Monday, 29 April 2013
Sunday, 28 April 2013
Song Aaro Paranju ( ആരോ പറഞ്ഞു )
Movie Name Mercara ( മെര്‍ക്കാറ )
Year 1999
Singer(s) KS Chithra ( കെ എസ് ചിത്ര )
Aaro.....aaro.....
Aaro paranju arayalin kombil
Pakalake kuyilukal paadumennu
Aaro paranju arayalin kombil
Pakalake kuyilukal paadumennu
Pathivaayi njaan poyi pala naalirunnittum
Avayonnum oru chindum mooliyilla
Avayonnum oru chindum mooliyilla
Aaro.....aaro.....
Eeran mizhi pothi maayunna pakalum
Thoraathe peyyunna varsha raavum
Eeran mizhi pothi maayunna pakalum
Thoraathe peyyunna varsha raavum
Pulkkodithumbil punjiri thookiya
Kannerkkanamayirunnu baalyam
Ennum thanichayirunnu njaanum
Aaro.....aaro.....
Aaro paranju arayalin kombil
Pakalake kuyilukal paadumennu
Ee neela raavin thaarapathathil
Ekantha dukhathin tharakam njaan
Ee neela raavin thaarapathathil
Ekantha dukhathin tharakam njaan
Poonilaakkayalil paathiyil veenoru
Paathiraappovaanenikku swapnam
Ekakiniyallo ennu njaanum
Aaro.....aaro.....
Aaro paranju arayalin kombil
Pakalake kuyilukal paadumennu
Pathivaayi njaan poyi pala naalirunnittum
Avayonnum oru chindum mooliyilla
Avayonnum oru chindum mooliyilla
Aaro.....aaro.....aaro.....aaro.....
Saturday, 27 April 2013
അനുജത്തി
അനുജതിയായി പിറവിയെടുത്തു
എങ്ങിലും മകളായി എന്‍ ,
ആത്മാവില്‍ ലയിച്ചതല്ലേ നീ
ഇന്നു നിന്‍റെ സ്നേഹാദ്രമായ മൊഴിയില്‍
മരുഭൂമിയില്‍ കുളിര്‍തെന്നല്‍
വീശുന്ന അനുഭൂതി,
കുഞ്ഞേ....കളവുപോയ നിന്‍റെ സ്നേഹത്തെ
തിരികെ കിട്ടിയപ്പോള്‍ എന്‍റെ ഹ്രദയത്തില്‍
അമുല്യ നിധിപോല്‍ ഞാന്‍ സുക്ഷിക്കുന്നു
ഇനി ഒരു ദുഷ്ട ശക്തിയും നിന്നെ കവര്‍ന്നുയെടുകെരുത്
എന്ന് നിനച്ചു ഉറങ്ങാതെ ഉണ്ണാതെ കാവല്‍നില്‍ക്കുന്നു
എങ്ങിലും ഭയമാണ് മുത്തെ , ഈ ജീവിതം തീരുവോളം
നമ്മെ എതിരേല്‍ക്കാന്‍ , ജന്മം തന്ന സ്നേഹതാരകങ്ങള്‍
പോലിഞ്ഞു പോയില്ലേ, സ്നേഹദ്രനായ ജേഷ്ഠന്‍
മറുവാക്ക് ചൊല്ലാതെ സ്വപ്‌നങ്ങള്‍ ബാകി വെച്ച് മറഞ്ഞില്ലേ
ഇനി നീ എന്നിലേക്ക് ലയിക്കു, എന്‍റെ ആത്മാവിലേക്ക് തന്നെ ലയിക്കു
അപ്പോള്‍ ഞാന്‍ നീയായി മാറും , നീ ഞാനും....
തൊടിയിലെ തേന്മാവിന്‍ കൊമ്പത്ത്
കുയില്‍ പെണ്ണ് പാടുന്നു
അത് ഞാനെറ്റുപാടിയാതിനാല്‍
അവള്‍ പിണങ്ങി പറന്നാകന്നു
അതിനാല്‍ , തെന്മാവിനെ പുണരുന്ന മുല്ലവള്ളി
മുകളങ്ങള്‍ വിടര്‍ത്താതെ, എന്നെ
ഒന്ന് നോകാതെ പരിഭവതാല്‍ തലകുമ്പിട്ടു നിന്നു
പുല്‍ക്കൊടി തുമ്പിലെ മഞ്ഞുതുള്ളികളെ
എന്തേ,...നിങ്ങള്‍ മഴവില്‍ വിടര്‍ത്താന്‍ മറന്നു
സാഗരത്തില്‍ ലയിച്ചു ഇല്ലാതാകുന്ന
സൂര്യനെ നോക്കി, ഈ തീരത്ത്
എന്‍റെ മൌനനൊമ്പരങ്ങളില്‍
ലയിച്ചു ഏകാകിയായി
നിന്‍റെ വരവും പ്രതിക്ഷിച്ചു
ഇരിക്കുന്നു, വരികില്ലേ , നീ
നിന്‍റെ കുയില്‍ നാദത്തില്‍
എന്‍റെ മൌനനൊമ്പരങ്ങള്‍ പാടുകെയില്ലേ...
കുയില്‍ പെണ്ണ് പാടുന്നു
അത് ഞാനെറ്റുപാടിയാതിനാല്‍
അവള്‍ പിണങ്ങി പറന്നാകന്നു
അതിനാല്‍ , തെന്മാവിനെ പുണരുന്ന മുല്ലവള്ളി
മുകളങ്ങള്‍ വിടര്‍ത്താതെ, എന്നെ
ഒന്ന് നോകാതെ പരിഭവതാല്‍ തലകുമ്പിട്ടു നിന്നു
പുല്‍ക്കൊടി തുമ്പിലെ മഞ്ഞുതുള്ളികളെ
എന്തേ,...നിങ്ങള്‍ മഴവില്‍ വിടര്‍ത്താന്‍ മറന്നു
സാഗരത്തില്‍ ലയിച്ചു ഇല്ലാതാകുന്ന
സൂര്യനെ നോക്കി, ഈ തീരത്ത്
എന്‍റെ മൌനനൊമ്പരങ്ങളില്‍
ലയിച്ചു ഏകാകിയായി
നിന്‍റെ വരവും പ്രതിക്ഷിച്ചു
ഇരിക്കുന്നു, വരികില്ലേ , നീ
നിന്‍റെ കുയില്‍ നാദത്തില്‍
എന്‍റെ മൌനനൊമ്പരങ്ങള്‍ പാടുകെയില്ലേ...
Thursday, 25 April 2013
ആത്മാഹുതി ചെയ്ത മനസ്സിനെ
തിരികെ പിടിക്കാന്‍ കഴിയില്ല
ഇനി ഒരു കാലത്തും സഖി,
മാപ്പ് തരിക,
നിങ്ങളിലേകിയ പുഞ്ചിരി
ഇനി ഒരുകാലത്തും എന്‍റെ
ആദരങ്ങളില്‍ വിരിയില്ല....
എന്ന് അറിയികെ , നിറഞ്ഞു
തുളുമ്പും എന്‍ മിഴികളിലെ
അശ്രുബിന്ദുക്കള്‍ നിങ്ങളില്‍
മഴവില്‍ വിരിയെട്ടെ, ആ മഴവില്ലില്‍
എന്‍റെ ഓര്‍മ്മകള്‍ വിരിയുണ്ടാക്കും..
തിരികെ പിടിക്കാന്‍ കഴിയില്ല
ഇനി ഒരു കാലത്തും സഖി,
മാപ്പ് തരിക,
നിങ്ങളിലേകിയ പുഞ്ചിരി
ഇനി ഒരുകാലത്തും എന്‍റെ
ആദരങ്ങളില്‍ വിരിയില്ല....
