Monday 18 November 2013


ഉരുകുമീ സന്ധ്യയില്‍
ഒഴുകുമെന്‍ മിഴിനീര്‍
ചുംബിച്ചുണക്കിയ ചെഞ്ചുണ്ടിനു
ഒരു വെറ്റില വാസന
അമ്മക്കിളി നീ എന്നെ ചുംബിച്ചുവോ ?

ദൂരെ മരച്ചില്ലയില്‍നിന്നും
ഒഴുകിവരും കിളിപ്പാട്ടിനു
താരാട്ടിന്‍ ഈണം
അമ്മക്കിളി നീ പാടിയതോ ?

തഴുകിയോ നീയെന്‍ കുറുനിരകളില്‍
ഞാന്‍ അറിയുന്നു നിന്‍ കരസ്പര്‍ശനം
ഒരു മയില്‍പ്പീലിത്തുണ്ടു പോലെ
അമ്മക്കിളി.. നീ എന്നെ തഴുകിയോ..?

ചൂടുതേടുന്ന ഒരു കുഞ്ഞുകിളിയെപോല്‍
നിന്‍ ചിറകിനുള്ളില്‍
ഒതുങ്ങുവാന്‍ മോഹം ,
ഇനി ഏതു ജന്മം അമ്മെ.......!!!

2 comments:

  1. അമ്മ എന്ന രണ്ടക്ഷരത്തിന്‍റെ മഹത്വം!
    നന്നായിരിക്കുന്നു
    ആശംസകള്‍
    അക്ഷരം വല്ലാതെ ചെറുതായി.
    ആശംസകള്‍

    ReplyDelete
  2. thankyou sir.. ini sradhikkaam...

    ReplyDelete