടെ ജന്മത്തിനും
നിന്‍ വിയോഗതിനും സാക്ഷിയായി

അന്ത്യാഭിലാഷമാം കാന്തനോട് ഓതി ,
എന്നും നമ്മുടെ പ്രണയം ഓര്‍ത്തിടുവാന്‍
എനിയ്ക്കായി നീ പണിതിടുമോ
നിത്യ പ്രണയത്തിന്‍ സൌധുകം ,

പ്രിയസിയ്ക്കായി അവന്‍ പണിതതല്ലോ ,
ഇന്നും തിളങ്ങി നില്‍ക്കും താജ്മഹല്‍

No comments:

Post a Comment