എന്ന് അറിയികെ , നിറഞ്ഞു
തുളുമ്പും എന്‍ മിഴികളിലെ
അശ്രുബിന്ദുക്കള്‍ നിങ്ങളില്‍
മഴവില്‍ വിരിയെട്ടെ, ആ മഴവില്ലില്‍
എന്‍റെ ഓര്‍മ്മകള്‍ വിരിയുണ്ടാക്കും..
Wednesday, 24 April 2013
പുനര്‍ജന്മം
ആടി തീര്‍ത്ത ഈ വേഷഭൂഷാദികള്‍
അഴിച്ചുവെക്കാം ,ഇനി ഒരു പുനര്‍ജന്മതിനായി
കണ്ടുമുട്ടാം നമ്മള്‍ക്ക് ആ സ്നേഹതീരത്ത്
എന്‍റെ മിഴിനീര്‍ അന്ന് പുഷ്പങ്ങളായി
വിരിയട്ടെ അവ ഞാന്‍ നിന്‍റെ
പാദങ്ങളില്‍ സ്നേഹപൂക്കളായി ആര്‍പ്പിക്കാം
ഇന്നു എനിക്ക് നിന്നോട് ഒന്നേ ചൊല്ലേണ്ടു
വിട പറയാം നമ്മള്‍ക്ക് ,ഇനി ഒരു ജന്മത്തില്‍
കണ്ടുമുട്ടാം, ദുഷ്ട്ടസക്തികളാല്‍
വലയം വെക്കാതെ ഒരേ,
അമ്മ തന്‍ ഗ്രഭപാത്രത്തില്‍ ജന്മം കൊള്ളാം
ഇന്നു നീ എനിക്ക് വിട തരു
Tuesday, 23 April 2013
നിനക്കായി:
ഇനി രണ്ടു വാക്ക് ഞാന്‍ കുറിക്കാം
നിനക്കായി എന്‍ ആത്മാവില്‍
തൊട്ടുണര്‍ത്തിയ വരികള്‍ ,കരയാന്‍
മാത്രം ഓര്‍മ്മകളെ തന്നു യാത്രചൊല്ലി
പിരിഞ്ഞപ്പോള്‍ അനാഥമായി പോയ
സഹോദരഹ്രദയതിനു സ്വാന്തനമായി
വന്നതല്ലേ നീ ,പരിശുദ്ധമായ സ്നേഹമുത്തിനു
കണ്ണേര്‍ തട്ടുമെന്നു ഭയന്നു
നിധിപോലെ സുക്ഷിച്ചു,ദുഷ്ടകണ്ണുകള്‍
കൊത്തി വലിക്കുന്നത് അറിയാതെ
ഈ പാവം ഞാന്‍,
സ്പടികവിഗ്രഹം പോലെ കാത്തു
സുക്ഷിച്ച എന്‍റെ സ്നേഹം ,കൈവഴുതി
ഉടഞ്ഞുപോയി ,ഇനി ആ മനോഹാരിത
ഉണ്ടാകുമൊ..?ഉടഞ്ഞു പോയ എന്‍റെ
മനസ്സും എന്‍റെ സ്നേഹവും
ഇനി മണ്ണിട്ട് മൂടുകെവേണ്ടു , നമ്മള്‍ക്ക്
യാത്ര പറഞ്ഞു പിരിയാം ഇവിടെ
ഈ തീരത്ത്, ഇനി ഒരു ജന്മത്തില്‍
ഒരേ ഗര്‍ഭപാത്രത്തില്‍, ഒരേ മനസ്സും
സ്നേഹവുമായി ജന്മം കൊള്ളാം
വേട്ടകണ്ണുകള്‍ക്ക് ഇടം കൊടുക്കാതെ
എന്റേതുന്നു ഞാന്‍ ഉറകെ വിളിച്ചുപറയാം
എവിടെയായിരുന്നാലും സുഖമായിരിക്കട്ടെ
പ്രിയ മിത്രമേ നിനക്കായി എന്‍റെ
യാത്ര മൊഴി...
Monday, 22 April 2013
Sunday, 21 April 2013
ജീവിതത്തിനും
മരണത്തിനും ഇടയിലുള്ള ദൂരം അജ്ഞാതം. എപ്പോള്‍ നിന്നു പോകും എന്ന് അറിയാതെ
നെഞ്ചിടുപ്പും പേറി ഒരു ചക്രം പോലെ ഉരണ്ടു കൊണ്ടിരിക്കുന്നു ജീവിതം.
പൂവിതള്‍ പോലെ കോഴിയും ഓരോ ദിനവും. പെട്ടന്ന് ഒരു ശൂന്യമാക്കി പോകുമ്പോള്‍ ,
ചിലരുടെയെങ്കിലും മനസ്സില്‍ ഒരു വിങ്ങലുണ്ടാകും, പിന്നീട് കാഴ്ചക്ക്
അപ്പുറമായിരിക്കും ഞാന്‍ , പതുകെ പതുകെ ഞാന്‍ ഇല്ലാതെയാകും ഓരോ മനസ്സിലും,
എങ്ങിലും എന്‍റെ ജീവിന്‍റെ അംശംപേറുന്നവര്‍ ആരെങ്കിലും, ആരും അറിയാതെ
ഉള്ളില്‍വിങ്ങലും പേറി നടക്കുന്നുണ്ടാകും, ഒരുമ്മിച്ചു കൂടും ആ ദിനവും
കാത്തു കേഴുന്നു നാഥനോട് "സ്വര്‍ഗ്ഗവാതല്‍ തുറന്നു തരണേ , ഒരുമ്മിച്ചു
കൂട്ടണേ ഞങ്ങളെ ആ ദിനത്തില്‍ ..
Friday, 19 April 2013
കുശിനഗരത്തില്‍നിന്നു
വടകോട്ടു നീണ്ടു പാത
കടുകുപാടങ്ങളുടെ നടുവിലുടെ
കപിലവസ്തുവിലേക്കു
കാല്‍നട പോകുന്ന ഭിക്ഷു
കനലെരിവെയിലത്തു തളര്‍ന്നുപോയി
പുല്ലുമേഞ്ഞ കുടിലോന്നിന്‍
മുന്നിലെത്തിനിന്നു _ചുറ്റും
ഇല്ലോരാളും..ഉള്ളിലേക്ക് നോക്കി വിളിച്ചു:
"ജീവിതത്തിന്‍ ഗുഡസത്യം
തേടും ലോകപാന്ഥനീ ഞാന്‍
ദാഹം മാറ്റാനൊരുകുമ്പിള്‍ വെള്ളം തരണേ"
കുടിലിന്നകത്തുനിന്നും, കുയിലോച്ചപോലെയൊരു
തരുണിതന്‍ മറുമൊഴിയോഴുകിവന്നു
"നാണം മറയ്ക്കുവനൊരു കീറത്തുണി
പോലുമില്ല, ഞാനെങ്ങനെ മുന്നില്‍വന്നു
വെള്ളം താരെണ്ടു?"
പരക്ലേശവിവെകിയാം ശരണസഞ്ചാരിയുടെ
മിഴിയില്‍ വൈശാഖസൂര്യന്‍ കരിഞ്ഞുപോയി..
ബാലചന്ദ്രന്‍ ചുള്ളിക്കാട്:
അന്യന്‍റെ അസത്യത്തെ
സത്യമെന്നു നിനച്ചു, കോപം
തീരുവോളം എന്‍ നെഞ്ചകം
ചാട്ടവാറിനാല്‍പ്രഹരിച്ചപ്പോള്‍
മിഴിനിറഞ്ഞു ഒഴുകിയ രക്തത്തെ,
ആര്‍ത്തിയോടെ നക്കികുടിക്കാന്‍
മനുഷ്യകോലം പൂണ്ട രക്ഷസ്സെ
തിരശീലയ്ക്കു പിന്നില്‍ നിന്ന്
ആനന്ദതോടെ കൊഞ്ഞനംകുത്തി
രസ്സികുമ്പോഴും , നിന്‍റെ കപടമധുര
വചനത്തില്‍ ലെയിച്ചു പോയി
എന്‍റെ പ്രിയ മിത്രങ്ങളും , മൈത്രിയും
മിത്രമേ....നിന്‍റെക്രൂരാക്രോശതാല്‍ , കൂര്‍ത്ത
മുള്ളുപോല്‍ എന്നെ നെഞ്ചകം കുത്തികിറിയില്ലേ
ഒരു സ്വാന്തനം തേടി അലഞ്ഞില്ലേ..
