Saturday, 13 April 2013


അടങ്ങാത്ത ആഗ്രഹo ഉള്ളിൽ ഊളിയിടുമ്പോൾ എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന എന്‍റെ കാന്തനോട്, എന്‍റെ അന്ത്യാഭിലാഷം എങ്ങനെ പറയാതിരിക്കാനാ . അതിനുള്ള മാർഗ്ഗം ഇതിൽപരം മറ്റൊന്നില്ല താനും ..

എൻ കാന്തനായ്
..........................

എൻ കഷ്ടനഷ്ടങ്ങളെ തോളിലേറ്റുമ്പോഴും
മറന്നുവോ ഞാനെൻ സൗഭാഗ്യമൊക്കെയും
കാന്തൻചൊരിയുമാ സ്നേഹവാത്സല്യവും
ആത്മസായൂജ്യമാം സ്വർഗ്ഗമുഹൂർത്തവും

അല്ലൽ മറന്നുനീ സ്നേഹവായ്പ്പാകവേ
ജീവിതപൊയ്കയാം വഞ്ചിയും, മേടയും
ധന്യമാം വേളയും കേളിയും സൂക്തവും
ഒക്കെയെൻ മനമതിൽ നളചരിതമാടുന്നു

അഭിലാഷമാണൊക്കെ ത്വാത്തികമാകിലും
അരുളാതെ വാഴുവാൻ ആവില്ല നാഥാ
എന്നന്ത്യയാത്രയിൽ മാർഗ്ഗം തെളിക്കുവാൻ
ഭൗതികമേനിയിൽ മുത്തങ്ങളേകുവാൻ
കെട്ടിപുണർന്നങ്ങു ധന്യയാക്കീടുവാൻ
ചാരെയുണ്ടാകണേ രാജകുമാരകാ

അടങ്ങാത്തയാഗ്രഹത്വരയാണ് കാന്താ
കർമ്മസാന്നിധ്യവും,ധർമ്മവും ചെയ്തിട്ടു
എകുമോ ഒരുതുള്ളി കണ്ണുനീർപൂക്കളെൻ
എകുമോ ഒരുതുള്ളി കണ്ണുനീർപൂക്കളെൻ
സായൂജ്യമാകട്ടെ അന്ത്യാഭിലാഷവും
അല്ലലില്ലാത്തൊരെൻ ഏകാന്തവാസവും

No comments:

Post a Comment