Friday 12 April 2013

തളര്‍ത്തുന്ന നൂറ്റാണ്ടുകള്‍ക്കുശേഷം
എന്‍റെ പേരുംരൂപവും മാഞ്ഞുപോകുമ്പോള്‍
കാതുകള്‍ മണ്ണില്‍ ചേര്‍ത്തവയ്ക്കു
അതിനകത്തെ വിത്തിന്റെ
അക്ഷമമായ മിടിപ്പായിരിക്കും ഞാന്‍
അടുത്ത വേനലിന്‍റെ പൂക്കളെ
ഗര്‍ഭം ധരിച്ച ചെടി,ഇളന്തേന്നല്‍കൊണ്ടു നെയ്ത
വ്യാകുലമായ പ്രതീക്ഷ:

അതിന്‍റെ വ്യസനത്തിനു കാതോര്‍ത്തു
ആകാശത്തുനിന്നു ചുറ്റചുറ്റായി
പറന്നിറങ്ങുന്ന ദലവലയങ്ങളുടെ
ഗതിവേഗം,
സമുദ്രനീലത്തിനു കുറുകെ
നീലച്ചിറകുകളുടെ തിളകം
അതെ, കടലിനു കാതോര്‍ക്കു,
ഞാന്‍ നെടുവീര്‍പ്പിടുന്നത്
കേള്‍ക്കുന്നില്ലേ..??

No comments:

Post a Comment