ആരാലും അവഗണിച്ച എന്‍റെ മനസ്സിനെ,
മൌനതാല്‍ ആട്ടിയില്ലേ ...പ്രിയ
സുഹ്രുത്തേ നീയും,
എന്നോട് തന്നെ പരിഭവിച്ചു ,എവിടേക്കോ
മറഞ്ഞ എന്‍റെ മനസ്സിനെ തിരികെ
കിട്ടുമോ ഇനി ഒരികെലെങ്ങിലും
അതോ എന്നിലെക്കോ, നിന്നിലെക്കോ,
വരാതെ വിട പറഞ്ഞു പിരിഞ്ഞതോ...
സത്യമെന്നു നിനച്ചു, കോപം
തീരുവോളം എന്‍ നെഞ്ചകം
ചാട്ടവാറിനാല്‍പ്രഹരിച്ചപ്പോള്‍
മിഴിനിറഞ്ഞു ഒഴുകിയ രക്തത്തെ,
ആര്‍ത്തിയോടെ നക്കികുടിക്കാന്‍
മനുഷ്യകോലം പൂണ്ട രക്ഷസ്സെ
തിരശീലയ്ക്കു പിന്നില്‍ നിന്ന്
ആനന്ദതോടെ കൊഞ്ഞനംകുത്തി
രസ്സികുമ്പോഴും , നിന്‍റെ കപടമധുര
വചനത്തില്‍ ലെയിച്ചു പോയി
എന്‍റെ പ്രിയ മിത്രങ്ങളും , മൈത്രിയും
മിത്രമേ....നിന്‍റെക്രൂരാക്രോശതാല്‍ , കൂര്‍ത്ത
മുള്ളുപോല്‍ എന്നെ നെഞ്ചകം കുത്തികിറിയില്ലേ
ഒരു സ്വാന്തനം തേടി അലഞ്ഞില്ലേ..
ആരാലും അവഗണിച്ച എന്‍റെ മനസ്സിനെ,
മൌനതാല്‍ ആട്ടിയില്ലേ ...പ്രിയ
സുഹ്രുത്തേ നീയും,
എന്നോട് തന്നെ പരിഭവിച്ചു ,എവിടേക്കോ
മറഞ്ഞ എന്‍റെ മനസ്സിനെ തിരികെ
കിട്ടുമോ ഇനി ഒരികെലെങ്ങിലും
അതോ എന്നിലെക്കോ, നിന്നിലെക്കോ,
വരാതെ വിട പറഞ്ഞു പിരിഞ്ഞതോ...
Thursday, 18 April 2013
സ്നേഹസാഗരത്തില്‍ പൂത്ത പനിനീര്‍പൂവ്'
...................................................
നിനച്ചിരിക്കാത്ത നേരത്ത്
സ്വന്തനമേകി എന്‍ അരികില്‍
വന്നത് അല്ലെ നീ,
എന്‍റ്റെ പ്രിയപ്പെട്ട പനനീര്‍പൂവേ,
എന്‍ മടിത്തട്ടില്‍ തലചായിച്ചു
നിന്‍ മിഴികള്‍ എന്‍ മുഖത്തേക്ക്
പായിച്ചു, മെല്ലെ നീ ചൊല്ലിയില്ലേ,
ഞാന്‍ നിന്‍റെ മിത്രം, നിന്‍റെ
മനസ്സിലെ വാടിയ പനനീര്‍പൂക്കള്‍ വലിച്ചെറിയു
പകരം വസന്തത്തിന്‍റെ, ആനന്തതിന്റെ
പൂക്കള്‍ നിനകുയെകാം എന്നും ഞാന്‍
സന്തോഷത്താല്‍ എന്‍ മിഴികള്‍ നിറഞ്ഞപ്പോള്‍
പുഞ്ചിരിതൂകി നീ പറഞ്ഞില്ലേ,
വെസനതാല്‍ നിറയെരുത് ഈ
മിഴികള്‍ ഒരുകാലത്തും
നമ്മള്‍ ഒരേ കുടുംബം,
മിത്രങ്ങളും, മൈത്രികളാലും
സ്നേഹത്തിന്‍റെ, സന്തോഷത്തിന്‍റെ
പൂത്തിരികള്‍ കൊളുതാം,
ഈ സ്നേഹസാഗരത്തില്‍
ആറാടാം വരിക സഖി...!!!
നിനച്ചിരിക്കാത്ത നേരത്ത്
സ്വന്തനമേകി എന്‍ അരികില്‍
വന്നത് അല്ലെ നീ,
എന്‍റ്റെ പ്രിയപ്പെട്ട പനനീര്‍പൂവേ,
എന്‍ മടിത്തട്ടില്‍ തലചായിച്ചു
നിന്‍ മിഴികള്‍ എന്‍ മുഖത്തേക്ക്
പായിച്ചു, മെല്ലെ നീ ചൊല്ലിയില്ലേ,
ഞാന്‍ നിന്‍റെ മിത്രം, നിന്‍റെ
മനസ്സിലെ വാടിയ പനനീര്‍പൂക്കള്‍ വലിച്ചെറിയു
പകരം വസന്തത്തിന്‍റെ, ആനന്തതിന്റെ
പൂക്കള്‍ നിനകുയെകാം എന്നും ഞാന്‍
സന്തോഷത്താല്‍ എന്‍ മിഴികള്‍ നിറഞ്ഞപ്പോള്‍
പുഞ്ചിരിതൂകി നീ പറഞ്ഞില്ലേ,
വെസനതാല്‍ നിറയെരുത് ഈ
മിഴികള്‍ ഒരുകാലത്തും
നമ്മള്‍ ഒരേ കുടുംബം,
മിത്രങ്ങളും, മൈത്രികളാലും
സ്നേഹത്തിന്‍റെ, സന്തോഷത്തിന്‍റെ
പൂത്തിരികള്‍ കൊളുതാം,
ഈ സ്നേഹസാഗരത്തില്‍
ആറാടാം വരിക സഖി...!!!
