മാസങ്ങള്‍ ചെല്ലുന്തോറും കാലമെന്ന നദിയുടെ ഇക്കരയില്‍തന്നെ അവശാഷിച്ച അമ്മ
വിസ്മരിക്കപ്പെട്ടവളായി.
അതെ അമ്മ ഭൂതകാലം മാത്രമായി. ഞാന്‍ ഭൂതകാലത്തിന്‍റെ പ്രതീകം മാത്രമല്ല.
ഞാന്‍ മക്കളാല്‍ മറക്കപ്പെട്ടാലും ഇന്നും ചൈതന്യത്തോടെ ജീവിതം
തുടരുന്നു..ഒരു കുടുംമ്പിനിയുടെ പല പല കടമകളും ഒരു യന്ത്രത്തിന്‍റെ
വൈദഗ്ധ്യത്തോടെ ചെയ്തുതീര്‍ക്കുന്നു. ആകാശത്തില്‍ അസ്തമയ സൂര്യന്‍
കുങ്കുമച്ഛവി പരതിയാല്‍, തോട്ടത്തില്‍ കണികൊന്ന പൂത്താല്‍ , പൂച്ച
കോണിച്ചുവട്ടില്‍ പ്രസവിച്ചാല്‍ .മക്കളില്ലല്ലോ ഈ കാഴ്ചകള്‍ കാണുവാന്‍
എന്ന് വിചാരിച്ചു കണ്ണുനീര്‍ വീഴ്ത്തുന്നു. മക്കളുമായി ഒന്നിച്ചു അനുഭവിച്ച
ആനന്ദാനുഭൂതികള്‍ ഇനിയെന്നും ഞാന്‍ തനിച്ചു നേരിടണമെന്നോ?
ഞാന്‍ പരലോകത്ത് ചെന്നെത്തി കുറെയേറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്‍റെ
മക്കളും അവിടെ എത്തുമായിരിക്കാം. അന്ന് പണ്ടത്തെപ്പോലെ നമ്മക്ക്
ഒന്നിച്ചുകഥകള്‍ പറഞ്ഞു ചിരിക്കാം.സമയത്തിനുവരമ്പുകളില്ലാത്ത
ലോകമാണല്ലോ പരലോകം. ത്തിനു അവസാനവും,ഈ ലോകത്തിനു ഉണ്ടാവുകയില്ല. ചില
ദിവസങ്ങളില്‍ കുളി കഴിഞ്ഞു ഞാന്‍ വരാന്തയില്‍ച്ചെന്നു നീലകണ്ണാടിയില്‍
പ്രതിഫലിക്കുന്ന എന്‍റെ രൂപം നോക്കികൊണ്ട് ആരോടെന്നില്ലാതെ പറയും"മകനെ നീ
എന്നെ ഇപ്പോഴൊന്നും കാണാഞ്ഞത് നന്നായി, ഞാന്‍ എത്ര കണ്ടു മാറിയിരിക്കുന്നു,
എന്‍റെ കൊഴുത്തുരുണ്ട കൈകള്‍ മെലിഞ്ഞു ദ്രുബലങ്ങളായി . വണ്ടിന്‍പുറം പോലെ
കറുത്ത് തിളങ്ങിയിരുന്ന നര ഒരു നേര്‍ത്ത ചാരമാവരണംപോലെ വന്നു
വീണിരിക്കുന്നു. കണ്‍യെഴുതാറില്ല, അതുകൊണ്ടാണോ കണ്ണുകളുടെ ആഴം വര്‍ധിച്ചത്.
നീ പണ്ട് സ്നെഹിച്ചിരുന്ന മുഖമല്ല ഇത്. ഇത് ഏകാകിനിയായ ഒരു വ്രദ്ധയുടെ
മുഖം മാത്രമാണ് പരാജയം സമ്മതിച്ചു കഴിഞ്ഞ ഒരു അമ്മയുടെ പാവം മുഖം..
മാധവികുട്ടിയുടെ... ഡയറിക്കുറിപ്പുകള്‍ ..!!
മാധവികുട്ടിയുടെ... ഡയറിക്കുറിപ്പുകള്‍ ..!!
No comments:
Post a Comment