Monday 15 April 2013

ഉപ്പ്
-----------
പ്ലാവില കോട്ടിയ കുമ്പിളില്‍
തുമ്പതന്‍ പൂവുപോലിത്തിരിഉപ്പു തരിയെടുത്ത്
ആവിപാറുന്ന പൊടിയരികഞ്ഞിയില്‍ തൂവി
പതുക്കെ പറയുന്നു മുത്തശ്ശി
ഉപ്പു ചേര്‍ത്താലെ രുചിയുള്ളൂ
കഞ്ഞിയിലുപ്പുതരി വീണലിഞ്ഞ്
മറഞ്ഞുപോം മട്ടിലെന്നുണ്ണി
നിന്‍ മുത്തശ്ശിയും നിന്ന നില്‍പ്പില്‍
ഒരുനാള്‍ മറഞ്ഞു പോം
എങ്കിലും എന്നിലെയുപ്പായിരിയ്ക്കുമീ മുത്തശ്ശിയെന്നും
എന്‍ ഉണ്ണിയെ വിട്ടെങ്ങു പോകുവാന്‍
ചില്ലുപാത്രത്തിലിരുന്നു ചിരിയ്ക്കുന്നു
നല്ല കറിയുപ്പ് തീന്മേശമേല്‍
കടല്‍ വെള്ളത്തില്‍ നിന്നും
കറിയുപ്പുവാറ്റുന്നു വെന്ന
വിഞ്ജാന പലയോലയില്‍ കൊത്തി
എന്റെ നാവിന്‍നുര വായ്പ്പിച്ചു പണ്ടു ഞാന്‍
പിന്നെയൊരുനാള്‍ കടല്‍ കണ്ടു ഞാന്‍
വെറുമണ്ണില്‍ കിടന്നുരുളുന്ന
കാണാതായ തന്‍ കുഞ്ഞിനെയോര്‍ത്ത്
നെഞ്ചുചുരന്ന പാലെങ്ങും
നിലയ്ക്കാതെയൊഴുകി പരന്ന്
അതില്‍ മുങ്ങിമരിയ്ക്കൊന്നരമ്മയെ കണ്ടു ഞാന്‍
-------------------------
 
ഒ എന്‍ വി .കുറുപ്പ്

No comments:

Post a Comment