ബാല്യകാല സഖി--വിഷ്ണുനാരായണന്‍ നമ്പൂതിരി
നിന്നെ കുറിച്ചിനി ഒന്നുപാടട്ടെ ഞാന്‍
നിന്നെ കുറിച്ചിനി ഒന്നുപാടട്ടെ ഞാന്‍
ഉള്ളം തുറന്നെന്ന് പാടി ഞാനോര്‍ക്കട്ടെ
നിന്നെ, നിന്നെ കണ്ടുദിച്ച പുലരികള്‍
നിന്‍ വിരല്‍ തുമ്പത്തുണര്‍ന്ന നറും പൂക്കള്‍
നിന്‍ മിഴിതെല്ലില്‍ നിഴലിച്ചു നിന്ന ഞാന്‍
എന്റെ നിശൂന്യതയിങ്കല്‍ നീ പുഞ്ചിരി
എന്റെ മൌഢ്യത്തില്‍ ചുണതരും നിന്മൊഴി
മെല്ലപണിപ്പെട്ടുയര്‍ത്തുന്ന കാംബുജം
തന്നില്‍ ചെറുപിണകത്തിന്‍ കരിമ്പുകള്‍
നീ ചമഞ്ഞോരു നാള്‍
നോക്കിയെല്ലേട്ടനെന്‍ നേരെ
എന്നേറെ കലമ്പും പരിഭവം
നമ്മള്‍ പൂതേടി ചവിട്ടിയ മുള്ളുകള്‍
നമ്മെയൊന്നിച്ച് വരിഞ്ഞിട്ട നോവുകള്‍
നമ്മള്‍ പൂതേടി ചവിട്ടിയ മുള്ളുകള്‍
നമ്മെയൊന്നിച്ച് വരിഞ്ഞിട്ട നോവുകള്‍
നിന്നെ കുറിച്ചിനിയെന്തു പാടേണ്ടു ഞാന്‍
നിന്നെ കുറിച്ചിനിയെന്തു പാടേണ്ടു ഞാന്‍
നിന്നെ കുറിച്ചെന്തു പാടുവാന്‍.. അല്ലെങ്കില്‍,
നിന്നെ കുടിവെച്ചതില്ലെന്‍ കുടിലില്‍ ഞാന്‍
ഉമ്മവെച്ചിട്ടില്ലല്ലേതുവരെ, കണ്ണെറിഞ്ഞില്ല
കൈമാറിയിട്ടില്ല കുറിപ്പുകള്‍
പൂനിലാവേറ്റ് നാം നില്‍ക്കെ
കുയിലിണ കൂകിയില്ല
പൂന്തേന്‍ നുകര്‍ന്നീല്ല വണ്ടുകള്‍
ചാഞ്ഞീല്ല നീയെന്‍ വലം കയ്യില്‍
നിന്‍ കാതില്‍ ആഞ്ഞുപതിച്ചതില്ല
എന്‍ നെഞ്ചിടിപ്പുകള്‍
എന്തിന്, നീയാം വികാരമെന്‍
ഹൃല്‍ പുഷ്പഗന്ധമായ് നിന്നതിന്
ആരുണ്ട് സാക്ഷിയായ്
എന്നാല്‍ തുലാക്കോളിലൂഴിവാനങ്ങളെ
തുണ്ടുതുണ്ടാക്കും ഇടിമഴ ചീറവെ
മാറില്‍ മയങ്ങുമെന്‍ കന്തയെ ചുണ്ടിനാല്‍
നേരിയ വേര്‍പ്പണി കയ്യാല്‍ തഴുകുവെ
എന്തിന് മിന്നല്പോലെ എങ്ങുനിന്നുന്നിന്നലെ
വന്നു നീയുള്ളില്‍ തെളിഞ്ഞു നൊടിയിട
ഇന്നു നീയെങ്ങോ നിശാനൃത്ത ശാലയില്‍
തുംഗ സൌഭാഗ്യ വിരുന്നേല്‍ക്കയായിടാം
അല്ലെങ്കിലോ ദൂരമാര്‍ഗ്ഗത്തില്‍ ഏകായായ്
അല്ലില്‍ നിന്‍ മാറാപ്പിറക്കി ഉറക്കമമാം
മാനം തുവര്‍ന്നത് കാണുവാന്‍ ഉണ്ണിയെ
മാറത്തെടുത്തുണ്ണിയെ ഉമ്മറത്തെത്തുവെ
എന്തോ പഴകിയ കര്‍മ്മബന്ധങ്ങളാലെ
എന്നെയോര്‍ത്ത് നിലകൊള്‍കയുമായിടാം
എന്തോ പഴകിയ കര്‍മ്മബന്ധങ്ങളാലെ
എന്നെയോര്‍ത്ത് നിലകൊള്‍കയുമായിടാം
നിന്നെ കുറിച്ച് ഞാന്‍ പാടിക്കഴിയുമ്പോള്‍
എന്നെ കുറിച്ചല്‍പ്പമോതുവാനുണ്ടിനി
നിന്നെ കുറിച്ച് ഞാന്‍ പാടിക്കഴിയുമ്പോള്‍
എന്നെ കുറിച്ചല്‍പ്പമോതുവാനുണ്ടിനി
ധര്‍മ്മ ദുഃഖത്തിന്‍ കരിമഷിയില്‍
സ്വാര്‍ത്ഥ ദുര്‍മ്മതമാം ചോപ്പില്‍
മോഹമാം പച്ചയില്‍
പറ്റികുതിര്‍ന്നനുഭൂതികള്‍ തന്‍ നിറ-
പുറ്റുകള്‍ വീണും ചുളിഞ്ഞും വികൃതമായ്
കാലപ്പുഴു തിന്നു ജീര്‍ണ്ണിച്ചതാം
ഒപ്പുതാളായ് കഴിഞ്ഞു കുഴഞ്ഞുമ്മ ജീവിതം
കാലപ്പുഴു തിന്നു ജീര്‍ണ്ണിച്ചതാം
ഒപ്പുതാളായ് കഴിഞ്ഞു കുഴഞ്ഞുമ്മ ജീവിതം
ഉണ്ടിതില്‍ കണ്ണിനാല്‍ കാണാത്ത പാടുകള്‍
കണ്ണീര്‍കണം വീണുണങ്ങിയ ചാലുകള്‍
ഉണ്ടിതില്‍ കണ്ണിനാല്‍ കാണാത്ത പാടുകള്‍
കണ്ണീര്‍കണം വീണുണങ്ങിയ ചാലുകള്‍
ആകിലും ധന്യത കൊള്ളുന്നു ഞാനിതില്‍
ജീവനെ സൌവ്വര്‍ണ്ണ മുദ്രയായ് നില്‍പ്പു നീ
ആകിലും ധന്യത കൊള്ളുന്നു ഞാനിതില്‍
ജീവനെ സൌവ്വര്‍ണ്ണ മുദ്രയായ് നില്‍പ്പു നീ
മുഖംമൂടി എന്നു തെറ്റിദ്ധരിച്ചു
എന്‍ മുഖം നിന്‍റെ കൂര്‍ത്ത
നഖതാല്‍ മാന്തി കിറിയപ്പോള്‍
ചോര പോടിഞ്ഞത് എന്‍റെ ഹ്രദയത്തില്‍,
നൊന്തു പ്രസ്സവിച്ച കുഞ്ഞു എത്ര വിരുപിയായാലും
കാക്കക്ക് തന്‍ കുഞ്ഞു പൊന്‍കുഞ്ഞുതന്നെ,
തന്‍റെ കുഞ്ഞിനെ എല്ലാവരാലും സ്നേഹികകു
എന്നത് ഒരു സന്തോഷം,
എന്നാല്‍ ആ കുഞ്ഞു തെറ്റുചെയിതാല്‍
തിരുതുന്നത് പ്രിയപെട്ടവര്‍
പെറ്റനോവറിഞ്ഞു പ്രസ്സവിച്ച കുഞ്ഞു
തന്‍റെ അല്ലാന്നു ക്രൂരമായി പ്രിയപെട്ടവര്‍
തന്നെ ആരോപിക്കുമ്പോള്‍ ,
അരുതേ , എന്‍റെ കണ്മണി തന്നെ
എന്നു മൂകമായി കേഴുന്നു ഞാന്‍
ക്രൂരമായ വാക്കുകളാല്‍ , നീ എന്‍
ഹ്രദയം നോവിക്കുമ്പോഴും, പ്രിയ
സ്നേഹിത നിന്നോടുള്ള സ്നേഹത്തിന്
ഒരു തരി പോലും വെറുപ്പ് അവശേഷിക്കുന്നില്ല
അനുവാദമില്ലാതെ ആരുടെയും അമുല്യ നിധികള്‍
കവര്‍ന്നില്ല, അനുവാദം ചോദിച്ചു കവര്‍ന്ന മാണിക്യം
കുപ്പതോട്ടിയില്‍ കിടന്നു മേല്‍വിലാസ്സത്തോടെ വിളങ്ങുമായിരുന്നു
ചേഷ്ട്ടകള്‍ കാട്ടി ആരെയും ആകര്‍ഷിക്കാന്‍ അറിയില്ലാ
നിങ്ങളുടെ വിലയേറിയ സദസ്സില്‍
എന്‍റെ സൃഷ്ടിക്കള്‍ എച്ചിലാണ്
എന്നു നിനച്ചില്ല, ഇന്നി ഇതു
വിളമ്പി നിങ്ങളെ അലോസരപ്പെടുത്തില്ല
സുഹ്രതുക്കളെ മാപ്പാകണം
കുടുംബം? ഒന്നാന്തരം ജീവിതം? ആവലാതിപ്പെടുവാന്‍ കാരണങ്ങള്‍ കണ്ടില്ല. ദാസേട്ടന്റെ
വികലരതിയെപെറ്റി തുറന്നുപറഞ്ഞതിന് ദൈവം എനിക്ക് മാപ്പ് തരുമായിരിക്കും,
ദാസേട്ടന്റെ കാല്‍ക്കലും ഞാന്‍ വീഴുന്നു. മരണത്തിനു ഒരു മണികൂര്‍ മുമ്പ്
അദേഹം തന്‍റെ കൈ എന്‍റെ മൂര്‍ദ്ധാവില്‍ വെച്ചു.
