ഈ ദിവസം എന്റെ പ്രിയപ്പെട്ട ആമിക്ക് വേണ്ടി ഞാന്‍ എന്റെ അക്ഷരങ്ങള്‍ക്ക് ജീവന്‍ പകരട്ടെ.
കാറ്റ് നാല്പ്പാട്ടെ അമ്മാമ്മയുടെ ജനാലയില്‍ വന്നു മുട്ടീട്ടുണ്ടാകാം
ആമിയെ അറിയ്ക്കാന്‍. , നീര്‍മാതളം പൂത്തു കേവലം ഒരാഴ്ച മാത്രം തങ്ങി
നില്‍ക്കുന്ന പൂവിന്റെ സുഗന്തം ആമിയെ അന്വേഷിചിട്ടുണ്ടാകാം കാരണം ,ആമിക്കു
നീര്മാതലതിനോടുള്ള പ്രണയം നാല്പാട്ടെ ഓരോ മണ്‍തരിക്കും അറിയാം . ഇനി
ഒരിക്കലും അതാസ്വദിക്കാന്‍ തന്റെ പ്രിയ സഖി ഇല്ലായെന്നു മനുസിലാക്കി
തെന്നല്‍ മൂകം മായി തേങ്ങി കണ്ണുനീര്‍ പോഴിച്ചു പിന്തിരിഞ്ഞു പോയികാണും.
അമ്മാമ ഉറങ്ങി എന്ന് ഉറപ്പു വരുത്തി പതുക്കെ ജനാലയുടെ അരികില്‍
നീര്‍മാതളത്തിന്റെ സുഗന്ധം അസ്വാതിക്കാന്‍ ആമി നില്‍ക്കുന്നതായി തെന്നല്‍നു
തൊന്നീട്ടുണ്ടാകാം. ആകാശത്തെ സുന്ദരിയായ നക്ഷത്രമായി വന്നു നീ കണ്ണുചിമ്മി
ഇതാസ്വതിക്കുന്നുണ്ടാകാം എനിക്ക് സൌന്ദര്യമില്ലായെന്നു വേവലാതിപെട്ട ആമി
സ്വര്‍ഗസുന്ദരികളുടെ ഇടയില്‍ നീ അതിസുന്ദരിയാണ്. നല്ല പട്ടിന്റെ
കുപ്പായം അണിയാന്‍ മോഹിച്ച നീ (Anglo Indian) തുന്നല്‍കാരി തുന്നുന്ന
അഭങ്ങി ഉള്ള കുപ്പായത്തില്‍ തൃപ്തിപ്പെടാന്‍ നിര്‍ബന്ധിതയായി , കൊച്ചി യിലെ
ബോര്‍ഡിങ്ങിലെ സഹപാടി ആമിക്ക് നല്‍കിയ സമ്മാനം നിധി പോലെ സൂക്ഷിച്ചു.
നിന്റെ പ്രണയവും സ്നേഹവും വിഷാദവും ഏകാന്തതയും തെറ്റിധരിക്കപെട്ട നിന്റെ
ജീവതവും ഇന്നു ലോകം നോക്കി കാണുന്നു. ഞങ്ങളുടെ മനസ്സില്‍ എന്നും പ്രിയപ്പെട്ട ആമി നീര്മാതളപൂകളായിപൂത്തുനില്‍ക്കുന്നു
ഒരാഴ്ചത്തെ സുഗന്ധമല്ല നിത്യസുഗന്ധമായി ഞങ്ങളുടെ ഹ്രദയങ്ങളില്‍ നീ സുഗന്ധം
പകരുന്നു. തീര്‍ച്ചയായും ഇന്ന് നീ ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നുഎങ്കില്‍
എത്തുമായിരുന്നു ഞാന്‍ "ഒരുപിടി നീര്മാതള പൂവും പകിട്ടായിരുന്ന
പട്ടുപുടവയും ഒരു പിടി സ്നേഹവുമായി" നഷ്ട്ടപ്പെട്ട നീലാംബരിയായി
ഹ്രദയത്തില്‍ ഒരു നീറ്റലുമായി ജന്മദിനാശംസകള്‍ നേരുന്നു...!!!
നിന്റെ പ്രണയവും സ്നേഹവും വിഷാദവും ഏകാന്തതയും തെറ്റിധരിക്കപെട്ട നിന്റെ ജീവതവും ഇന്നു ലോകം നോക്കി കാണുന്നു.
ReplyDeleteഎന്നും തെറ്റിദ്ധരിക്കപെട്ട ഒരു നിഷ്കളങ്ക
ReplyDelete