Friday 12 April 2013

ഒരു കുഞ്ഞു മനസ്സിന്‍റെ നൊമ്പരങ്ങള്‍
....................................................

അച്ഛന്‍ ഉറങ്ങുന്ന മുറിവാതലില്‍
അക്ഷമ്മയോടെ കാത്തുനില്‍ക്കെ
അവന്‍റ് കുഞ്ഞുമുഖത്തു ഇളംതെന്നല്‍
അരുമയോടെ ഉമ്മവെച്ചു , അവന്‍
അറിഞ്ഞിരുന്നില്ല ആ ഇളംകാറ്റിനു
അച്ഛന്‍റെ ഗന്ധമാണ്‌ എന്നു

ആരോ അവന്‍റെ കാതില്‍
വാത്സല്യ സ്നെഹമൊഴിഞ്ഞു
നിന്നെ കാത്തുഅച്ഛന്‍ വീട്ടിലുണ്ട്
പോകാം അരികിലേക്ക് , അപ്പോഴും
ഉറങ്ങുകെയായിരുന്നു അച്ഛന്‍
ആ നെഞ്ചിന്‍ ചൂടറിഞ്ഞെ ഉറങ്ങിരുന്നുള്ളു അവന്‍
എന്തെ അച്ഛന്‍ എന്നെ കൂടാതെ ഉറങ്ങി കളഞ്ഞു..??

അവന്‍റെ മിഴികള്‍ അറിയാതെ നിദ്രെ പുല്‍കാവേ
അവന്‍ പതുപോലെ ആ നെഞ്ചിന്‍ ചൂടുനായി
അച്ഛനെ തേടി അലഞ്ഞു, എവിടെ ചെന്നു
തേടും എന്‍ അച്ഛനെ, മണ്ണിട്ട്‌ മൂടിയില്ലേ
എന്‍റെ അച്ഛനെ നിങ്ങള്‍,
പിടികചുവരില്‍ നിന്നും കിട്ടി
അവനു അച്ഛന്‍റെ ഭംഗിയുള്ള ഒരു
ചിത്രം, അതുമതി അവനു സിഷ്ഠകാലം
ഉറങ്ങുവാന്‍, അച്ഛന്‍റെ ഓര്‍മ്മകളെ
നെഞ്ചോട്‌ ചേര്‍ത്ത് ഉറങ്ങുമ്പോള്‍
അവന്‍ അറിഞ്ഞിരുന്നില്ലല്ലോ
ഇനി അച്ഛന്‍ ഓര്‍മ്മയില്‍ മാത്രമെന്നു..!!

No comments:

Post a Comment