"thank you. thank you for all this love."
അദേഹം പട്ടുനൂല്‍പോലെ നേര്‍ത്ത സ്വരത്തില്‍ മന്ത്രിച്ചു. സാക്ഷിയായി
ഡോക്ടറും ബന്ധുക്കളും അനുജത്തിയും മകളും ആ മുറിയില്‍ ഉണ്ടായിരുന്നു..!!
ഉറങ്ങുന്ന തേളുകള്‍
......................
എന്‍റെ മുത്തശ്ശിയുടെ വീട്ടില്‍ ,
പണ്ട് ,ചുവരില്‍ ഫ്രയിം ചെയ്തു തൂക്കിയ
തവിട്ടുനിറമായ, കുറച്ചു ഫോട്ടോകളുണ്ടായിരുന്നു
എപ്പോഴങ്ങിലും അതിലോരെണ്ണം,
ഞാനൊന്നു പോക്കിനോക്കും.അപ്പോള്‍
ഒരു തേള്‍ മയക്കമുണര്‍ന്ന്‍ വാലുയര്‍ത്തും,
"കുത്തിയാല്‍ നന്നായി വേദനിക്കും കെട്ടോ,"
മുത്താശ്ശി വിളിച്ചുപറഞ്ഞു,
"അവറ്റയുടെ ഉള്ളില്‍ വിഷമാണെ.."
വെറുതെ വിടുമ്പോഴാണ്, ഭൂതകാലത്തിന് ഭംഗി.
കമലാസുരയ്യ:
ബന്ധനം:
.................
ബന്ധനം എനിക്കു പ്രിയം,
പിതാവ് മുതല്‍ മകന്‍ വരെ
കരങ്ങാല്‍ ബന്ധികുമ്പോള്‍ ,റാണിയായി
മാറുന്നു,മൂകമായ ഒരു അഹങ്കാരം ഉടലെടുക്കുന്നു
ബന്ധനത്തെ ഞാന്‍ പ്രണയിക്കുന്നു,
ബന്ധുജനതാല്‍ ബന്ധിക്കുമ്പോള്‍ ,
വീണ്ടും ബന്ധനതോട് പ്രിയം,
മരണത്താല്‍ ബന്ധിക്കുമ്പോള്‍
ബന്ധനമില്ലാത്തത് ബന്ധനം എന്നാ
വാക്ക് മാത്രം..!!
വാല്‍ നക്ഷത്രത്തെ സ്നേഹിച്ച കാട്ടു പക്ഷി
................................................................
ഏകാന്തരാവില്‍ എന്‍ അരികില്‍
വന്നത് അല്ലെ നീ, വിണ്ണില്‍ സഞ്ചാരിയാണ്
ഞാന്‍, ഞാന്‍ ഒരു വാല്‍ നക്ഷത്രം
എന്ന് ചൊല്ലി നീ,
നീ കണ്ട കഥകള്‍ എന്നോട് പങ്കുവെച്ച രാവില്‍
അറിയാതെ നമ്മള്‍ സ്വപ്നങ്ങളും കൈമാറി
എനിക്കായിമാത്രം നീ സുന്ദരനായി തിളങ്ങി നിന്നു
നിന്‍റെ ആഴകിലും ചാരുതയിലും അറിയാതെ
മയങ്ങിപോയി ഈ കാട്ടുപക്ഷി
എന്‍റെ ഗാനം കേള്‍ക്കാന്‍ മാത്രമായി
വിണ്ണില്‍ തെളിയുന്നു, എന്ന് ഒരു
കുളിര്‍കാറ്റുപോലെ എന്‍ കാതില്‍
രഹസ്യ പറഞ്ഞില്ലേ.
നിലാവുള്ള രാത്രിയില്‍ മറു വാക്കു
ചൊല്ലാതെ മറഞ്ഞുപോയതല്ലേ
അതോ വഴി തെറ്റി പോയോ
എന്‍ പ്രയതാരകമേ, നിനക്കായി
ഞാന്‍ പ്രാണന്‍പറിഞ്ഞു പാടുന്നു
നീ കേള്‍ക്കുന്നില്ലേ, എന്‍റെ ഗാനം
എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ നീ
കാണുന്നില്ലേ,ഇനി എത്രനാള്‍
ഈ ഏകാന്തവാസം, അതോ ഇനി
ഒരികെലും വരില്ലേ നീ....ഒരികെലും
ഒരികെലും.........ഒരികെലും
വീണ്ടും ഞാന്‍ ഏകാകിയായി
മാറുകെയാണോ എന്‍റെ
പ്രിയ താരകമേ.......
ഏകാന്തരാവില്‍ എന്‍ അരികില്‍
വന്നത് അല്ലെ നീ, വിണ്ണില്‍ സഞ്ചാരിയാണ്
ഞാന്‍, ഞാന്‍ ഒരു വാല്‍ നക്ഷത്രം
എന്ന് ചൊല്ലി നീ,
നീ കണ്ട കഥകള്‍ എന്നോട് പങ്കുവെച്ച രാവില്‍
അറിയാതെ നമ്മള്‍ സ്വപ്നങ്ങളും കൈമാറി
എനിക്കായിമാത്രം നീ സുന്ദരനായി തിളങ്ങി നിന്നു
നിന്‍റെ ആഴകിലും ചാരുതയിലും അറിയാതെ
മയങ്ങിപോയി ഈ കാട്ടുപക്ഷി
എന്‍റെ ഗാനം കേള്‍ക്കാന്‍ മാത്രമായി
വിണ്ണില്‍ തെളിയുന്നു, എന്ന് ഒരു
കുളിര്‍കാറ്റുപോലെ എന്‍ കാതില്‍
രഹസ്യ പറഞ്ഞില്ലേ.
നിലാവുള്ള രാത്രിയില്‍ മറു വാക്കു
ചൊല്ലാതെ മറഞ്ഞുപോയതല്ലേ
അതോ വഴി തെറ്റി പോയോ
എന്‍ പ്രയതാരകമേ, നിനക്കായി
ഞാന്‍ പ്രാണന്‍പറിഞ്ഞു പാടുന്നു
നീ കേള്‍ക്കുന്നില്ലേ, എന്‍റെ ഗാനം
എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ നീ
കാണുന്നില്ലേ,ഇനി എത്രനാള്‍
ഈ ഏകാന്തവാസം, അതോ ഇനി
ഒരികെലും വരില്ലേ നീ....ഒരികെലും
ഒരികെലും.........ഒരികെലും
വീണ്ടും ഞാന്‍ ഏകാകിയായി
മാറുകെയാണോ എന്‍റെ
പ്രിയ താരകമേ.......
സ്നേഹപൂകള്‍
ഞാന്‍ സ്നേഹിച്ചു പുണര്‍ന്ന,
എന്‍റെപനിനീര്‍പ്പൂവേ, എന്തെ
നിന്‍റെ പൂമുഖം വാടിയത്,നിന്‍റെ
മിഴികള്‍ നിറഞ്ഞത് എന്തെ..??
