Friday, 19 April 2013

കുശിനഗരത്തില്‍നിന്നു
വടകോട്ടു നീണ്ടു പാത
കടുകുപാടങ്ങളുടെ നടുവിലുടെ

കപിലവസ്തുവിലേക്കു
കാല്‍നട പോകുന്ന ഭിക്ഷു
കനലെരിവെയിലത്തു തളര്‍ന്നുപോയി

പുല്ലുമേഞ്ഞ കുടിലോന്നിന്‍
മുന്നിലെത്തിനിന്നു _ചുറ്റും
ഇല്ലോരാളും..ഉള്ളിലേക്ക് നോക്കി വിളിച്ചു:

"ജീവിതത്തിന്‍ ഗുഡസത്യം
തേടും ലോകപാന്ഥനീ ഞാന്‍
ദാഹം മാറ്റാനൊരുകുമ്പിള്‍ വെള്ളം തരണേ"

കുടിലിന്നകത്തുനിന്നും, കുയിലോച്ചപോലെയൊരു
തരുണിതന്‍ മറുമൊഴിയോഴുകിവന്നു

"നാണം മറയ്ക്കുവനൊരു കീറത്തുണി
പോലുമില്ല, ഞാനെങ്ങനെ മുന്നില്‍വന്നു
വെള്ളം താരെണ്ടു?"

പരക്ലേശവിവെകിയാം ശരണസഞ്ചാരിയുടെ
മിഴിയില്‍ വൈശാഖസൂര്യന്‍ കരിഞ്ഞുപോയി..

ബാലചന്ദ്രന്‍ ചുള്ളിക്കാട്:

No comments:

Post a Comment