ഹേമന്തരാവില്‍ കുളിര്‍പെയ്യിത
സൌന്ദര്യമേ ,എന്‍റെ കണ്ണുകള്‍ക്ക്
എന്നും കണിയല്ലെ, നിന്‍റെമുഖ
ഒരു കാലത്തും വാടരുത് ഓമനേ...
നിന്‍ സ്വപ്നത്തിന്‍ കതിര്‍മാല
കൊഴിഞ്ഞുവെന്നോ, ഇനി
ഒരു പുതുനാമ്പുകള്‍ ,നിന്‍ മോഹപൂക്കളായി
വിരികെയില്ലന്നോ ,ഇനിയും എന്‍റെ
കണ്ണുകള്‍ക്ക് കണിയായി നീ വരികെയില്ലേ
ഇളംതെന്നലായി സുഗന്ധം പകര്‍ന്നു തരുകെയില്ലേ
നിന്‍ മോഹം ഇനി മഴയായി പെയ്യുകെയില്ലേ
നിന്‍ സ്വപ്നത്തിന്‍ കൊഴിഞ്ഞ ഇതളുകള്‍
പെറുക്കി കൂട്ടുവേ , ഞാന്‍ അറിയാതെ
മോഹിച്ചുപോയി ,ഒരികെല്‍ കൂടി
നീ വിരിഞ്ഞങ്ങില്‍, മഞ്ഞിന്‍ കണങ്ങള്‍
സമ്മാനിച്ച മഴവില്‍വര്‍ണ്ണത്തില്‍, ഒന്ന്
നീ തിളങ്ങിയെങ്ങില്‍ എന്ന്,എന്‍റെ
പനിനീര്‍പൂവേ എവിടെയാണങ്കിലും
നിനക്ക് സ്വസ്തി......
Monday, 15 April 2013
ഉപ്പ്
-----------
പ്ലാവില കോട്ടിയ കുമ്പിളില്‍
തുമ്പതന്‍ പൂവുപോലിത്തിരിഉപ്പു തരിയെടുത്ത്
ആവിപാറുന്ന പൊടിയരികഞ്ഞിയില്‍ തൂവി
പതുക്കെ പറയുന്നു മുത്തശ്ശി
ഉപ്പു ചേര്‍ത്താലെ രുചിയുള്ളൂ
കഞ്ഞിയിലുപ്പുതരി വീണലിഞ്ഞ്
മറഞ്ഞുപോം മട്ടിലെന്നുണ്ണി
നിന്‍ മുത്തശ്ശിയും നിന്ന നില്‍പ്പില്‍
ഒരുനാള്‍ മറഞ്ഞു പോം
എങ്കിലും എന്നിലെയുപ്പായിരിയ്ക്കുമീ മുത്തശ്ശിയെന്നും
എന്‍ ഉണ്ണിയെ വിട്ടെങ്ങു പോകുവാന്‍
ചില്ലുപാത്രത്തിലിരുന്നു ചിരിയ്ക്കുന്നു
നല്ല കറിയുപ്പ് തീന്മേശമേല്‍
കടല്‍ വെള്ളത്തില്‍ നിന്നും
കറിയുപ്പുവാറ്റുന്നു വെന്ന
വിഞ്ജാന പലയോലയില്‍ കൊത്തി
എന്റെ നാവിന്‍നുര വായ്പ്പിച്ചു പണ്ടു ഞാന്‍
പിന്നെയൊരുനാള്‍ കടല്‍ കണ്ടു ഞാന്‍
വെറുമണ്ണില്‍ കിടന്നുരുളുന്ന
കാണാതായ തന്‍ കുഞ്ഞിനെയോര്‍ത്ത്
നെഞ്ചുചുരന്ന പാലെങ്ങും
നിലയ്ക്കാതെയൊഴുകി പരന്ന്
അതില്‍ മുങ്ങിമരിയ്ക്കൊന്നരമ്മയെ കണ്ടു ഞാന്‍
-------------------------
ഒ എന്‍ വി .കുറുപ്പ്
Saturday, 13 April 2013
അടങ്ങാത്ത
ആഗ്രഹo ഉള്ളിൽ ഊളിയിടുമ്പോൾ എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന എന്‍റെ
കാന്തനോട്, എന്‍റെ അന്ത്യാഭിലാഷം എങ്ങനെ പറയാതിരിക്കാനാ . അതിനുള്ള മാർഗ്ഗം
ഇതിൽപരം മറ്റൊന്നില്ല താനും ..
എൻ കാന്തനായ്
..........................
എൻ കഷ്ടനഷ്ടങ്ങളെ തോളിലേറ്റുമ്പോഴും
മറന്നുവോ ഞാനെൻ സൗഭാഗ്യമൊക്കെയും
കാന്തൻചൊരിയുമാ സ്നേഹവാത്സല്യവും
ആത്മസായൂജ്യമാം സ്വർഗ്ഗമുഹൂർത്തവും
അല്ലൽ മറന്നുനീ സ്നേഹവായ്പ്പാകവേ
ജീവിതപൊയ്കയാം വഞ്ചിയും, മേടയും
ധന്യമാം വേളയും കേളിയും സൂക്തവും
ഒക്കെയെൻ മനമതിൽ നളചരിതമാടുന്നു
അഭിലാഷമാണൊക്കെ ത്വാത്തികമാകിലും
അരുളാതെ വാഴുവാൻ ആവില്ല നാഥാ
എന്നന്ത്യയാത്രയിൽ മാർഗ്ഗം തെളിക്കുവാൻ
ഭൗതികമേനിയിൽ മുത്തങ്ങളേകുവാൻ
കെട്ടിപുണർന്നങ്ങു ധന്യയാക്കീടുവാൻ
ചാരെയുണ്ടാകണേ രാജകുമാരകാ
അടങ്ങാത്തയാഗ്രഹത്വരയാണ് കാന്താ
കർമ്മസാന്നിധ്യവും,ധർമ്മവും ചെയ്തിട്ടു
എകുമോ ഒരുതുള്ളി കണ്ണുനീർപൂക്കളെൻ
എകുമോ ഒരുതുള്ളി കണ്ണുനീർപൂക്കളെൻ
സായൂജ്യമാകട്ടെ അന്ത്യാഭിലാഷവും
അല്ലലില്ലാത്തൊരെൻ ഏകാന്തവാസവും
Friday, 12 April 2013
ഉപയോഗിച്ചുതീര്‍ന്ന, ഒരു
മരുനീരുറവയില്‍നിന്ന്, പിന്നെയും
മറ്റൊന്നിലേക്ക് ഞാനോടിപ്പോകുമ്പോള്‍
എന്‍റെ ആത്മാവിന്‍റെ വന്‍ മരുഭൂമികള്‍
എന്നെ പിന്തുടരുന്നു, പരുക്കന്‍ മണലിന്റെ
ശീത്കാരം എന്നെ സ്തബ്ധയാക്കുന്നു,
വെയിലില്‍ കണ്ണു മഞ്ഞളിക്കുന്നു
ഈ വിരസജീവിതത്തിന്
ഇനിയുമൊരു നീരോട്ടമുണ്ടോ?
ഈ ആത്മാവിന് ഇനിയുമൊരു
സ്ഥാനമില്ലെന്നോ..??
കമലാസുരയ്യ:
തളര്‍ത്തുന്ന നൂറ്റാണ്ടുകള്‍ക്കുശേഷം
എന്‍റെ പേരുംരൂപവും മാഞ്ഞുപോകുമ്പോള്‍
കാതുകള്‍ മണ്ണില്‍ ചേര്‍ത്തവയ്ക്കു
അതിനകത്തെ വിത്തിന്റെ
അക്ഷമമായ മിടിപ്പായിരിക്കും ഞാന്‍
അടുത്ത വേനലിന്‍റെ പൂക്കളെ
ഗര്‍ഭം ധരിച്ച ചെടി,ഇളന്തേന്നല്‍കൊണ്ടു നെയ്ത
വ്യാകുലമായ പ്രതീക്ഷ:
അതിന്‍റെ വ്യസനത്തിനു കാതോര്‍ത്തു
ആകാശത്തുനിന്നു ചുറ്റചുറ്റായി
പറന്നിറങ്ങുന്ന ദലവലയങ്ങളുടെ
ഗതിവേഗം,
സമുദ്രനീലത്തിനു കുറുകെ
നീലച്ചിറകുകളുടെ തിളകം
അതെ, കടലിനു കാതോര്‍ക്കു,
ഞാന്‍ നെടുവീര്‍പ്പിടുന്നത്
കേള്‍ക്കുന്നില്ലേ..??
ഈ ദിവസം എന്റെ പ്രിയപ്പെട്ട ആമിക്ക് വേണ്ടി ഞാന്‍ എന്റെ അക്ഷരങ്ങള്‍ക്ക് ജീവന്‍ പകരട്ടെ.
കാറ്റ് നാല്പ്പാട്ടെ അമ്മാമ്മയുടെ ജനാലയില്‍ വന്നു മുട്ടീട്ടുണ്ടാകാം
ആമിയെ അറിയ്ക്കാന്‍. , നീര്‍മാതളം പൂത്തു കേവലം ഒരാഴ്ച മാത്രം തങ്ങി
നില്‍ക്കുന്ന പൂവിന്റെ സുഗന്തം ആമിയെ അന്വേഷിചിട്ടുണ്ടാകാം കാരണം ,ആമിക്കു
നീര്മാതലതിനോടുള്ള പ്രണയം നാല്പാട്ടെ ഓരോ മണ്‍തരിക്കും അറിയാം . ഇനി
ഒരിക്കലും അതാസ്വദിക്കാന്‍ തന്റെ പ്രിയ സഖി ഇല്ലായെന്നു മനുസിലാക്കി
തെന്നല്‍ മൂകം മായി തേങ്ങി കണ്ണുനീര്‍ പോഴിച്ചു പിന്തിരിഞ്ഞു പോയികാണും.
അമ്മാമ ഉറങ്ങി എന്ന് ഉറപ്പു വരുത്തി പതുക്കെ ജനാലയുടെ അരികില്‍
നീര്‍മാതളത്തിന്റെ സുഗന്ധം അസ്വാതിക്കാന്‍ ആമി നില്‍ക്കുന്നതായി തെന്നല്‍നു
തൊന്നീട്ടുണ്ടാകാം. ആകാശത്തെ സുന്ദരിയായ നക്ഷത്രമായി വന്നു നീ കണ്ണുചിമ്മി
ഇതാസ്വതിക്കുന്നുണ്ടാകാം എനിക്ക് സൌന്ദര്യമില്ലായെന്നു വേവലാതിപെട്ട ആമി
സ്വര്‍ഗസുന്ദരികളുടെ ഇടയില്‍ നീ അതിസുന്ദരിയാണ്.
നല്ല പട്ടിന്റെ
കുപ്പായം അണിയാന്‍ മോഹിച്ച നീ (Anglo Indian) തുന്നല്‍കാരി തുന്നുന്ന
അഭങ്ങി ഉള്ള കുപ്പായത്തില്‍ തൃപ്തിപ്പെടാന്‍ നിര്‍ബന്ധിതയായി , കൊച്ചി യിലെ
ബോര്‍ഡിങ്ങിലെ സഹപാടി ആമിക്ക് നല്‍കിയ സമ്മാനം നിധി പോലെ സൂക്ഷിച്ചു.
നിന്റെ പ്രണയവും സ്നേഹവും വിഷാദവും ഏകാന്തതയും തെറ്റിധരിക്കപെട്ട നിന്റെ
ജീവതവും ഇന്നു ലോകം നോക്കി കാണുന്നു.
ഞങ്ങളുടെ മനസ്സില്‍ എന്നും പ്രിയപ്പെട്ട ആമി നീര്മാതളപൂകളായിപൂത്തുനില്‍ക്കുന്നു
ഒരാഴ്ചത്തെ സുഗന്ധമല്ല നിത്യസുഗന്ധമായി ഞങ്ങളുടെ ഹ്രദയങ്ങളില്‍ നീ സുഗന്ധം
പകരുന്നു. തീര്‍ച്ചയായും ഇന്ന് നീ ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നുഎങ്കില്‍
എത്തുമായിരുന്നു ഞാന്‍ "ഒരുപിടി നീര്മാതള പൂവും പകിട്ടായിരുന്ന
പട്ടുപുടവയും ഒരു പിടി സ്നേഹവുമായി" നഷ്ട്ടപ്പെട്ട നീലാംബരിയായി
ഹ്രദയത്തില്‍ ഒരു നീറ്റലുമായി ജന്മദിനാശംസകള്‍ നേരുന്നു...!!!
മാസങ്ങള്‍ ചെല്ലുന്തോറും കാലമെന്ന നദിയുടെ ഇക്കരയില്‍തന്നെ അവശാഷിച്ച അമ്മ
വിസ്മരിക്കപ്പെട്ടവളായി.
അതെ അമ്മ ഭൂതകാലം മാത്രമായി. ഞാന്‍ ഭൂതകാലത്തിന്‍റെ പ്രതീകം മാത്രമല്ല.
ഞാന്‍ മക്കളാല്‍ മറക്കപ്പെട്ടാലും ഇന്നും ചൈതന്യത്തോടെ ജീവിതം
തുടരുന്നു..ഒരു കുടുംമ്പിനിയുടെ പല പല കടമകളും ഒരു യന്ത്രത്തിന്‍റെ
വൈദഗ്ധ്യത്തോടെ ചെയ്തുതീര്‍ക്കുന്നു. ആകാശത്തില്‍ അസ്തമയ സൂര്യന്‍
കുങ്കുമച്ഛവി പരതിയാല്‍, തോട്ടത്തില്‍ കണികൊന്ന പൂത്താല്‍ , പൂച്ച
കോണിച്ചുവട്ടില്‍ പ്രസവിച്ചാല്‍ .മക്കളില്ലല്ലോ ഈ കാഴ്ചകള്‍ കാണുവാന്‍
എന്ന് വിചാരിച്ചു കണ്ണുനീര്‍ വീഴ്ത്തുന്നു. മക്കളുമായി ഒന്നിച്ചു അനുഭവിച്ച
ആനന്ദാനുഭൂതികള്‍ ഇനിയെന്നും ഞാന്‍ തനിച്ചു നേരിടണമെന്നോ?
ഞാന്‍ പരലോകത്ത് ചെന്നെത്തി കുറെയേറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്‍റെ
മക്കളും അവിടെ എത്തുമായിരിക്കാം. അന്ന് പണ്ടത്തെപ്പോലെ നമ്മക്ക്
ഒന്നിച്ചുകഥകള്‍ പറഞ്ഞു ചിരിക്കാം.സമയത്തിനുവരമ്പുകളില്ലാത്ത
ലോകമാണല്ലോ പരലോകം. ത്തിനു അവസാനവും,ഈ ലോകത്തിനു ഉണ്ടാവുകയില്ല. ചില
ദിവസങ്ങളില്‍ കുളി കഴിഞ്ഞു ഞാന്‍ വരാന്തയില്‍ച്ചെന്നു നീലകണ്ണാടിയില്‍
പ്രതിഫലിക്കുന്ന എന്‍റെ രൂപം നോക്കികൊണ്ട് ആരോടെന്നില്ലാതെ പറയും"മകനെ നീ
എന്നെ ഇപ്പോഴൊന്നും കാണാഞ്ഞത് നന്നായി, ഞാന്‍ എത്ര കണ്ടു മാറിയിരിക്കുന്നു,
എന്‍റെ കൊഴുത്തുരുണ്ട കൈകള്‍ മെലിഞ്ഞു ദ്രുബലങ്ങളായി . വണ്ടിന്‍പുറം പോലെ
കറുത്ത് തിളങ്ങിയിരുന്ന നര ഒരു നേര്‍ത്ത ചാരമാവരണംപോലെ വന്നു
വീണിരിക്കുന്നു. കണ്‍യെഴുതാറില്ല, അതുകൊണ്ടാണോ കണ്ണുകളുടെ ആഴം വര്‍ധിച്ചത്.
നീ പണ്ട് സ്നെഹിച്ചിരുന്ന മുഖമല്ല ഇത്. ഇത് ഏകാകിനിയായ ഒരു വ്രദ്ധയുടെ
മുഖം മാത്രമാണ് പരാജയം സമ്മതിച്ചു കഴിഞ്ഞ ഒരു അമ്മയുടെ പാവം മുഖം..
മാധവികുട്ടിയുടെ... ഡയറിക്കുറിപ്പുകള്‍ ..!!
മാധവികുട്ടിയുടെ... ഡയറിക്കുറിപ്പുകള്‍ ..!!
എന്‍റെ മരിച്ചുപോയ ജ്യേഷ്ഠനെ കുറിച്ച് ഓര്‍ക്കുമ്പോഴക്കെ വരണ്ടു തുടങ്ങിയ എന്‍റെ കണ്ണുകള്‍ നനയാറുണ്ട്, അന്ധമാവാന്‍ പോകുന്ന ആ നേത്രവും ജ്യേഷ്ഠന്‍റെ ഓര്‍മ്മയില്‍ കണ്ണുനീര്‍ പൊഴിച്ച്, മധുരസമരണങ്ങളുടെ ഒരു ബാങ്ക് നിക്ഷേപം എനിക്ക് മുതലായി കൈവശമുള്ളു . എല്ലാം ബാല്യകാലത്തിന്‍റെ ആവിഷ്ടങ്ങള്‍ ..!!
മാധവിക്കുട്ടി:
ഒരു കുഞ്ഞു മനസ്സിന്‍റെ നൊമ്പരങ്ങള്‍
....................................................
അച്ഛന്‍ ഉറങ്ങുന്ന മുറിവാതലില്‍
അക്ഷമ്മയോടെ കാത്തുനില്‍ക്കെ
അവന്‍റ് കുഞ്ഞുമുഖത്തു ഇളംതെന്നല്‍
അരുമയോടെ ഉമ്മവെച്ചു , അവന്‍
അറിഞ്ഞിരുന്നില്ല ആ ഇളംകാറ്റിനു
അച്ഛന്‍റെ ഗന്ധമാണ് എന്നു
ആരോ അവന്‍റെ കാതില്‍
വാത്സല്യ സ്നെഹമൊഴിഞ്ഞു
നിന്നെ കാത്തുഅച്ഛന്‍ വീട്ടിലുണ്ട്
പോകാം അരികിലേക്ക് , അപ്പോഴും
ഉറങ്ങുകെയായിരുന്നു അച്ഛന്‍
ആ നെഞ്ചിന്‍ ചൂടറിഞ്ഞെ ഉറങ്ങിരുന്നുള്ളു അവന്‍
എന്തെ അച്ഛന്‍ എന്നെ കൂടാതെ ഉറങ്ങി കളഞ്ഞു..??
അവന്‍റെ മിഴികള്‍ അറിയാതെ നിദ്രെ പുല്‍കാവേ
അവന്‍ പതുപോലെ ആ നെഞ്ചിന്‍ ചൂടുനായി
അച്ഛനെ തേടി അലഞ്ഞു, എവിടെ ചെന്നു
തേടും എന്‍ അച്ഛനെ, മണ്ണിട്ട് മൂടിയില്ലേ
എന്‍റെ അച്ഛനെ നിങ്ങള്‍,
പിടികചുവരില്‍ നിന്നും കിട്ടി
അവനു അച്ഛന്‍റെ ഭംഗിയുള്ള ഒരു
ചിത്രം, അതുമതി അവനു സിഷ്ഠകാലം
ഉറങ്ങുവാന്‍, അച്ഛന്‍റെ ഓര്‍മ്മകളെ
നെഞ്ചോട് ചേര്‍ത്ത് ഉറങ്ങുമ്പോള്‍
അവന്‍ അറിഞ്ഞിരുന്നില്ലല്ലോ
ഇനി അച്ഛന്‍ ഓര്‍മ്മയില്‍ മാത്രമെന്നു..!!
അച്ഛന്‍ ഉറങ്ങുന്ന മുറിവാതലില്‍
അക്ഷമ്മയോടെ കാത്തുനില്‍ക്കെ
അവന്‍റ് കുഞ്ഞുമുഖത്തു ഇളംതെന്നല്‍
അരുമയോടെ ഉമ്മവെച്ചു , അവന്‍
അറിഞ്ഞിരുന്നില്ല ആ ഇളംകാറ്റിനു
അച്ഛന്‍റെ ഗന്ധമാണ് എന്നു
ആരോ അവന്‍റെ കാതില്‍
വാത്സല്യ സ്നെഹമൊഴിഞ്ഞു
നിന്നെ കാത്തുഅച്ഛന്‍ വീട്ടിലുണ്ട്
പോകാം അരികിലേക്ക് , അപ്പോഴും
ഉറങ്ങുകെയായിരുന്നു അച്ഛന്‍
ആ നെഞ്ചിന്‍ ചൂടറിഞ്ഞെ ഉറങ്ങിരുന്നുള്ളു അവന്‍
എന്തെ അച്ഛന്‍ എന്നെ കൂടാതെ ഉറങ്ങി കളഞ്ഞു..??
അവന്‍റെ മിഴികള്‍ അറിയാതെ നിദ്രെ പുല്‍കാവേ
അവന്‍ പതുപോലെ ആ നെഞ്ചിന്‍ ചൂടുനായി
അച്ഛനെ തേടി അലഞ്ഞു, എവിടെ ചെന്നു
തേടും എന്‍ അച്ഛനെ, മണ്ണിട്ട് മൂടിയില്ലേ
എന്‍റെ അച്ഛനെ നിങ്ങള്‍,
പിടികചുവരില്‍ നിന്നും കിട്ടി
അവനു അച്ഛന്‍റെ ഭംഗിയുള്ള ഒരു
ചിത്രം, അതുമതി അവനു സിഷ്ഠകാലം
ഉറങ്ങുവാന്‍, അച്ഛന്‍റെ ഓര്‍മ്മകളെ
നെഞ്ചോട് ചേര്‍ത്ത് ഉറങ്ങുമ്പോള്‍
അവന്‍ അറിഞ്ഞിരുന്നില്ലല്ലോ
ഇനി അച്ഛന്‍ ഓര്‍മ്മയില്‍ മാത്രമെന്നു..!!
ചില മോഹങ്ങളും സ്വപ്നങ്ങളും എന്‍റെഹ്രദയത്തില്‍ നിഗുഡ മായ പുസ്തകത്താളില്‍ , എഴുതിച്ചേര്‍ത്തിരിക്കുന്നു, ആരും അറിയാതെ ഇടക്ക് എന്‍റെസ്വ്‌കാര്യ വേളയില്‍ തിരിച്ചു നോക്കാം, എന്‍റെ ഇഷ്ഠങ്ങളെയും, മോഹങ്ങളെയും തലോലിക്കാം,ഞാന്‍ ഭൂമിയില്‍ ഇല്ലാതെ വരുന്ന വേളയില്‍ അത് എന്നിലുടെ തന്നെ ദ്രവിച്ചു തീരട്ടെ, ആരെയും ദ്രോഹികാതെ , ആരെയും വിഷമ്മിപ്പിക്കാതെ യാത്ര പറയാം,,,,
Subscribe to:
Posts (Atom)